Sunday, 4 December 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 6: പൈങ്കിളി വര്‍ക്ക്‌ഷോപ്പ്

അങ്ങനെ അവന്‍ കാത്തിരുന്ന വര്‍ക്ക്ഷോപ്പ് ദിവസം ആഗതമായി.

മനസ്സില്‍ പല പദ്ധതികളും ആയിട്ടായിരുന്നു ജോനാസ് ക്ലാസ്സില്‍ പോകാന്‍ ഒരുങ്ങിയത്.. "എല്ലാം ഞാന്‍ പ്ലാന്‍ ചെയ്ത പോലെ നടക്കുകയാണെങ്കില്‍...!!" സന്തോഷം കൊണ്ടവന് തുള്ളിച്ചാടാന്‍ തോന്നി..
" വേഗം ക്ലാസ്സില്‍ എത്തണം. ബാക്കി അലവലാതികള്‍ എത്തും മുന്‍പ് തന്നെ പോയി നല്ല ഒരു സീറ്റ്‌ പിടിക്കണം. വിജയന്‍ തേയ്ക്കില്ല എന്ന് വിശ്വസിക്കാന്‍ പറ്റുകയില്ല. ജന്മസിദ്ധമായ വാസനകള്‍ മനുഷ്യന് അത്ര പെട്ടന്നൊന്നും മറക്കാന്‍ കഴിയില്ലല്ലോ."

പതിവിലും നേരത്തെ എണീറ്റ ജോനാസ് പതിവില്ലാതെ രാവിലെ ഒരു കുളിയും പാസ്‌ ആക്കി. ഫുള്‍ കൈ കുപ്പായവും ധരിച്ചു അതൊന്നു tuck ഇന്‍ ഉം ചെയ്തു. കോലം കെട്ടിയിറങ്ങുന്ന ജോനസിനെ കണ്ടപ്പോള്‍ തന്നെ ജോനസിന്റെ അമ്മയ്ക്ക് എന്തോ പന്തികേട്‌ തോന്നി.

5 മിനിറ്റ് നടന്നാല്‍ എത്തുന്ന കോളേജില്‍ kinetic honda യില്‍ പോകണം എന്ന ആഗ്രഹാപ്രകടനതിന്റെ രണ്ടാം നാള്‍ ആ വണ്ടി മീന്‍കാരന്‍ മോയ്തുവിനു രണ്ടായിരം രൂപയ്ക്കു വിറ്റു. മോന്റെ കോളേജ് കുമാരന്‍ ആയതിലുള്ള ഇളക്കം ഒന്ന് കണ്ട്രോള്‍ ചെയ്യേണ്ടി ഇരിക്കുന്നു..
സ്കൂളില്‍ നിന്നും ഇറങ്ങിയപ്പോള്‍ അവന്‍ ആ പഴയ കൂട്ടുകെട്ടില്‍ നിന്നും രക്ഷപെട്ടു എന്ന് കരുതിയതാണ് ... പക്ഷെ ആ പപ്പുവും, രാഹുല്‍ സി ശിനോയും, അബിയും, ഷണ്ണനു൦, ബജിമോനും, കരുപ്പഹരനും ഒക്കെ അടങ്ങുന്ന മെയിന്‍ അലവലാതി ഗ്രൂപ്പ്‌ ഇതേ കോളേജില്‍ തന്നെ അഡ്മിഷന്‍ മേടിച്ചിട്ടുണ്ട്.
ലയോളയില്‍ വേറെ നല്ല പിള്ളേര്‍ ഇല്ലാഞ്ഞിട്ടല്ല, അവര്‍ വഷളനായ ജോനസിന്റെ അടുത്ത് കൂട്ട് കൂടാന്‍ താല്പര്യം കാണിക്കാത്തത് കൊണ്ടാണ് അവന്‍ ഈ അലവലാതി കൂട്ടുകെട്ട് തുടങ്ങിയതെന്നുള്ള സത്യം ജോനസിന്റെ പാവം വീട്ടുകാര്‍ക്ക് അറിയത്തില്ലായിരുന്നു!!

ജോനാസ് വെളിയിലിറങ്ങി അവന്റെ സൈക്കിള്‍ തപ്പി.. കാണാനില്ല.. ഇവിടെ തന്നെയാണല്ലോ ഇന്നലെ വെച്ചത്..
"അമ്മേ..
എന്‍റെ സൈക്കിള്‍ എന്തിയെ?".
" കാക്ക കൊണ്ടുപോയി കാണും."
ഫിസിക്സ്‌ കിടിലം എന്നു സ്വയം സംഭോദന ചെയ്തിരുന്ന ജോനസിനു ആ explanation തീരെ സുഖിച്ചില്ല.. കാക്കയുടെ power to weight ratio അതിനനുവദിക്കില്ല എന്നവന്‍ മനസ്സില്‍ കണക്കു കൂട്ടി.
"കാക്ക എങ്ങനാ അമ്മേ ഇത്രെയും വലിയ സൈക്കിള്‍ എടുത്തോണ്ട് പോകുന്നത്?"
"എടാ മണ്ടാ.. ഇവിടെ പഴയ പത്രമൊക്കെ മേടിക്കാന്‍ വരുന്ന കാക്കയേയാ ഞാന്‍ ഉദ്ദേശിച്ചത്"
"കാക്കക്കെന്തിനാ എന്‍റെ സൈക്കിള്‍"
"മകന് വേണ്ടി ആയിരിക്കും. കാക്കക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു എന്നാണല്ലോ "
ജോനസിനു അതിനു ഒരുത്തരവും കിട്ടിയില്ല.. അങ്ങനെ ബീമപള്ളിയില്‍ നിന്നും മേടിച്ച 500 രൂപയുടെ " ഐ പോട്" ചെവിയില്‍ തിരുകി കോളേജിലേക്ക് നടപ്പ് തുടങ്ങി..

ബീമപള്ളി ഐപോടും കാതില്‍ ഇട്ടൊണ്ടു ക്ലാസ്സില്‍ കയറി വന്ന ജോനസ്‌ കണ്ടത്‌ കുളിച്ചു ഒരുങ്ങി ചന്ദനകുറി ഒക്കെ ഇട്ട്‌ ഇരിക്കുന്ന വിജയനെ ആണ്. കണ്ടപ്പോള്‍ തന്നെ ജോനസിനു വിജയന്റെ കളിയുടെ ഏകദേശ രൂപം പിടികിട്ടി. ഓഹോ..ജാതിസ്പിരിറ്റ്‌ വെച്ചുള്ള കളി ആണ്!!

ഹും…സാരമില്ല… കുമാരിയെ വളയ്ക്കാന്‍ ഹിന്ദു ആകണം എന്നൊന്നും ഇല്ല…കാര്യങ്ങള്‍ താന്‍ മനസ്സില്‍ കണക്കു കൂട്ടിയത് പോലെ പോകുവാണെങ്കില്‍ 4 വര്‍ഷം കഴിഞ്ഞു പഠിച്ചിറങ്ങുമ്പോള്‍ കുമാരി തന്റെ കൂടെ ഞായറാഴ്ച പള്ളിയില്‍ കുറുബാനയ്ക്ക് കാണും..

അവളെ മതം മാറ്റുമ്പോള്‍ എന്തു പേരിടണം? തന്റെ പണ്ടത്തെ കുറ്റി ആയ സൂസന്‍ എന്നിട്ടാലോ….ഇല്ലെങ്കില്‍ വേണ്ട…അവളെ പോലെ തന്നെ അവളുടെ പേരിനും ഒരു അവലക്ഷണം ആണ്…ജോനസ്‌ ചിന്തയിലാണ്ടു.

"ഓ..വന്നല്ലോ അഴകിയ രാവണന്‍"…ജോനസിനെ കണ്ടപാടേ വിജയന്‍ പറഞ്ഞു.

“ഓഹോ ഇവന്‍ തന്നെ തേയ്ക്കാനുള്ള പുറപ്പാടിലാണ്‌” ജോനസ്‌ മനസ്സില്‍ പറഞ്ഞു.

“ഞാന്‍ വരുകയോ പോവുകയോ ചെയ്യും..അതിനു കണ്ട അണ്ടനും അടകോടനും എന്തു വേണം?”. ജോനസിനു വിട്ടു കൊടുക്കാന്‍ ഭാവം ഇല്ലായിരുന്നു.

“എനിക്കൊന്നും വേണ്ടായേ…അവസാനം മണ്ണും ചാരി നിന്ന അടകോടന്‍ പെണ്ണും കൊണ്ട്‌ പോയി എന്നൊന്നും പറഞ്ഞു പിന്നെ കരഞ്ഞേക്കരുത്”.

“ ഉവ്വ….പെന്‍പിള്ളേരുടെ മുഖത്ത്‌ നോക്കി പേരെന്തുവാ എന്നു ചോദിക്കാന്‍ ഉള്ള ധൈര്യം ഇല്ലാതവന്മാരാ പെണ്ണിനെ കൊണ്ട്‌ പോകുന്നേ…മണ്ണു ചാരി നിന്ന് ചിതല്‍ പിടിക്കത്തെ ഉള്ളൂ..” ജോനസ്‌ പിറു പിറുത്തു

“ങ്ങേ..എന്താ..” വിജയന്‍.

“ഓ..ഒന്നുമില്ല..” ജോനസ്

“അല്ല..നീ എന്തോ പറഞ്ഞു..”

“പറഞ്ഞെങ്കില്‍ കണക്കായി പോയി…ആദ്യം പറയുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കണം..ചെവി കേള്‍കാതെ കുറേ പേര്‍ ഇറങ്ങി കൊള്ളും..എന്‍ജിനീരിംഗ് പഠിക്കാന്‍”

ഇതു കേട്ട വിജയന്റെ കണ്ട്രോള്‍ പോയി. ഇവന്‍ എങ്ങനെ അറിഞ്ഞു എനിക്ക്‌ ചെവിക്കു പ്രശ്നമുണ്ടെന്നു!!..ചെവി പൊട്ടന്‍ എന്ന പേരു വരാതിരിക്കാന്‍ താന്‍ ഇതു ആരോടും പറഞ്ഞിട്ടില്ലല്ലോ!!

“ധൈര്യമുണ്ടെങ്കില്‍ ഒന്നു കൂടി പറയെടാ..” വിജയന്‍ ചൂടായി..അവന്‍ ജോനസിന്റെ കോളറില്‍ കേറി പിടിച്ചു നിലത്ത് നിന്ന് അര അടി ഉയര്‍ത്തി..

ജോനസ്‌ പെട്ടന്നുള്ള ഈ ആക്രമത്തില്‍ ഒന്നും ചെയ്യാനാവാതെ ശ്വാസം മുട്ടി പിടഞ്ഞു.

ഇതു കണ്ട ഹരിശങ്കര്‍ പെട്ടന്ന് തന്നെ അവരുടെ അടുത്തേക്ക്‌ ഓടി.

ക്ലാസ്സില്‍ കുമാരി കേറി വരുന്നത്‌ കണ്ടു വിജയന്‍ പെട്ടന്നു തന്നെ ജോനസിന്റെ കോളറില്‍ ഉള്ള പിടി വിട്ടു. എന്നിട്ടു കുമാരി കേള്‍ക്കെ ഉറക്കെ പറഞ്ഞു..

“കോളറില്‍ മൊത്തം അഴുക്കാല്ലോ ജോനസേ..വേറെ ഷര്‍ട്ട് വേണമെങ്കില്‍ പറഞ്ഞാല്‍ പോരായിരുന്നോ…ഞാന്‍ എത്രെ പേര്‍ക്ക്‌ ഡ്രെസ് ഒക്കെ കൊടുത്തിരിക്കുന്നു…ഞാന്‍ എല്ലാ ശനിയും ഞായറും അനാഥാലയങ്ങളില്‍ പോയി കുട്ടികള്‍ക്ക് എന്തെങ്കിലും കൊടുക്കുന്നത്‌ നിനക്കു അറിയാവുന്നതല്ലേ..” കുമാരിയുടെ മുന്നില്‍ ആളാവാന്‍ വിജയന്‍ ഉറക്കെ പറഞ്ഞു.

എന്താണു സംഭവിച്ചെന്ന് മനസിലാവാതെ അന്തിച്ച ജോനസ്‌ തിരിഞ്ഞു നോക്കി. സീറ്റില്‍ വന്നിരിക്കുന്ന കുമാരിയെ ജോനസ്‌ കണ്ടു..

“ഓഹോ…അപ്പോ ഇവളെ കേള്‍പ്പിക്കാനായിരുന്നല്ലേ ഇവന്റെ ഈ നാടകം”..

“ഹിഹി…കണ്ടോടാ…ഇങ്ങനെയാണ് അമ്പിള്ളേര്‍ കളിക്കുന്നേ…ഓര്‍ത്തു വെച്ചോ..നമുടെ സ്കോര്: 1-0”

ജോനസ്‌ ഒന്നും പറയാതെ വിജയനെ നോക്കി പല്ലിറുമ്മി.

“നിങ്ങള്‍ ഇതു എന്തു പരിപാടിയാ കാണിക്കുന്നേ”..ഹരി രണ്ടു പേരോടുമായി ചോദിച്ചു.”ഏതോ ഒരുത്തിക്ക് വേണ്ടി തമ്മില്‍ തല്ലി ചാകാനാനോ ഒരുക്കം?”

“അങ്ങനെ അവള്‍ ഏതോ ഒരുത്തി ഒന്നുമല്ല..” ജോനസ്‌ വികാരാധീനനായി.

"ഹും..അവരുടെ ഒരു പ്രേമം...". ഹരി മനസ്സില്‍ പറഞ്ഞു. 'പ്രണയത്തെ കുറിച്ച് പറയുമ്പോള്‍...' ഹരിയുടെ ചിന്ത വീണ്ടും അന്ന് രാവിലെ ബസില്‍ വെച്ച് കണ്ട ആ 'ചേച്ചി'യെ പറ്റിയായി.
"ഛെ..അവരുടെ പേര് അറിയാന്‍ പറ്റിയില്ലല്ലോ".

ക്ലാസ്സില്‍ മാത്സ് ടീച്ചര്‍ വന്നത് കണ്ട എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് മടങ്ങി.

ലഞ്ച് ടൈം.

വര്‍ക്ക്ഷോപ്പില്‍ റഫ് റെക്കോര്‍ഡ്‌ വേണം എന്നറിഞ്ഞ എല്ലാവരും ഒരു നോട്ട് എങ്ങനെയെങ്കിലും ഒപ്പിക്കാനുള്ള തന്ത്രപാടിലായിരുന്നു.

നോട്ടില്‍ പേരൊക്കെ എഴുതികഴിഞ്ഞ ശേഷം പൊതിയാനായി ഒരു ബ്രൌണ്‍പേപ്പര്‍ അന്വേഷിച്ചു തൃഷ ചുറ്റും നോക്കി. അതാ നീരജ് അവിടെ ബുക്ക്‌ പൊതിയുന്നു. അവന്റെ ഡെസ്കില്‍ വേറെ ഒരു ബ്രൌണ്‍പേപ്പറും ഉണ്ട്. ഒന്ന് ചോദിച്ചു കളയാം. ഇതിലും എത്രെ വലിയ സാധനങ്ങള്‍ താന്‍ പണ്ട് ചിരിച്ചു മയക്കി ഇത്തരം വായിനോക്കി പയ്യന്മാരുടെ കൈയില്‍ നിന്ന് ഒപ്പിച്ചിരിക്കുന്നു.. തൃഷ ആലോചിച്ചു.

തൃഷ നീരജ് alias പൂച്ചിയെ സമീപിച്ചു. എന്നിട്ട് ചോദിച്ചു.
"നീരജ്.."
"ങ്ങേ.." പൂച്ചി തൃഷയെ അപ്പോഴാണ്‌ ശ്രദ്ധിക്കുന്നത്.തിരിഞ്ഞപ്പോള്‍‍ കാണുന്നത് തന്റെ സ്വപ്നത്തിലെ സുന്ദരിയെ. എല്ലാം സ്ലോ മോഷന്‍ ആയി. ത്രിഷയുടെ ചുറ്റും ഒരു ദിവ്യപ്രഭാവം ഉള്ളതായും അവനു തോന്നി.

"ബ്രൌണ്‍ പേപ്പര്‍ ഉണ്ടോ? "
സ്ലോ മോഷനില്‍ കേട്ടത് കൊണ്ട് പൂച്ചിക്ക് കൃത്യമായി എന്താണ് അവള്‍ ചോദിച്ചതെന്ന് മനസ്സിലായില്ല. 'ബ്രൌണ്‍ ഷുഗര്‍' എന്നാണു പൂച്ചിയുടെ മനസ്സില്‍ പതിഞ്ഞത്. പൂച്ചിക്ക് സന്തോഷമായി. തന്നെ പോലെ തന്നെ കഞ്ചാവും മയക്കു മരുന്നും അടിക്കുന്ന ഒരു പെങ്കൊച്ചു തന്നെ വേണം എന്നത് പൂച്ചിയുടെ ആഗ്രഹമായിരുന്നു. കുടുംബസമേതം കഞ്ചാവ് അടിച്ചു കിറുങ്ങി നടക്കുന്നത് പൂച്ചി സ്വപ്നം കണ്ടു.

എന്നിട്ട് വൈകിട്ട് അടിക്കാനുള്ള തന്റെ ഡോസ് തൃഷയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചു. പാന്റ്സ് പോക്കറ്റില്‍ ഉള്ള തന്റെ ബ്രൌണ്‍ഷുഗര്‍ പാക്കറ്റിനായി പൂച്ചി പോക്കറ്റില്‍ കൈ ഇട്ടു പരതി.
ഇത് കണ്ടു തൃഷയ്ക്ക് എന്തോ പന്തികേട്‌ തോന്നി. "അല്ല. ബ്രൌണ്‍ പേപ്പര്‍ ചോദിച്ചതിനു ഇവന്‍ എന്തിനാ പോക്കറ്റില്‍ കൈ ഇടുന്നത്? ".

"അല്ല. നീരജ്..പേപ്പര്‍..ബ്രൌണ്‍ പേപ്പര്‍.. ഈ ബുക്ക്‌ ഒക്കെ പൊതിയുന്ന"..പൂച്ചിയുടെ അരികില്‍ കിടന്ന എക്സ്ട്രാ ബ്രൌണ്‍ പേപ്പര്‍ ചൂണ്ടികാട്ടി തൃഷ പറഞ്ഞു.

"ഛെ..ഇതായിരുന്നോ.." പൂച്ചി നിരാശനായി. പൂച്ചി തന്റെ നിരാശ മറച്ചു വെച്ച് ആ പേപ്പര്‍ തൃഷയ്ക്ക് കൊടുത്തു. എന്നിട്ട് കിട്ടിയ താങ്ക്സിനു ഒരു വെല്‍ക്കം തിരിച്ചു പറഞ്ഞു.

ഉച്ച തിരിഞ്ഞു 2 മണി…ക്ലാസ് മൊത്തം വര്‍ക്‌ഷോപ്പിലായിരുന്നു.


കഴിഞ്ഞ രണ്ടു ദിവസം ആയി പ്ലാന്‍ ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കാനായി ജോനസും വിജയനും 5 മിനിട്സ് മുന്‍പ്‌ തന്നെ വര്‍ക്‌ഷോപ്പില്‍ എത്തി സ്ഥാനം പിടിച്ചു.

പൂച്ചി തൃഷയുടെ വര്‍ക്ക്ഷോപ്പ് ബാച്ചില്‍ തന്നെ എങ്ങനെയും കേറി പറ്റണം എന്ന് തീരുമാനിച്ചു. പക്ഷെ തന്റെ പേര് വെച്ച് താന്‍ അവസാനത്തെ ബാച്ചില്‍ ആയിരിക്കും എന്ന് മനസ്സിലാക്കിയ പൂച്ചി വര്‍ക്ക്ഷോപ്പ് സാറിന്റെ അടുത്ത് പേര് മാറ്റി പറയാന്‍ തീരുമാനിച്ചു.

അറ്റന്‍ഡന്‍സ് എടുക്കുന്ന സമയം ആയി. പൂച്ചിയുടെ ശ്രദ്ധ തൃഷയില്‍ തന്നെ ആയിരുന്നു.പൊടുന്നനെ സര്‍ ചോദിച്ചു.
"അല്ല..ഇയാള്‍ ഈ ബാച്ച് ആണോ? എന്നിട്ട് പേര് പറഞ്ഞു കേട്ടില്ലല്ലോ?"...തന്റെ കൈയിലുള്ള ബാച്ച്ലിസ്റ്റ് മറിച്ചു നോക്കികൊണ്ട്‌ സര്‍ ചോദിച്ചു.

പൂച്ചി ഒന്ന് പരുങ്ങി. T വെച്ച് തുടങ്ങുന്ന ഏതെങ്കിലും പേര് തന്നെ വേണം എങ്കിലല്ലേ ഈ ബാച്ചില്‍ തന്നെ എന്ന് പറയാന്‍ പറ്റൂ.

"ഉം..തന്റെ പേരെന്താ?" സര്‍ വീണ്ടും ചോദിച്ചു.

"ടി...ടി...ടിന്റുമോന്‍." പൂച്ചി വായില്‍ തോന്നിയ ഒരു പേര് പറഞ്ഞു.

എല്ലാവരും പൂച്ചിയെ തിരിഞ്ഞു നോക്കി. "ഇവന്റെ പേര് നീരജ് എന്നല്ലേ" എല്ലാവരും അത്ഭുതപെട്ടു.

"തന്റെ പേര് ഈ ലിസ്റ്റില്‍ ഇല്ലല്ലോ."...സര്‍ ലിസ്റ്റ് മൊത്തം ഒരു വട്ടം കൂടി നോക്കി.

"അല്ല...ടിന്റുമോന്‍ എന്നത് എന്റെ വീട്ടില്‍ വിളിക്കുന്ന പേരാണ്. അത് t വെച്ച് തുടങ്ങുന്നത് കൊണ്ട് ഈ ബാച്ചില്‍ കയറിയെന്നെ ഉള്ളൂ." പൂച്ചി എങ്ങനെയെങ്കിലും പറഞ്ഞൊപ്പിച്ചു.

"ഹ ഹ ...അത് കൊള്ളാം...വീട്ടില്‍ വിളിക്കുന്ന ടിന്റുമോനെന്നും വാവയെന്നും മോനുവെന്നുമൊക്കെയുള്ള പേര് വെച്ചാണോ വര്‍ക്ക്ഷോപ്പ് ബാച്ചില്‍ കയറുന്നെ...പോയി തന്റെ ഒറിജിനല്‍ ബാച്ചില്‍ കയറടോ"...സാറിന് ചിരി അടക്കാനായില്ല. സാറിന്റെ ചിരിയില്‍ ആ ബാച്ചിലെ ബാക്കി ഉള്ളവരും പങ്കു ചേര്‍ന്നു.

നിരാശനായ പൂച്ചി തിരിച്ചു തന്റെ ബാച്ചിന് അടുത്തേക്ക് നടന്നു. പൂച്ചിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വേറെ ആര് ചിരിച്ചതിലും തനിക്കു സങ്കടമില്ല. പക്ഷെ തൃഷ ആര്‍ത്തു ചിരിക്കുന്നത് ഇപ്പോഴും കേള്‍ക്കാം. പൂച്ചി സങ്കടത്തോടെ ആലോചിച്ചു.
(പിന്നീട് തൃഷയുടെ ഈ ചിരി വളരെ പ്രസിദ്ധമായി. തൃഷ ചിരിക്കുന്നത് പട്ടി മോങ്ങുന്നത് പോലെയാണെന്നും അല്ല കുതിര കരയുന്നത് പോലെയാണെന്നും മറ്റു ചിലര്‍ വണ്ടി ബ്രെക്കിടുന്നത് പോലെയാണെന്നും പറഞ്ഞു ക്ലാസ്സില്‍ ഒരു തര്‍ക്കം തന്നെ ഒരിക്കല്‍ ഉണ്ടായി!!)

ജോനസ്‌,വിജയന്‍,സുമേഷ്,തരുണ്‍,
നാരായണന്‍,പൂച്ചി,കുമാരന്‍,ഷണ്ണന്‍ എന്നിവര്‍ ഒരേ ബാച്ച് ആയിരുന്നു. അവര്‍ക്ക് ആദ്യമായി കിട്ടിയത്‌ ഫിറ്റിംഗ് ആയിരുന്നു.

വര്‍ക്ക്‌ഷോപ്പ് സാറിന്റെ ആദ്യത്തെ അരമണിക്കൂര്‍ പ്രസംഗം കഴിഞ്ഞു ടീം ഫിറ്റിംഗ് ചെയ്യാന്‍ ഒരുങ്ങി.
ഹിരണി പിടിച്ച പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ടത് പോലെ സുമെഷിന്റെയും ജോനസിന്റെയും വിജയന്റേയും കണ്ണുകള്‍ കുമാരിയില്‍ തന്നെ ആയിരുന്നു. തരം കിട്ടുമ്പോള്‍ സ്കോര്‍ ചെയ്യണം..ഇതായിരുന്നു മൂവരുടെയും പ്ലാന്‍.

ഫിറ്റിംഗ് തുടങ്ങി.

ജോനസിന്റെ ഒരു കണ്ണ് കുമാരിയിലും മറ്റെ കണ്ണ് മെറ്റല്‍ പീസിലും ആയിരുന്നു. എന്നാല്‍ ജോനസിനെ പോലെ വര്‍ക്ക്ഷോപ്പ് ചെയ്തു പഠിക്കാന്‍ വിജയന് ഒരു ഉദ്ദേശ്യവും ഇല്ലായിരുന്നു. അവന്റെ രണ്ടു കണ്ണുകളും പീസില്‍ തന്നെ ആയിരുന്നു - കുമാരി എന്ന പീസില്‍.

തന്റെ കണ്ണ് കുമാരിയില്‍ വെയ്ക്കണോ അതോ തന്റെ മെറ്റല്‍ പീസില്‍ വെയ്ക്കണോ എന്ന് തീരുമാനിക്കാനാവാതെ സുമേഷ് ധര്‍മസങ്കടത്തില്‍ ആയി. അങ്ങനെ അവന്‍ സ്വന്തം കണ്ണുകള്‍ time division multiplex ചെയ്യാന്‍ തീരുമാനിച്ചു. ആ multiplexing ഒന്നും പഠിച്ചിട്ടില്ലാത്ത അവന്റെ hacksaw blade പല തവണ ഒടിഞ്ഞു കയ്യില്‍ വന്നു. അങ്ങനെ ഏകദേശം ഒരു അര കിലോ ഹാക്ക്സോ ബ്ലേഡ് അന്ന് സുമേഷ് വേസ്റ്റ് ആക്കുകയുണ്ടായി.

ഇടയ്ക്കിടയ്ക്ക് ജോനാസ് പത്തടി അപ്പുറത്ത് ഷെള്‍ഫില്‍ വെച്ചിരിക്കുന്ന തന്റെ ബാഗില്‍ നോക്കുന്നുണ്ടായിരുന്നു. അതിലുള്ള സാധനം വെച്ചാണ്‌ താന്‍ സ്കോര്‍ ചെയ്യാന്‍ പോകുന്നത്‌. ഇന്നു രാവിലെ വിജയന്‍ തേച്ചതിന് പകരം ഇതെങ്കിലും ചെയ്തേ പറ്റൂ..ജോനാസ് തന്റെ പ്ലാന്‍സ് എങ്ങനെ കുറച്ചു കൂടി നന്നാക്കാം എന്ന ആലോചനയിലാണ്ടു.

വിജയന്‍ വളരെ ആത്മവിശ്വാസത്തിലായിരുന്നു. കുമാരിയെ വളയ്ക്കാനുള്ള ടെക്നീക്സ് തന്റെ കൈയിലുണ്ട്‌. തന്റെ വെള്ളമടി കമ്പനിയായ ചേട്ടന്മാര്‍ ഇന്നലെ വെള്ളമടി സെഷനില്‍ തന്ന ടിപ്സ് മാത്രം മതി ഇതൊക്കെ ചെയ്യാന്‍.

“ ഹോ..മുട്ടന്‍ ടെക്നീക്സ് തന്നെ. പക്ഷേ ഇതൊക്കെ കൈയിലുണ്ടായിരുന്നിട്ടും അവന്മാര്‍ മൂഞ്ചി തിരിച്ചു ഇങ്ങനെ കമ്മിറ്റട്‌ ആള്‍ക്കാരെ കുറ്റം പറഞ്ഞു നടക്കുന്നതെന്തിനാ?” വിജയന് മനസ്സിലായില്ല .
ആ..ഇതൊക്കെ ഞാന്‍ ആലോചിക്കുന്നതെന്തിനാ….”

ആ ചേട്ടന്മാര്‍ പറഞ്ഞു തന്നെ ടെക്നീക്സ് ഫലിക്കും എന്നു വിജയനു നല്ല വിശ്വാസമുണ്ടായിരുന്നു. ഒരു അവസരം കിട്ടിയാല്‍ മാത്രം മതി.

സൂമേഷിന്റെ ശ്രദ്ധ ആദ്യം കുമാരിയില്‍ ആയിരുന്നെങ്കിലും പിന്നീട് അതു പതുക്കെ ഫിറ്റിങ്ങില്‍ ആയി. കാരണം അപ്പുറത്ത് ഷണ്ണന്‍ നിന്ന് തകര്‍ത്തു ഫിറ്റിംഗ് ചെയ്യുന്നത് കണ്ടിട്ട് സുമേഷിനു സഹിച്ചില്ല. അവന്റെ ശ്രദ്ധ തെറ്റിയ സമയത്താണു അതു സംഭവീച്ചത്‌.

ഫിറ്റിംഗ് ചെയ്തു ക്ഷീണിച്ച കുമാരി വെള്ളം കുടിക്കാന്‍ വേണ്ടി മെറ്റല്‍ ഫയലിംഗ് നിര്‍ത്തി. കുമാരിയുടെ ചലനങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്ന ജോനസിനു ഇതു തന്നെ അവസരം എന്നു മനസ്സിലായി. ജോനാസ് പിന്നീട് ഒരു നിമിഷം പോലും കളഞ്ഞില്ല. കട്ടിങ്ങിനുള്ള ഹക്ക്സൊ ബ്ലേഡ് താഴെ ഇട്ടിട്ട്‌ ജോനാസ് ഷെല്‍ഫിന്ടെ അടുത്തേക്ക്‌ ഓടി. എന്നിട്ടു ബാഗ്‌ തുറന്നു താന്‍ കൊണ്ട്‌ വന്ന കുപ്പി കൈയില്‍ എടുത്തു. ഇത്തരം സന്ദര്‍ഭങ്ങള്‍ മുന്‍കൂട്ടി കണ്ടു തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ട്‌ വരാന്‍ തോന്നിയ തന്റെ ബുദ്ധിയില്‍ ജോനാസ് അഭിമാനം കൊണ്ടു

കുപ്പിയുമായി ജോനാസ് കുമാരിയുടെ അരികിലേക്ക് ഓടി. ഫിറ്റിംഗ് ടേബിളില്‍ നിന്ന് തിരിഞ്ഞു നടക്കാനൊരുങ്ങിയ കുമാരിയുടെ അടുത്തേക്ക്‌ കുപ്പി നീട്ടിക്കൊണ്ട് ജോനാസ് പറഞ്ഞു

“ദാ…കുമാരി..വെള്ളം …”

കുമാരി ഒന്നു അമ്പരന്നു. ഇതു ഇന്നലെ തേർഡ് ബെഞ്ചില്‍ ഇരുന്ന ആ പയ്യനല്ലേ. ഇവന്‍ എന്താ പെട്ടന്നു വെള്ളം ഒക്കെ കൊണ്ട്‌ തരുന്നേ.

എന്തായാലും കുമാരി ആ വെള്ളം മേടിച്ചു കുടിച്ചു. എന്നിട്ട് കുപ്പി ജോനസിനു തിരിച്ചു കൊടുത്തു. എന്നിട്ടു ചിരിച്ചു കൊണ്ട്‌ പറഞ്ഞു ..”താങ്ക്സ്”

ജോനസിനു ലോകം തിരിയുന്നതായി തോന്നി. കുമാരി തന്റെ അടുത്തു ആദ്യമായി സംസാരിക്കുന്നു.

ജോനാസ് ഷെല്‍ഫിന്ടെ അടുത്തേക്ക്‌ ഓടുന്നത്‌ കണ്ട വിജയന്‍ അമ്പരന്നു നില്‍ക്കുവായിരുന്നു. “ഇവന്‍ ഇതു എന്താണു കാണിക്കുന്നത്‌”. പിന്നീട് ജോനാസ് കുപ്പിയുമായി കുമാരിയുടെ അടുതെത്താറായപ്പോഴാണ് വിജയനു ജോനസിന്റെ പദ്ധതികള്‍ പിടി കിട്ടിയത്‌. “ഛെ..ഇതു മുന്‍കൂട്ടി കാണാനായില്ലല്ലോ”..വിജയന്‍ നിരാശപെട്ടു.

“ഇനി എന്തായാലും ജോനസിനു അധികം സമയം കൊടുക്കാന്‍ പാടില്ല…അതിനു മുന്‍പ്‌ അവരുടെ അടുത്ത് എത്തണം”.ഇതു ആലോചിച്ചു കൊണ്ട്‌ വിജയന്‍ അവരുടെ അടുത്തേക്ക്‌ നീങ്ങി.

ജോനാസ് കുമാരിയുടെ അടുത്തു സ്വയം പരിചയപെടുത്തുകയായിരുന്നു.
“ഞാന്‍ ജോനാസ്…”
“ജോനാസ് എം”
“ജോനാസ് എം വര്‍ഗീസ്.”

ജെയിംസ്‌ ബോണ്ട്‌ സ്റ്റൈലില്‍ ജോനാസ് പറഞ്ഞു. താന്‍ മനസ്സില്‍ കണക്കു കൂട്ടിയത് പോലെ തന്നെ എല്ലാം നടന്നതില്‍ ജോനാസ് വളരെ സന്തോഷവാനായിരുന്നു.

ഇതിനിടയില്‍ ഇവരുടെ അടുത്തെത്തിയ വിജയന്‍ കുമാരിയെ നോക്കി ചിരിച്ചു. എന്നിട്ടു ജോനസിന്റെ അടുത്തു പറഞ്ഞു. “ദാ..നിന്നെ ആ ഷണ്ണന്‍ വിളിക്കുന്നു….എന്തോ സഹായം വേണമെന്നു”.

“ഓ..ഞാന്‍ പൊയികൊള്ളാം”…ജോനാസ് വിജയനോടുള്ള തന്റെ അരോചകത മറച്ചു വെച്ചില്ല.

“ഹലോ കുമാരി”…വിജയന്‍ കുമാരിയോടു പറഞ്ഞു. കുമാരിയുടെ ഹലോ തിരിച്ചു കേട്ട വിജയന്‍ സ്വയം പരിചയപെടുത്താന്‍ തുടങ്ങി. ജെയിംസ്‌ ബോണ്ട്‌ സ്റ്റൈലില്‍ പേരു പറഞ്ഞ ജോനസിന്റെ ഒരു പടി മുന്‍പില്‍ നില്‍ക്കണം എന്നു വിജയനു നിര്‍ബന്ധമായിരുന്നു

“ഞാന്‍ വിജയന്‍…”
“വിജയ ശങ്കരന്‍…”
“വിജയ ശങ്കരന്‍ രാമന്‍കുട്ടി”
“വിജയ ശങ്കരന്‍ രാമന്‍കുട്ടി തങ്കപ്പന്‍” വിജയന്‍ അപ്പൂപ്പന്റെ അച്ഛന്റെ പേരും കൂടി ചേര്‍ത്തു ഗമയോടെ പറഞ്ഞു.

“ഇവിടെ പലര്‍ക്കും അപ്പൂപ്പന്റെ പേരു വരെയേ അറിയൂ…കുടുംബത്തില്‍ പിറന്നവര്‍ അങ്ങനെയല്ല…6 തലമുറയിലുള്ളവരുടെ പേരു വരെ ഓര്‍ത്തിരിക്കും..” വിജയന്‍ ജോനസിനെ നോക്കി ഒരു ആക്കിച്ചിരി ചിരിച്ചു കുമാരിയുടെ അടുത്തു പറഞ്ഞു.

ആ ഡയലോഗ് അധികം ഇഷ്ടപെട്ടില്ലെങ്കിലും കുമാരി വിജയനെ നോക്കി ഒരു കൃത്രിമ ചിരി പാസ്സ് ആക്കി.

എന്നിട്ടു കുമാരി രണ്ടു പേരോടുമായി പറഞ്ഞു. “എനിക്ക്‌ വയ്യ.. എത്രെ ഫയല്‍ ചെയ്തിട്ടും ഇതു ശരി ആകുന്നില്ല…”

അതു കഴിഞ്ഞു സംഭവീച്ചത്‌ കുമാരി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ആയിരുന്നു. കുമാരിയുടെ ഈ പരാതി കേട്ട പാതി കേള്‍ക്കാത്ത പാതി വിജയനും ജോനസും അവിടെ നിന്നും മത്സരിച്ചോടി ഓരോരോ മെറ്റല്‍ പീസ് എടുത്തു. എന്നിട്ടു ഫയലിംഗും തുടങ്ങി.

ഇനി തന്റെ കമ്പനി ചേട്ടന്മാര്‍ പറഞ്ഞ ടെക്നീക് ഉപയോഗിച്ച്‌ കളയാം….വിജയന്‍ തീരുമാനിച്ചു…

ശരപഞ്ചരം സിനിമയില്‍ കുതിരെയെ തടവുന്ന ജയനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് വിജയന്‍ തന്‍റെ ശ്രമം ആരംഭിച്ചു. കുമാരിയുടെ തൊട്ടു മുന്നിലുള്ള വര്‍ക്ക്‌ ബെഞ്ചില്‍ പുറം തിരിഞ്ഞു നിന്ന് പണി തുടങ്ങി. എത്രയും പെട്ടന്ന് ഒരു പെര്‍ഫെക്റ്റ്‌ ഫിറ്റിംഗ് പീസ് ഉണ്ടാക്കി കുമാരിയെ ഇമ്പ്രെസ്സ് ചെയിക്കണം. കുമാരിയുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ചില മുക്കല്‍ മൂളല്‍ ശബ്ദങ്ങളും വിജയന്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ഇതൊക്കെ കണ്ട ജോനസ് ഒന്നും ചെയ്യാനാവാതെ ഞെരിപിരി കൊണ്ടു.

http://www.youtube.com/watch?v=cZblHraTWiw

ചത്തു കിടന്നു ഫയലിംഗ് നടത്തുന്നതിനിടയില്‍ രണ്ടു പേരും എതിരാളിയുടെ മെറ്റല്‍ പീസ് ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.

ടെക്നീക് ഫലിക്കാത്തതില്‍ വിജയന്‍ നിരാശനായിരുന്നു. ശരപഞ്ചരം നമ്പര്‍ ഇറക്കിയാല്‍ സിനിമയില്‍ ഷീലയുടെ റെസ്പോൺസ് ആണ് കുമാരിയില്‍ നിന്ന് പ്രതീക്ഷിച്ചത്….പക്ഷേ കുമാരി ഒരു ഭാവഭേവുമില്ലാതെ നില്‍ക്കുവായിരുന്നല്ലോ

എന്താണു സംഭവിക്കുന്നതെന്ന് അറിയാതെ അത്ഭുതപെട്ട കുമാരി രണ്ടു പേരുടേയും സമീപതെത്തി

കുമാരിയെ കണ്ട ജോനാസ് പറഞ്ഞു…” ദാ നോക്കൂ കുമാരി..ഞാന്‍ കുമാരിയുടെ മെറ്റല്‍ പീസ് ആണ് ഫയല്‍ ചെയ്യുന്നത്‌..”

വിജയന്‍ വിട്ടു കൊടുത്തില്ല…”അല്ല കുമാരി..ഞാന്‍ ഫയല്‍ ചെയ്യുന്ന പീസ് ആണ് കുമാരിയുടേത്..”

"അല്ല കുമാരി ഞാന്‍ ഫയല്‍ ചെയ്യുനതാണ് കുമാരിക്കുള്ളത്... "

"നോക്ക് കുമാരി, ഞാന്‍ എത്ര ഭംഗിയായി ഫയല്‍ ചെയ്തിരിക്കുന്നുവെന്ന്... "

ഇതു കണ്ടു കൊണ്ട്‌ നിന്ന തരുണിന്റെ മനസ്സില്‍ പഴയ ഒരു മലയാളം പടത്തില്‍ ശ്രിനിവാസനും മണിയന്‍പിള്ള രാജുവും കൂടി മാഗി എന്ന കഥാപാത്രത്തെ വളയ്ക്കാന്‍ കാണിക്കുന്ന പരാക്രമങ്ങള്‍ ആണ് ഓര്‍മ വന്നത്‌.

ഇത്രേം ഇളക്കമുള്ള പയ്യന്മാരെ കുമാരി ആദ്യമായി കാണുകയായിരുന്നു. കുമാരി ഒന്നും പറയാതെ മന്ദഹസിക്കുക മാത്രം ചെയ്തു.

“രക്ഷപെട്ടു….ഇനി കാര്‍പെന്‍ട്രിയും ഫൌന്‍ട്രിയും ഒക്കെ ഇവരെ കൊണ്ട്‌ തന്നെ ചെയ്യിക്കാം..” കുമാരി മനസ്സില്‍ പദ്ധതിയിട്ടു ഒരു കൊലച്ചിരി പാസ് ആക്കി.

അര മണിക്കൂര്‍ നേരത്തെ ഫയലിംഗ് കൊണ്ട്‌ ജോനസും വിജയനും ഫിറ്റിംഗ് കംപ്ലീട് ചെയ്തു..എന്നിട്ടു രണ്ടു പേരും മെറ്റല്‍ പീസുകളുമായി കുമാരിയെ സമീപിച്ചു.

“ദാ..കുമാരി…മെറ്റല്‍ പീസ്…നോക്കൂ എന്തു മനോഹരമായിരിക്കുന്നു”…വിജയന്‍ പറഞ്ഞു.

“അല്ല കുമാരി..ഈ മെറ്റല്‍ പീസ് ആണ് കൂടുതല്‍ നല്ലത്….” ജോനസ് പറഞ്ഞു.

"ഹും..നിന്റെ പീസ് എന്തിനു കൊള്ളാം..ഫയലിംഗ് എന്തെന്നറിയാത്ത കുറെയെണ്ണം ഇറങ്ങിക്കൊള്ളും"...വിജയന്‍ പറഞ്ഞു.

ഇത് ഇഷ്ടപെടാത്ത ജോനാസ് ദേഷ്യത്തോടെ വിജയനെ സമീപിച്ചു. വിജയനുമായി ഏറ്റുമുട്ടിയാല്‍ ബാക്കി കാണില്ല എന്ന് അറിയാമായിരുന്നിട്ടും കുമാരി അടുത്തുണ്ടായിരുന്നത് കൊണ്ട് ജോനസിനു വേറെ ഒരു ആവേശമായിരുന്നു.

രണ്ടു പേരും മെറ്റല്‍ പീസുകളുമായി കുമാരിയുടെ അടുത്തേക്ക്‌ ഓടുന്നത്‌ കണ്ടപ്പോള്‍ തന്നെ ഇതു പ്രതീക്ഷിച്ച തരുണ്‍ ഓടി വന്നു രണ്ടു പേരെയും പിടിച്ചു മാറ്റി.

ണ്ണനുമായി മത്സരിച്ചു ഫിറ്റിംഗ് ചെയ്ത സുമേഷ് അപ്പോഴാണ് കുമാരിയെ പറ്റി ഓര്‍ത്തത്‌. ഈ ബഹളമൊക്കെ കണ്ടപ്പോള്‍ ഇതു തന്നെ അവസരം എന്നു കരുതി സുമേഷ് വന്നു താന്‍ ഇത്രേം നേരം കൊണ്ട്‌ ചെയ്ത മെറ്റല്‍ പീസ് കുമാരിയുടെ നേര്‍ക്ക് നീട്ടി കൊണ്ട്‌ പറഞ്ഞു.

“ദേഖോ…മേനെ തുംഹാരെ ലിയേ ഏക് മെറ്റല്‍ പീസ് ബനായ ഹൈ..തും യൂസ് ലെ സക്തേ ഹോ ”

സുമേഷിന്റെ ഹിന്ദി കേട്ട കുമാരി കോരിത്തരിച്ചു പോയി. ദില്‍ ചാഹ്ത ഹൈയില്‍ അമീര്‍ ഖാന്‍ പ്രീതി സിന്റയെ പ്രപോസ് ചെയ്ത സീന് ആണ് കുമാരിയുടെ മനസ്സില്‍ ഓടി വന്നത്‌.

കുമാരി സന്തോഷത്തോടെ സുമേഷ് തന്ന മെറ്റല്‍ പീസ് സ്വീകരിച്ചു.എന്നിട്ടു ചോദിച്ചു.

"ഇത്രെ പെട്ടന്ന് എങ്ങനെ മെറ്റല്‍ പീസ് കട്ട്‌ ചെയ്തു ?". തന്റെ "കട്ടിങ്ങ്സില്‍" കുമാരി ഇമ്പ്രേസ്സ്ഡ് ആയി എന്ന് മനസിലാക്കിയ സുമേഷ് പുച്ഛത്തോടെ ജോനസിനെയും വിജയനെയും പുച്ഛത്തോടെ നോക്കിയിട്ട് പറഞ്ഞു. "ഇതൊക്കെയെന്ത്?" .
എന്നിട്ടു ടെക്നീക് ഡിസ്‌കസ് ചെയ്യാനായി സുമേഷും കുമാരിയും ഹിന്ദിയില്‍ സംസാരിച്ചു കൊണ്ട് സുമേഷിന്റെ വര്‍ക്ക്‌ബെഞ്ചിലേക്ക് പോയി.

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട്‌ പോയത്‌ കണ്ട വിജയനും ജോനസിനും ഇതു താങ്ങാവുന്നതിലും അധികമായിരുന്നു. അവന്മാരുടെ സ്ഥലകാല ബോധം നഷ്ടപെട്ടു.

“ഛെ..ഇതിനു പോകാതെ ചേട്ടന്മാര്‍ പറഞ്ഞു തന്ന ആ അറ്റകൈ തന്നെ പരീക്ഷിക്കാമായിരുന്നു”…സിനിമകളില്‍ കണ്ടു പരിചിതമാണെങ്കിലും ഗുണ്ടകളെ കൊണ്ട്‌ കുമാരിയെ തട്ടിക്കൊണ്ടു പോയിട്ട് താന്‍ വന്നു സാഹസികമായി രക്ഷിക്കുകയും അങ്ങനെ ലൈന്‍ ആകുകയും ചെയ്യുന്ന ടെക്നീക് ഫലിക്കും എന്നു വിജയനു വിശ്വാസമുണ്ടായിരുന്നു.

ജോനസിന്റെയും വിജയന്റെയും പ്ലാന്‍ 8 നിലയില്‍ പൊട്ടിയത്‌ കണ്ടു സന്തോഷം തോന്നിയെങ്കിലും സുമേഷ് അപ്രതീക്ഷിച്ചതമായി ഗോള്‍ അടിച്ചതില്‍ തരുണ്‍ അസ്വസ്ഥനായിരുന്നു. “അവന്റെ ഒരു കോപ്പിലെ ഹിന്ദി..ഛെ..ഇതു മുന്‍കൂട്ടി കണ്ടിരുന്നെങ്കില്‍ ആ മണ്ടന്‍ ഷണ്ണനെ കൊണ്ട് എന്തെങ്കിലും ചെയ്യിച്ചു ഇത് കൊളമാക്കാമായിരുന്നു..”


സംഭവിച്ച ഈ തിരിച്ചടിയുടെ സങ്കടം തീര്‍ക്കാന്‍ വിജയന്‍ ഒരു വെള്ളമടി സെഷൻ ഓര്‍ഗനൈസ് ചെയ്യാന്‍ തീരുമാനിച്ചു.

എന്തു സംഭവിച്ചു എന്നു അറിയില്ലെങ്കിലും ഓസിനു 2 പെഗ് തടഞ്ഞാലോ എന്നു ആശിച്ചു അന്ന് രാത്രി എല്ലാവരും കോളേജിനടുത്തുള്ള പവോയുടെ വീട്ടില്‍ ഒത്തുകൂടി.

തുടരും


ഹൃദയം തകര്‍ന്ന വിജയന്‍ ഓര്‍ഗനൈസ് ചെയ്ത ആ വെള്ളമടി സെഷനില്‍ സംഭവിച്ചതെന്ത്?

5 പെഗ് കഴിഞ്ഞു പാവോ വെളിപ്പെടുത്തിയ ഞെട്ടിക്കുന്നതും അറപ്പുള്ളതുമായ ആ രഹസ്യം എന്തായിരുന്നു?

മാനഹാനി ഭയന്ന് പ്രിത്വിരാജേട്ടനെ തള്ളി പറഞ്ഞ ഉലകന്‍ കുറ്റബോധം കൊണ്ട്‌ വെള്ളമടിച്ചു മരിക്കുമോ?


ഇതെല്ലാം അറിയാന്‍ കാത്തിരുന്നു വായിക്കുക…സൂപ്പര്‍ ഹിറ്റ് എപിസോഡ്.

മദ്യം സാക്ഷി

Monday, 10 October 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 5 : കുമാരീസംഭവം അഥവാ കുമാരി ഒരു സംഭവം തന്നെ!!

കുമാരി[1988 - ]. എറണാകുളം ജില്ലയിലെ നെല്ലിയാംതോട് എന്ന ഗ്രാമത്തില്‍ ജനനം. ഗവണ്മെന്റ് ഉദ്യോഗസ്ഥനായ അച്ഛന്റെയും വീട്ടമ്മയായ അമ്മയുടെയും ഏകപുത്രി.
നെല്ലിയാംതോടിന്റെ അഭിമാനഭാജകം. ചൈനീസ് ആയോധനകലയായ കരാട്ടയില്‍ ബ്ലാക്ക്‌ബെല്‍റ്റ്‌. ഭരതനാട്യത്തില്‍ അഗ്രഗ്രണ്യ. ആരും കണ്ടാല്‍ ഒന്ന് കൂടി നോക്കിപോകുന്ന സൗന്ദര്യം.......ഇങ്ങനെ ഒക്കെ ആയിരുന്നു കുമാരി തന്നെക്കുറിച്ച് ധരിച്ചു വെച്ചിരുന്നത്.

കുട്ടിക്കാലം മുതല്‍ക്കു തന്നെ കുമാരിക്ക് ഹിന്ദി സിനിമയോട് വന്‍ താല്പര്യം ആയിരുന്നു. ഹിന്ദി ഭാഷയോടും. അമീര്‍ ഖാന്‍ ആയിരുന്നു ഇഷ്ട നടന്‍. രണ്ടു വയസ്സുള്ള കുമാരി ഊണ് കഴിക്കുന്നതും പാല് കുടിക്കുന്നതും ടിവിയില്‍ അമീര്‍ഖാന്റെ പടം കണ്ടു കൊണ്ടായിരുന്നു.

അമീര്‍ഖാനെ കാണണം അമീര്‍ഖാനെ കാണണം എന്ന് പറഞ്ഞു കുമാരി എന്നും വീട്ടില്‍ ബഹളം വെയ്ക്കുമായിരുന്നു. 'പട്ടിക്കാട്ടില്‍ അമീര്‍ഖാനെ എവിടെ നിന്നും കാണിക്കും' എന്ന് ആലോചിച്ചു കുഴഞ്ഞ കുമാരിയുടെ അമ്മ അവസാനം അമീര്‍ഖാന്‍ എന്നും പറഞ്ഞു ബീഹാറില്‍ നിന്ന് വന്ന കൂലിപണിക്കാരെ കാണിച്ചു 'ദാ മോളെ അമീര്‍ഖാന്‍' എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു സമാധാനിപ്പിച്ചു പോന്നിരുന്നു!!

കുമാരിയുടെ കൂടെ കുമാരിയുടെ ഹിന്ദി വീക്നെസ്സും വളര്‍ന്നു വന്നു. വളര്‍ന്നപ്പോള്‍ കുമാരിയുടെ കൂട്ട് ഡല്‍ഹിയില്‍ നിന്ന് വന്ന അപ്പുറത്തെ വീട്ടിലെ മാലതി ചേച്ചി ആയി. കാരണം ചേച്ചി എപ്പോഴും ഡല്‍ഹി വിശേഷങ്ങള്‍ കുമാരിയെ പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു. ഡല്‍ഹിയില്‍ പിച്ചക്കാര്‍ പോലും ഹിന്ദി ആണ് സംസാരിക്കുന്നതെന്ന വാര്‍ത്ത കേട്ട് കുമാരി കോരിതരിച്ചിരുന്നു പോയി !!

അങ്ങനെ നെല്ലിയാംതോടിന്റെ പോന്നോമനപുത്രിയായി കുമാരി വളര്‍ന്നു വന്നു. എട്ടാം ക്ലാസ്സില്‍ വെച്ചു കുമാരിക്ക് കരാട്ടെ പഠിച്ചാല്‍ കൊള്ളാം എന്നൊരു ആഗ്രഹം ഉദിച്ചു. മോളുടെ ഇതൊരു ആഗ്രഹവും സാധിച്ചു കൊടുത്തിരുന്ന അച്ഛന്‍ കുമാരിയെ നെല്ലിയാംതോടിന്റെ ജാക്കിചാന്‍ ആയ മുരുക്കിനാട് ഷാജിയുടെ കരാട്ടെ ക്ലാസ്സില്‍ കൊണ്ട് ചെന്നാക്കി. പുള്ളി പണ്ടത്തെ ഒരു ചിലറ ഗുണ്ട ഒക്കെ ആയിരുന്നു. പിന്നീട് നാട്ടില്‍ ഗുണ്ടാ നിയമം വന്നപ്പോള്‍ പിടിച്ചു നില്ല്ക്കാനാവാതെ ഗിയര്‍ ഒന്ന് മാറ്റി പിടിച്ചു ഇപ്പോള്‍ ഒരു കരാട്ടെ സ്കൂള്‍ ഒക്കെ നടത്തി പിള്ളേരെ പഠിപ്പിച്ചു ജീവിക്കുന്നു.
"കരാട്ടെ നന്നായി പഠിച്ചാല്‍ ബ്ലാക്ക്ബെല്‍റ്റ്‌ കിട്ടും, പിന്നെ ഒരുത്തനെയും പേടിക്കണ്ട" എന്ന് മാലതിചേച്ചി പറഞ്ഞത് ഓര്‍ത്തു കരാട്ടെ ക്ലാസില്‍ എല്ലായിടത്തും ബ്ലാക്ക്ബെല്‍റ്റ്‌ തിരഞ്ഞ കുമാരിയുടെ കണ്ണില്‍ ഗുരുവായ ഷാജിയുടെ അരയില്‍ കെട്ടിയിരുന്ന ബ്ലാക്ക്ബെല്‍റ്റ്‌ പതിഞ്ഞു .
"ഇനി മോള്‍ എന്നെ ഒന്ന് അറ്റാക്ക്‌ ചെയ്തെ.. എങ്ങനെ ആണ് ഡിഫെന്റ്റ് ചെയ്യേണ്ടതെന്ന് ഞാന്‍ കാണിച്ചു തരാം" എന്ന ഷാജിയുടെ വാക്ക് കേട്ട പാതി കേള്‍ക്കാത്ത പാതി കുമാരി കാലു പൊക്കി ഷാജിയുടെ ബെല്‍റ്റ്‌ ലക്ഷ്യം ആക്കി ഒരു ചവിട്ടു ചവിട്ടി.
പത്തു മിനിറ്റ് കഴിഞ്ഞു കുമാരി കരാട്ടെ സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ കൂടെ ആ ബ്ലാക്ക്‌ബെല്‍ട്ടും ഉണ്ടായിരുന്നു. കരാട്ടെയുടെ പരമോന്നത പീഠം കിട്ടി എന്ന് വിചാരിച്ച കുമാരി പിന്നീട് എല്ലാരോടും ഞാന്‍ കരാട്ടെ ബ്ലാക്ക്ബെല്‍റ്റ്‌ ആണ് എന്ന് പറഞ്ഞു പരത്തി. വെറും ഒരു ദിവസം കൊണ്ട് ബ്ലാക്ക് ബെല്‍റ്റ്‌ കിട്ടിയ കുമാരിയുടെ വീരസാഹസിക കഥ കേട്ട നെല്ലിയാംതോടിലെ പൂവാലന്മാര്‍ ചുമ്മാ എന്തിനു തടി മിനകെടുത്തനം എന്ന് കരുതി കുമാരിയെ ഒഴിവാക്കി ബാക്കിയുള്ള പെണ്‍കിടാങ്ങളില്‍ concentrate ചെയ്തു പോന്നു.

അന്ന് കുമാരിയുടെ ചവിട്ടു അസ്ഥാനത്ത് മേടിച്ച മുരുക്കിനാട് ഷാജിയുടെ വംശപരമ്പര പിന്നീടു ദത്ത്പുത്രനായ സ്പാനര്‍ ഷിബു വഴിയാണ് നില നിന്നത്!!

രണ്ടു വര്‍ഷം കഴിഞ്ഞു പത്താം ക്ലാസ്സ്‌ പാസ്‌ ആയപ്പോള്‍ കുമാരി ടൌണില്‍ ഉള്ള സ്കൂളില്‍ പോയി ചേര്‍ന്നു. ചേര്‍ന്നു അഞ്ചാം ദിവസം സ്കൂളിലെ ഇടനാഴിയിലൂടെ നടന്ന കുമാരി കുറച്ചു സീനീയേയ്യ്സ്സിനെ പാസ്‌ ചെയ്തു പോകുകയുണ്ടായി. "ഇവള്‍ക്ക് ശോഭനയുടെ അതെ ഫേസ്കട്ട്‌ ആണ്ണല്ലോ" എന്ന ഒരുത്തന്റെ അടക്കിപിടിച്ചുള്ള കമന്റ്‌ കുമാരി കേട്ടു. "ശരിയാണല്ലോ". വേറൊരുത്തന്‍ അത് ശരി വെച്ചു.

കുമാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു കമന്റ്‌ ആയിരുന്നു അത്. താന്‍ നടി ശോഭനയുടെ കൂട്ടിരിക്കുന്നെന്നോ??...കുമാരിക്ക് സന്തോഷം സഹിക്കാന്‍ പറ്റിയില്ല.

ആ കമെന്റ് സത്യം ആണെന്ന് വിചാരിച്ച കുമാരി പിന്നീട് ശോഭനയുടെ കടുത്ത ആരാധക ആയി മാറി. അന്ന് വൈകിട്ട് വീട്ടില്‍ പോയ പോക്കില്‍ കുമാരി ജൻഗ്ഷനിലെ പൈലിയുടെ കടയില്‍ നിന്ന് മണിച്ചിത്രത്താഴിന്റെ കാസറ്റ് എടുത്തു വീട്ടില്‍ വന്നു ഒറ്റ ഇരുപ്പിന് മൂന്ന് പ്രാവശ്യം കണ്ടു കളഞ്ഞു.
അതും പോരാഞ്ഞിട്ട് ഫാന്‍സി ഡ്രെസിന് മേടിച്ച ഭരതനാട്യം ഡ്രെസ്സും ഇട്ടോണ്ട് ശോഭനയെ പോലെ തുളളാനും തുടങ്ങി.

വൈകിട്ട് ജോലി കഴിഞ്ഞു വീട്ടില്‍ വന്ന അച്ഛന്‍ കുമാരിയുടെ അവസ്ഥ കണ്ടു ഞെട്ടി പോയി.
നൃൂറോസിസില്‍ തുടങ്ങി സൈക്കോസിസിന്റെ, ചിത്തഭ്രമത്തിന്റെ, സങ്കീര്‍ണമായ മേഖലകളിലൂടെ സഞ്ചരിച്ചു വല്ലാത്ത ഒരു കൂതറ അലവലാതി സ്വഭാവവുമായി നില്‍ക്കുകയായിരുന്നു കുമാരി അന്നവിടെ.

'ഒരു മുറൈ വന്ത് പാര്‍ത്തായ' കണ്ടു കണ്ടു കുമാരിയുടെ മനസ്സില്‍ അടുത്ത ആഗ്രഹവും മുളച്ചു. 'ഭരതനാട്യം പഠിക്കണം'..ആഗ്രഹം കേട്ട കുമാരിയുടെ അച്ഛന്റെ ഉള്ളൊന്നു കാളി. ഷാജിക്ക് ചവിട്ടു കിട്ടിയതിന്റെ നഷ്ടപരിഹാരമായി കൊടുത്ത പൈസ ഉണ്ടെങ്കില്‍ മോളുടെ രണ്ടു വര്‍ഷത്തെ സ്കൂള്‍ ഫീസ്‌ അടയ്കാമായിരുന്നു . ഇനി ഇപ്പൊ ഭരതനാട്യത്തില്‍ ബ്ലാക്ക്‌ബെല്‍റ്റ്‌ ഉണ്ടെന്നു കേട്ട് ടീച്ചറിന്റെ ബെല്‍റ്റ്‌ നോക്കിയെങ്ങാനും ഇവള്‍ തൊഴിച്ചാല്‍...

എന്തായാലും ഒറ്റ മോളുടെ ആഗ്രഹത്തിന് ആ അച്ഛന്‍ എതിര്‍ നിന്നില്ല. അങ്ങനെ കുമാരിയുടെ ശോഭന ആകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രണ്ടു വര്‍ഷത്തെ ഡാന്‍സ് പഠിത്തം കൊണ്ട് കുമാരി ഏകദേശം നന്നായി ഡാന്‍സ് പഠിച്ചു.

പിന്നീട് വളര്‍ന്നപ്പോള്‍ ഓര്‍ക്കുട്ട്, ഫേസ്ബുക്ക്‌ തുടങ്ങിയവയില്‍ അക്കൗണ്ട്‌ തുടങ്ങിയ കുമാരി ശോഭനയുടെ വിവിധ പോസില്‍ ഉള്ള ഫോട്ടോസ് മാത്രം ഡിസ്പ്ലേ പിക് ആക്കി ബാക്കിയുള്ളവരെ കുറേകാലം വെറുപ്പിച്ചു പോന്നു. ഒടുവില്‍ ശോഭന ഫീല്‍ഡില്‍ നിന്ന് ഔട്ട്‌ ആയപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടപെട്ട വ്യക്തിയും കുമാരി ആയിരുന്നു. അത് ശോഭനയോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നില്ല. ഇനി shobhana actress എന്ന് ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്‌താല്‍ ശോഭനയുടെ പുതിയ പിക്സ് ഫേസ്ബുക്കില്‍ ഇടാന്‍ കിട്ടില്ലല്ലോ എന്ന് ഓര്‍ത്തിട്ടായിരുന്നു. അവസാനം ഗതി കേട്ട് കുമാരി ബാക്കി നടിമാരുടെ പടം കൊണ്ട് അഡ്ജസ്റ്റ് ചെയ്തു തുടങ്ങി.

അന്ന് ആ സ്കൂളിലെ സീനിയര്‍ ഉദ്ദേശിച്ചത് സിനിമ നടി ശോഭനയെ അല്ല. മറിച്ചു മട്ടാഞ്ചേരിയിലെ യുവാക്കളുടെ രോമാഞ്ചമായ 'പച്ചക്കിളി ശോഭന'യെയായിരുന്നു എന്ന സത്യം പാവം കുമാരി ഒരിക്കലും അറിഞ്ഞില്ല!!!


പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞു എന്ട്രന്സിനു നല്ല റാങ്ക് മേടിച്ച കുമാരിക്ക് അവസാനം CETyil അഡ്മിഷന്‍ കിട്ടി. CET യില്‍ കയറി ഒരു മാസം കഴിഞ്ഞപ്പോള്‍ കുമാരിക്ക് Applied Electronics and Instrumentation ഇലോട്ടു ഹയര്‍ ഓപ്ഷൻ കിട്ടി.


ഹയര്‍ ഓപ്ഷൻ കിട്ടുന്നതിനു മുന്‍പുള്ള ഞായറാഴ്ച .


ജോനാസ് രാവിലെ 6 മണിക്ക് തന്നെ പള്ളിയില്‍ എത്തി. സാധാരണ മണ്ണന്തലയില്‍ നിന്നുള്ള ജൂലി വരുന്ന എട്ടു മണിക്കുള്ള കുറുബാനയ്ക്ക് മാത്രം കണ്ടിരുന്ന ജോനസിനെ ആദ്യമായി ആറു മണിക്ക് പള്ളിയില്‍ കണ്ടു ഞെട്ടിയ അച്ചനും കപ്യാരും പരസ്പരം നോക്കി. ഇനി ജൂലി ആറ് മണിക്ക് വന്നു തുടങ്ങിയോ??

കുറുബാന ഒക്കെ കഴിഞ്ഞ ശേഷം ജോനാസ് തനിക്കു കുമ്പസരിക്കണം എന്ന് പറഞ്ഞു അച്ഛനെ കൂട്ടിലോട്ടു വിളിച്ചു. നാളെ മെക്കില്‍ നിന്ന് അപ്ളൈടിലോട്ട് ഹയര്‍ ഓപ്ഷനു മുന്‍പ് താന്‍ മനസ്സില്‍ ആലോചിച്ചു കൂട്ടിയ പാപങ്ങള്‍ ഒക്കെ കുമ്പസരിച്ചു കളയാം എന്ന് വിചാരിച്ചായിരുന്നു ജോനാസ് രാവിലെ തന്നെ പള്ളിയില്‍ എത്തിയത്. കൂടെ കോറല്‍ പാടാന്‍ വരുന്ന സൂസിയെ ഒന്ന് നല്ലവണ്ണം കാണുകയും ചെയ്യാം. ഒരു വെടിക്ക് രണ്ടു പക്ഷി!!

ജോനസിന്റെ കുമ്പസാരം അര മണിക്കൂര്‍ നീണ്ടു നിന്നു. ജോനസിന്റെ മനസ്സിലെ ആ ആഴ്ചത്തെ പാപങ്ങള്‍ കേട്ട് കഴിഞ്ഞ ഫാദര്‍ ഏലിയാസ് പുല്ലംകോടിനെ അവസാനം കുമ്പസാരം കഴിഞ്ഞു നാട്ടുകാര്‍ താങ്ങി എടുത്തു കൊണ്ട് പോകുവായിരുന്നു!
പാപങ്ങള്‍ ഏറ്റു പറഞ്ഞ ശേഷം ജോനാസ് ഈ ആഴ്ചയിലെ പാപങ്ങ ചെയ്യാനായി തയ്യാറായി ഇരുന്നു..അടുത്ത ദിവസത്തെ ഹയര്‍ ഓപ്ഷൻ കാത്ത്.



അങ്ങനെ പലരുടെയും ജീവിതം കുട്ടിച്ചോറാക്കിയ ഹയര്‍ ഓപ്ഷൻ ദിവസം വന്നെത്തി.


കുമാരി തനിക്കു പിറന്നാള്‍ സമ്മാനം ആയികിട്ടിയ വെള്ളയില്‍ കറുത്ത പൂക്കളുള്ള ചുരിദാര്‍ അണിഞ്ഞുകൊണ്ട് applied ക്ലാസ്സില്‍ കയറി.
കയറിയപാടെ കുമാരി ക്ലാസ്സ്‌ മൊത്തം ഒന്ന് കണ്ണോടിച്ചു.
ലാസ്റ്റ് ബഞ്ചിലെ ഒരുത്തന്‍ തന്നെയും നോക്കി കണ്ണുതുറിച്ചു ഇരിക്കുന്നു. അവന്റെ ഒരു ഫ്രഞ്ച് ബിയെര്‍ട്‌ .കണ്ടാല്‍ ഒരു മുട്ടനാടിന്റെ കൂട്ടുണ്ട്. അവന്റെ അടുത്തിരിക്കുന്ന പയ്യനെ കാണാന്‍ ഒരു സ്റ്റൈല്‍ ഒക്കെ ഉണ്ടല്ലോ...
തേര്‍ഡ് ബെഞ്ചിലെ ആ നീര്‍ക്കോലി എന്തിനാ കാറ്റത്ത്‌ പറന്നു പോകാന്‍ പോകുന്നത് പോലെ ഡസ്കില്‍ പിടിച്ചു ഇരിക്കുന്നെ?

കുമാരിയുടെ കണ്ണ് ക്ലാസ്സിലെ സെക്കന്റ്‌ ബെഞ്ചില്‍ ഇരുന്ന ആ പയ്യന്റെ കണ്ണുകളില്‍ ഉടക്കി. "കൊള്ളാല്ലോ..കണ്ടാല്‍ അമീര്‍ ഖാന്റെ കൂട്ടുണ്ട്"..രണ്ടു സെക്കന്റ്‌ അവന്റെ മുഖത്ത് നോക്കിയ ശേഷം കുമാരി ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ ഒപ്പം പോയി ഇരുന്നു. തുളസിയെ പരിചയപെട്ടതിനു ശേഷം കുമാരി അപ്പുറത്തിരുന്ന ശ്രീക്കുട്ടിയോടു ചോദിച്ചു .
"ആ സെക്കന്റ്‌ ബെഞ്ചില്‍ ഇരിക്കുന്ന ആ വെളുത്ത ചെറുക്കന്റെ പേരെന്താ? അവനെ എവിടെയോ കണ്ട പോലെ".
"സുമേഷ്...സുമേഷ് ചിറയ്ക്കല്‍". ശ്രീക്കുട്ടി മറുപടി പറഞ്ഞു.

തന്റെ അമീര്‍ ഖാന്‍ തന്നെ തന്നെ നോക്കി ഇരിക്കുന്നു എന്ന് മനസ്സിലാക്കിയ കുമാരിയുടെ ദേഹം കുളിര് കോരി. കുറച്ചു മുന്‍പ്പ് ഇളംകാറ്റില്‍ അലസമായി പാറിനടന്ന തന്റെ മുടി ഒന്നുകൂടി ഒതുക്കി വെച്ച് നല്ല കുട്ടിയെ പോലെ കുമാരി ക്ലാസ്സില്‍ ഇരുന്നു. "സുമേഷ് ചിറയ്ക്കല്‍ ". ആ പേര് കുമാരിയുടെ കാതില്‍ മുഴങ്ങി കേള്‍ക്കുകയായിരുന്നു.

പവിത്രന്‍ ഈ സമയം ബെഞ്ചിന്റെ അടിയില്‍ നിന്ന് എണീറ്റു. താന്‍ ഇടയ്ക്കിടയ്ക്ക് പെന്‍സില്‍ താഴെ വീഴുന്നെന്നും പറഞ്ഞു ബെഞ്ചിന്റെ അടിയില്‍ പോകുന്നത് ആരും ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു പവിത്രന്റെ ധാരണ.
കോഴിക്കോട് പഠിച്ചു വളര്‍ന്ന പവിത്രന്‍, തുളസിയെ ഒന്ന് ട്രൈ ചെയ്യാന്‍ വേണ്ടി ആകകൂടെ ഒന്ന് യോയോ(yoyo ) ആകാന്‍ തീരുമാനിച്ചിരുന്നു. ടിഷര്‍ട്ട്‌ ഒന്നും ഉപയോഗിച്ച് ശീലമില്ലാത്ത പവിത്രന്‍ ഇതിനകം തന്നെ താന്‍ ഉപയോഗിച്ചിരുന്ന ഷര്‍ട്ടുകള്‍ ഒക്കെ കളഞ്ഞു കുറെ ടിഷര്‍ട്ടുകള്‍ ഒക്കെ മേടിച്ചിരുന്നു. അത് മാത്രമല്ല പവിതന്‍ എന്ന പേര് പഴഞ്ചന്‍ ആയി എന്ന് മനസ്സിലാക്കി പവോ എന്ന പേര് സ്വീകരിക്കുകയും താന്‍ മോഡേണ്‍ ആണ് എന്ന് കാണിക്കാന്‍ തുളസി കേള്‍ക്കെ ഇടയ്ക്കിടയ്ക്ക് കാണാതെ പഠിച്ച കുറെ കട്ടി ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു പോന്നിരുന്നു.


ഷുക്കൂരിനെ കണ്ട ഹാങ്ങ്‌ഓവറില്‍ നിന്ന് മാറിയ ഹരിശങ്കര്‍ എല്ലാവരെയും വാച്ച് ചെയ്യുവായിരുന്നു. "ഛെ..എന്റെ ടൈപ്പ് ആരുമില്ലല്ലോ". ഹരിശങ്കര്‍ അടുത്തിരുന്ന അജീന്ദ്രന്റെ അടുത്ത് പറഞ്ഞു.
"നിന്റെ ടൈപ്പോ? അതെന്തു ടൈപ്പ്?" അജീന്ദ്രന്‍ ചോദിച്ചു.
"അതൊക്കെ ഉണ്ട്" അത് തുറന്നു പറയാന്‍ ഹരിഷങ്കറിനു മടിയുണ്ടായിരുന്നു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഹരിശങ്കര്‍ വെട്ടുകിളിയെ പോലെ ഓടി നടന്നു കോളേജിലെ പല പല സീനിയര്‍ 'ചേച്ചി'മാരോട് പ്രണയാഭ്യര്‍ത്ഥനകൾ നടത്തിയപ്പോള്‍ അവന്റെ ടൈപ്പ് എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായി.


ലഞ്ച് ടൈം.


കാന്റീനില്‍ ഇരുന്നു ഊണ് കഴിക്കുന്നതിനിടയില്‍ ആരും പരസ്പരം അന്ന് ഒന്നും സംസാരിച്ചില്ല.
സാധാരണ പലതരം ബ്രാന്‍ഡ്‌ മദ്യത്തിനെയും കഞ്ചാവിനെയും പെണ്‍പിള്ളേരെയും പറ്റി വാ തോരാതെ സംസാരിച്ചു ബോര്‍ അടിപ്പിച്ചു കൊണ്ടിരുന്ന വിജയന്‍ ഇന്ന് സൈലന്റ് ആയി ഇരുന്നു കഴിക്കുന്നത്‌ കണ്ട ജോനസിനു അത്ഭുതം ആയി. ഇനി ഇവന്‍ നന്നായോ?

തന്റെ പ്രണയം ഇവനെ അറിയിച്ചാലോ. തൊട്ടി ആണെങ്കിലും ആളൊരു പാവം ആണ്.

"വിജയാ.."
"ഉം "
"നമ്മുടെ ക്ലാസ്സില്‍ പുതുതായി വന്ന ആ കുട്ടി ഇല്ലേ.. കുമാരി? ".
"കുമാരിക്ക്? "..വിജയന്‍ പെട്ടന്ന് തീറ്റ നിര്‍ത്തി ജോനസിന്റെ മുഖത്ത് നോക്കി.
"അല്ലാ..കുമാരിക്ക് ഒന്നുമില്ല..എനിക്ക് അവളോട്‌ ഒരു ഇത്"
"ഏത്? "...വിജയന് ജോനസിനെ ഒന്ന് തല്ലണം എന്ന് തോന്നി. ഇവന് വേറെ ആരെയും നോക്കാന്‍ കിട്ടിയില്ല അല്ലെ.
"ഒരു ഇതില്ലേ...അത്".
"അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാ മതി. അങ്ങനെ നീ അവളെ നോക്കണ്ട. അതിനു ഇവിടെ ഞാന്‍ ഉണ്ട്...കേട്ടോടാ..."..വിജയന്‍റെ സ്വരം ഉയര്‍ന്നു.
"വിജയാ.....നീയും? "..
"അങ്ങനെ വിജയന്‍റെ ഗോള്‍ പോസ്റ്റില്‍ കയറി ആരും ഗോള്‍ അടിച്ചു പഠിക്കണ്ട."..വിജയന്‍ വികാരാധീനനായി.
വിജയനോട് എന്ത് പറയണം എന്ന് ജോനസിനു അറിയില്ലായിരുന്നു.

വിജയനും ജോനസും തമ്മിലുള്ള തര്‍ക്കം ശ്രദ്ധയില്‍ പെട്ട നാരായണനും തരുണും ഇടപെട്ടു. പ്രശ്നം ചോദിച്ചു മനസ്സിലാക്കിയ തരുണ്‍ അവസാനം ഒരു പരിഹാരവും കണ്ടുപിടിച്ചു.
"നിങ്ങള്‍ പരസ്പരം അടികൂടിയിട്ടു ഒരു കാര്യവുമില്ല. ഒരു കാര്യം ചെയ്യ്. അവള്‍ക്കു നിങ്ങളില്‍ ആരെയാണ് ഇഷ്ടപെടുന്നതെന്ന് നോക്കാം. മറ്റേ ആള്‍ ഒഴിഞ്ഞു പോയാല്‍ മതിയല്ലോ. "..കുറച്ചു നേരം ആലോചിച്ച ശേഷം തരുണ്‍ പറഞ്ഞു.
ഐഡിയ കൊള്ളാം എന്ന് ജോനസിനും വിജയനും തോന്നി.
"പക്ഷെ...നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും പാര വെയ്ക്കാന്‍ പാടില്ല." ജോനാസ് ഒരു ഉപാധി വെച്ചു. തേപ്പന്‍ ആയ വിജയന്‍ തന്നെ ഇതിനിടയില്‍ തേയ്ക്കും എന്ന് ജോനസിനു ഉറപ്പായിരുന്നു.
"അങ്ങനെ കണ്ടീഷന്‍ ഒന്നും വെയ്ക്കാന്‍ പറ്റത്തില്ല". വിജയന്‍ പറഞ്ഞു.
"അപ്പൊ ഏറ്റു. ജെന്റ്ല് മാന്‍സ് ഡീല്‍ " തരുണ്‍ പറഞ്ഞിട്ട് വിജയന്റെയും ജോനസിന്റെയും കൈകള്‍ ചേര്‍ത്ത് വെപ്പിച്ചു.
വിജയനും ജോനസും ഒരു ചിരി പാസ്‌ആക്കി കാണിച്ചു പരസ്പരം നോക്കി പല്ലിറുമ്മി.

ഈ ബഹളമൊന്നും ശ്രദ്ധിക്കാതെ കോളേജ് കാന്റീനില്‍ 12 രൂപയ്ക്ക് കിട്ടിയ വെജ്ബിരിയാണി തിന്നു തീര്‍ത്തു പാത്രം നക്കി വൃത്തിയാക്കുന്ന ഷണ്ണനെ നാരായണന്‍ പുച്ഛത്തോടെ നോക്കി. "ഇവനെയൊക്കെ...."

'ഇനി സമയം വൈകാന്‍ പാടില്ല.' തരുണ്‍ മനസ്സില്‍ പറഞ്ഞു. 'ഇല്ലെങ്കില്‍ ഈ അലവലാതികള്‍ എന്റെ പ്ലാന്‍ നശിപ്പിക്കും.'

ഈ സമയത്ത് കാന്റീനില്‍ കുറച്ചു സീനിയേഴ്സ് ചേര്‍ന്ന് ഉലകനെയും മോസ്കിയെയും റാഗ് ചെയ്യുവായിരുന്നു.
"മലയാളത്തില്‍ നിനക്കേറ്റവും ഇഷ്ടപെട്ട നടന്‍ ഏതാടാ? മോഹന്‍ലാലോ അതോ മമ്മൂട്ടിയോ?"..ചോദ്യം ഉലകന്റെ അടുത്തായിരുന്നു.
"രണ്ടുമല്ല...പ്രിത്വിരാജ്." ഉലകന്‍ പറഞ്ഞു.
കോളേജില്‍ വന്നപ്പോള്‍ ഉലകന്‍ ഒരു കറ തീര്‍ന്ന പ്രിത്വിരാജ് ഫാന്‍ ആയിരുന്നു. ഒടുവില്‍ താന്‍ ഈ കാര്യം പുറത്തു പറഞ്ഞാല്‍ മാനം പോകും എന്ന് മനസ്സിലാക്കിയ ഉലകന്‍ പ്ലേറ്റ് ഒന്ന് മാറ്റി പിടിച്ചു പിന്നീട് ഒരു ലാലേട്ടന്‍ ഫാന്‍ ആയി. അത് മാത്രമല്ല, താന്‍ ഒരു എക്സ് പ്രിത്വി ഫാന്‍ ആണെന്ന കാര്യം ആരും അറിയാതിരിക്കാന്‍ പിന്നീട് 'ഐ ഹേറ്റ് രായപ്പന്‍' കമ്മ്യൂണിറ്റി ഒക്കെ ഉണ്ടാക്കുകയും ഫേസ്ബുക്കില്‍ വരുന്ന ആന്റി പ്രിത്വി മെസ്സേജുകള്‍ ഒക്കെ സ്ഥിരമായി ലൈക്‌ ചെയ്യുകയും ചെയ്തു പോന്നു. കൂറ് മാറി ലാലേട്ടന്‍ ഫാന്‍ ആയതാണെങ്കിലും ഉലകന്‍ പിന്നീട് സ്ഥിരമായി എല്ലാ ലാലേട്ടന്‍ പടങ്ങളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ പോയി കണ്ടിരുന്നു.

പൂച്ചി അന്ന് വളരെ സന്തോഷത്തിലായിരുന്നു. സാധാരണ പൂച്ചി വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന ലഞ്ച് ആയിരുന്നു കഴിച്ചിരുന്നത്. അന്ന് പൂച്ചി ഒരു സ്വപ്നലോകത്തിലായിരുന്നു. പാത്രത്തിലെ ചോറില്‍ അവന്‍ ത്രിഷ എന്ന് വിരല്‍ കൊണ്ട് ആഴത്തില്‍ എഴുതി. എന്നിട്ട് ആ വിടവില്‍ തോരന്‍ കുത്തി നിറച്ചു. കുറച്ചു നേരം പൂച്ചി അത് തന്നെ നോക്കിയിരുന്നു. അതില്‍ ത്രിഷയുടെ മുഖം തെളിഞ്ഞു വരുന്നതായി പൂച്ചിക്ക് തോന്നി.

നിഖില്‍ ഗണപതി സ്ഥിരം ഉള്ള റൈഡ് നടത്താന്‍ വരുന്നത് കണ്ടു പൂച്ചി പെട്ടന്ന് തന്നെ ത്രിഷയുടെ പേര് എഴുതിയ ചോറ് കൂട്ടി കുഴച്ചു.
"ഹും...കാന്റീനില്‍ പോയി അവിടെ ഉള്ള എല്ലാവരുടെയും പാത്രത്തില്‍ കൈ ഇട്ടു തിന്നിട്ടു വരുന്ന വരവാണ്. ക്ലാസ്സിലുള്ളവരുടെ പാത്രത്തില്‍ കൈ ഇടാന്‍...
ഇവന് ഇത്തിരി ആരോഗ്യം കൂടി പോയി. ഇല്ലായിരുന്നെങ്കില്‍..." പൂച്ചി മനസ്സില്‍ പറഞ്ഞു.

നിഖില്‍ പൂച്ചിയുടെ അടുത്ത് വന്നു പാത്രത്തില്‍ നോക്കി. തോരനും മീന്‍ പൊരിച്ചതും. നിഖില്‍ ആക്രാന്തത്തോടെ പൂച്ചിയെ നോക്കി.

ഒരു പുഴുത്ത പട്ടിക്കു ആഹാരം കൊടുക്കുന്ന അറപ്പോടെ പൂച്ചി തന്റെ പാത്രം നിഖിലിന്റെ നേര്‍ക്ക്‌ നിരക്കി വച്ചു..."എനിക്ക് വേണ്ട...നീയെടുത്തോ".

നിഖില്‍ സന്തോഷത്തോടെ പൂച്ചിയുടെ പാത്രം എടുത്തു ചോറ് കുഴച്ചു തീറ്റ തുടങ്ങി.

താന്‍ ത്രിഷയുടെ പേരെഴുതിയ ചോറ് നിഖില്‍ കഴിക്കുന്നത്‌ കണ്ടപ്പോള്‍ കുറച്ചു സങ്കടം തോന്നിയെങ്കിലും പൂച്ചി പെട്ടന്ന് തന്നെ ഒരു സ്വപ്നത്തില്‍ മുഴുകി.
സ്വപ്നത്തില്‍ രണ്ടാമത്തെ കുട്ടിയെ മാമോദീസ മുക്കുന്ന സീന്‍ വരെ ആയപ്പോള്‍ നിഖില്‍ പാത്രം തിരികെ വെച്ച ശബ്ദം കേട്ട് പൂച്ചി ആ സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നു.

നിഖില്‍ ഗണപതി. ആറടി രണ്ടിഞ്ചു പൊക്കം. രൂപം കൊണ്ട് മാടിനെ പോലെയും സ്വഭാവം കൊണ്ട് മാടപ്രാവിനെയും പോലെ ആയതിനാല്‍ അവന്‍ മാടന്‍ എന്ന പേരില്‍ അറിയപെട്ടു.
(മാടന്റെ അധികം കഥകള്‍ ഈ എപിസോടില്‍ പറയുന്നില്ല. മാടന്റെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ അറിയാന്‍ കാത്തിരുന്നു വായിക്കുക...പണിപ്പുരയിലുള്ള ബ്ലോക്ക്ബസ്‌റ്റര്‍ എപിസോട്:മാടന്‍കൊല്ലി).



തരുണ്‍ താന്‍ കണ്ടുപിടിച്ച ഇരയെ സമീപിച്ചു.

"യോഗേഷേ...അല്ല..ഞാന്‍ ആലോചിക്കുവായിരുന്നു..."
"ഉം..എന്ത്?"
"പുതുതായി വന്ന ഈ വിജയന് ആ കുമാരിയെ കാണുമ്പോള്‍ ഒരു ഇളക്കം."
"അതിനു നമ്മള്‍ക്കെന്താ....അവന്‍ ഇളകുകയോ ചാടുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ.."

യോഗെഷിനു ക്ലാസ്സിലുള്ള പെണ്‍പിള്ളേര്‍ സഹോദരിമാരെ പോലെ ആയിരുന്നു. പാലക്കാട്ടില്‍ നിന്ന് വന്ന യോഗേഷിന്റെ അടുത്ത് അഗ്രഹാരത്തില്‍ നിന്ന് ഇറങ്ങും മുന്‍പ് അച്ഛനും അമ്മയും പറഞ്ഞു വിട്ടതും അത് തന്നെ ആയിരുന്നു. "കൂടെ പഠിക്കുന്ന പെണ്‍പിള്ളേരെ നിന്റെ സഹോദരിമാരെ പോലെയേ കാണാവൂ. ..അല്ലാതെ വേറെ വല്ല ആഗ്രഹവും ഉണ്ടെങ്കില്‍ ഈ പടി ഇനി കടക്കണം എന്നില്ല."

"അതെല്ലടാ...അവന്‍ ആളു ഒരു പാവമല്ലേ..നമ്മള്‍ക്ക് അവനെ ഒന്ന് സഹായിച്ചാലോ".
"ഹും. ശെരിയാ..അവന്‍ ആള് ഒരു പാവമാ..ഒരു കാര്യം ചെയ്യ്. നമ്മള്‍ക്ക് അവനെ വിളിച്ചു സംസാരിക്കാം..നമ്മളെ കൊണ്ട് പറ്റുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കാം"
"ഹേയ്..അത് വേണ്ട....നമ്മള്‍ സഹായിക്കുന്നതായി തോന്നിയാല്‍ അവന്‍ നിന്ന് തരത്തില്ല...നമ്മള്‍ക്ക് അവന്‍ അറിയാതെ എന്തെങ്കിലും ഹെല്‍പ് ചെയ്തു കൊടുക്കാം"
"ഹും..അതും ശരിയാ...അവന്‍ വന്‍ അഭിമാനി ആണെന്നാ കേട്ടെ....ആരുടെ കൈയില്‍ നിന്നും ഒരു പെഗ് പോലും ഓസില്ലത്രേ...സ്വന്തം കാശിനു മാത്രമേ കുടിക്കുകയുള്ളന്നാ ഞാന്‍ കേട്ടത്!!"
"അതെ..നമ്മള്‍ അവന്‍ അറിയാതെ സഹായിച്ചിട്ടേ കാര്യമുള്ളൂ". തരുണ്‍ പറഞ്ഞു.
"ശരി...നീ പറ..നമ്മള്‍ക്ക് എങ്ങനെ അവനു ഇത് ഒന്ന് സെറ്റ് ചെയ്തു കൊടുക്കാം?" യോഗേഷ് ചോദിച്ചു.
"അതൊക്കെ എന്റെ മനസ്സിലുണ്ട്....ഞാന്‍ സമയം വരുമ്പോള്‍ പറയാം...നീ എന്റെ കൂടെ നിന്നാല്‍ മതി".
"ഞാന്‍ എന്തിനും ഉണ്ട്...നമ്മുടെ വിജയന് വേണ്ടി അല്ലേ". യോഗേഷ് പറഞ്ഞു.

തരുണ്‍ തിരിച്ചു നടന്നു. ഇവന്‍ ഒരു മണ്ടന്‍ തന്നെ...ഇത്രെ പെട്ടന്ന് വീഴും എന്ന് പ്രതീക്ഷിച്ചില്ല. ബാച്ചിലെഴ്സ് ആയ വിജയനെയും ജോനസിനെയും കൊണ്ട് തന്റെ കല്യാണത്തിന് സദ്യ വിളമ്പിക്കുന്ന സീന്‍ ഓര്‍ത്തു തരുണിനു ചിരി അടക്കാന്‍ ആയില്ല.

ആ വെള്ളിയാഴ്ച വര്‍ക്ക്‌ഷോപ്പ് ചെയ്യാനായി ക്ലാസ്സ്‌ മൊത്തം ഒരുങ്ങി.

തുടരും

കുമാരിയുടെ കണ്ണുകള്‍ ഉടക്കിയ സുമേഷിന്റെ ജീവിതം നായ നക്കുമോ??
ഒരേ ആളെ നോക്കിയ വിജയനും ജോനസും ഷണ്ണനും സുമേഷും പിനീട് പെണ്ണ് കേസില്‍ തല്ലിപിരിയുമോ??
പ്രണയ ചാണക്യനായ തരുണിന്റെ മനസ്സിലുള്ള കുടിലമായ തന്ത്രത്തില്‍ പാവം യോഗേഷ് ഇരയാകുമോ?
ഇതറിയാന്‍ കാത്തിരുന്നു വായിക്കുക.....


അടുത്ത എപിസോട്:

കാലാകാലങ്ങളോളം CET യിലെ ഒരു പണിയും ഇല്ലാത്തവര്‍ ഒരു ഫുള്ളിന്റെ പുറത്തു പാടിനടന്ന ഒരു വര്‍ക്ക്‌ഷോപ്പ് പ്രണയഗാഥ.
ഒരു പ്രേമം കേരള സര്‍ക്കാരിന്റെ അരകിലോ ഹാക്ക്സൊ ബ്ലേഡ് നഷ്ടപെടുത്തിയ ആരും കേള്‍ക്കാത്ത കഥ. (courtsey : വികിലീക്സ്)
ചാല മാര്‍ക്കറ്റില്‍ കയറിയിറങ്ങി അന്വേഷിച്ചിട്ടും കിട്ടാത്ത കാലിബര്‍(caliber ) കിട്ടുമോ എന്ന് അന്വേഷിച്ചു വര്‍ക്ക്‌ഷോപ്പില്‍ എത്തിയ പവിത്രന്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ച..

പൈങ്കിളി വര്‍ക്ക്‌ഷോപ്

ജീവനില്‍ കൊതിയുള്ളത് കൊണ്ട് ഇടുന്ന ഡിസ്ക്ലൈമര്‍: കഥയിലെ കഥാപാത്രങ്ങള്‍ക്കോ സംഭവങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ അല്ലെങ്കില്‍ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന അവസ്ഥയില്‍ ഉള്ളവരുമായിട്ടോ യാതൊരു ബന്ധവും ഇല്ല. അഥവാ വല്ല ബന്ധവും തോന്നുവാണെങ്കില്‍ അത് വെറും യാദൃശ്ചിക൦ മാത്രം.



Sunday, 18 September 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 4 : ഹയര്‍ ഓപ്ഷന്‍ വന്നപ്പോള്‍ - ഭാഗം രണ്ട്

മൂന്നാം നിലയില്‍ നിന്ന് ചാടി ചാവാന്‍ തുനിഞ്ഞ അജീന്ദ്രനെ ഹരിശങ്കറും നിഖിലും ചേര്‍ന്ന് തട്ടിമാറ്റി. അജീന്ദ്രന്റെ മുഖം ആകെ വിയര്‍ത്തു കുളിച്ചിരുന്നു. അജീന്ദ്രന്റെ ഈ ഭാവമാറ്റം കണ്ടു ഹരി ഞെട്ടിവിറച്ചു. സ്വതവേ പരിക്കനായ ഇവനെ ഇത്രത്തോളം ആട്ടിയുലയ്ക്കാന്‍ പറ്റിയ ആരാണ് ഇപ്പോള്‍ എഴുന്നള്ളിയിരിക്കുന്നത്?? ഹരി ഹയര്‍ ഓപ്ഷൻ കിട്ടി വന്നവരെ ഒന്ന് സ്കാന്‍ ചെയ്തു. "ദൈവമേ...ഇത്..ഇത്..." ആ കൂട്ടത്തിലെ ഒരാളെ കണ്ടു ഹരിയുടെയും ഭാവം മാറി. അജീന്ദ്രനെ തട്ടിമാറ്റി ഹരി മൂന്നാം നിലയില്‍ നിന്ന് താഴേക്കു ചാടാന്‍ ഒരുങ്ങി. ഇതിനിടയില്‍ സമനില വീണ്ടെടുത്ത അജീന്ദ്രനും നിഖിലും ചേര്‍ന്ന് ഹരിയെ പിടിച്ചു മാറ്റി. കഥ അറിയാതെ ആട്ടം കണ്ട നിഖിലിന്റെ കണ്ട്രോള്‍ പൊയ്. അവന്‍ ഹരിയുടെ കുത്തിനു കയറി പിടിച്ചു ഹരിയെ നിലത്തു നിന്ന് ഒരടി ഉയര്‍ത്തി. എന്നിട്ട് നിഖില്‍ അലറി.
"പറയെടാ...മൈ***...നിങ്ങള്‍ക്കെ
ന്താ കുരു പൊട്ടിയോ? "
പേടിച്ചു വിറച്ച ഹരി നിഖിലിനെ നോക്കി പറഞ്ഞു ..'അവന്‍..അവന്‍..ഇവിടെ..'
'ആര്? തെളിച്ചു പറയെടാ നാറീ ...ഏതു നായിന്റെ മോനെ കണ്ടിട്ടാനെടാ നീ ഈ ഷോ ഒക്കെ കാണിക്കുന്നേ'...നിഖില്‍ ആക്രോശിച്ചു. അജീന്ദ്രന്‍ അത്ഭുതത്തോടെ നിഖിലിനെ നോക്കി. അപ്പൊ ഈ വേഷത്തില്‍ കാണുന്ന സ്റ്റാന്‍ഡേര്‍ഡ് ഒന്നും ഇവന് ഇല്ലല്ലേ...
"അവന്‍..ഷു...ഷു...ഷുക്കൂര്‍..." ഹരിയുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.
നിഖില്‍ ഹരി കാണിച്ചു തന്ന ആ പയ്യനെ നോക്കി. കറുത്ത് മെലിഞ്ഞ ഒരു പെയ്കൊലം. ഇവനെ ഇവന്മാര്‍ പേടിക്കുന്നെതെന്തിനാ? ഇവനിട്ട്‌ ഒന്ന് ചാമ്പിയാലോ ? രേഷ്മിയുടെ മുന്നില്‍ ഒന്ന് ആളാകാം. ഇല്ലെങ്കില്‍ വേണ്ട. അവള്‍ക്കു ഇനി അടിയും ഇടിയും ഒന്നും ഇഷ്ടമല്ലെങ്കിലോ. നിഖില്‍ രേഷ്മിയെ നോക്കി. രേഷ്മി ഇതൊന്നും ശ്രദ്ധിക്കാതെ സിവില്‍ എന്ജിനീരിങ്ങിന്റെ നോട്ട്സ് മറിച്ചു നോക്കുവായിരുന്നു. 'അവളുടെ അമ്മേടെ ഒരു പഠിത്തം.ഇവളെന്താ കളക്ടര്‍ ആകാന്‍ പഠിക്കുവാണോ.' നിഖില്‍ മനസ്സില്‍ പറഞ്ഞു. നിഖിലിന്റെ ശ്രദ്ധ വീണ്ടും ഷുക്കൂരില്‍ പതിഞ്ഞു..ഹും ഇവനെ പിന്നെ കണ്ടോളാം. നിഖില്‍ മനസ്സില്‍ ഓര്‍ത്തു.

ക്ലാസ്സില്‍ വന്ന പുതിയ എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് ആ തീക്ഷകണ്ണകളുടെ ഉടമ ഇരിപ്പുണ്ടായിരുന്നു - തരുണ്‍ ചന്ദ്രന്‍.
തരുണിനു ക്ലാസ്സിലെ പ്രണയകഥകളില്‍ താല്പര്യം ഉണ്ടാകാന്‍ ഒരു കാരണം ഉണ്ടായിരുന്നു. തരുണ്‍ കമ്മിററഡ് ആയിരുന്നു!!. ഒരു ലൈന്‍ അടിക്കുന്നതിന്റെ കഷ്ടപാട് തരുണിനു നല്ലവണ്ണം അറിയാമായിരുന്നു . താന്‍ ഒരു പാട് കഷ്ടപെട്ടിട്ടാണ് ഈ സ്റ്റേജില്‍ വന്നത്. പത്തു വര്‍ഷമായി ഒരുപാട് എഫോർട്ട് ഇടുന്നു. പണ്ട് LKG യില്‍ നാരങ്ങമിട്ടായി മേടിച്ചു കൊടുത്തു വളച്ചതാണ്. പിന്നീട് ഓരോരോ സ്റ്റേജില്‍ കിറ്റ്‌കാറ്റും അത് കഴിഞ്ഞു ഐസ്ക്രീമും പിന്നീട് വലുതായപ്പോള്‍ പറോട്ടയും ബീഫും ഒക്കെ ചിലവാക്കി താന്‍ മെയിന്റൈന്‍ ചെയ്യുന്ന റീലെന്‍ ആണ്. അതുകൊണ്ട് തന്നെ ക്ലാസ്സില്‍ ആരും തന്നെ ഇവിടത്തെ ഒരു പെങ്കൊച്ചിനെ ലൈന്‍ അടിച്ചു അങ്ങനെ ഈസി ആയി കമ്മിററഡ് അആകണ്ട. ഇവന്മാരുടെ ഒക്കെ വിചാരം എന്താ?...മിക്സഡ് ക്ലാസ്സില്‍ വന്നാല്‍ ഉടനെ അങ്ങ് മജ്നു ആകാമെന്നോ....തരുണ്‍ മനസ്സില്‍ രോഷം കൊണ്ടു. അടുത്ത നാല് വര്‍ഷം ഇവന്മാരില്‍ ഒറ്റയെണ്ണതിനെ കൊണ്ടു പോലും ലൈന്‍ അടിപ്പിക്കാന്‍ പാടില്ല....എല്ലായെണ്ണവും മൂഞ്ചി തിരിഞ്ഞു അവസാനം അറേഞ്ചിട് മാര്യേജ് തന്നെ ആകട്ടെ. തന്റെ കല്യാണത്തിന് ഇവന്മാര്‍ വന്നു അസൂയപെടണം. ഇവന്മാര്‍ ഇങ്ങനെ തന്നെ സിംഗിള്‍ ആയി ഇരിക്കാന്‍ ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ചെയ്യും...തരുണ്‍ മനസ്സില്‍ പ്രതിത്ജ്ഞ ചെയ്തു. ക്ലാസ്സില്‍ ഇതുവരെയുള്ള ആളുകളെ തരുണ്‍ ഇതിനകം റേറ്റ് ചെയ്തു കഴിഞ്ഞിരുന്നു. നാരായണനെ തരുണ്‍ എഴുതി തള്ളിയിരുന്നു. ഇവനെ ഒക്കെ ലൈന്‍ അടിക്കാന്‍ മാത്രം ആത്മാഭിമാനമില്ലാത്ത പെണ്‍പിള്ളേര്‍ കാണത്തില്ല. മോസ്കി,ഷണ്ണന്‍,യോഗേഷ്,സജിത്നാ ,അജീന്ദ്രന്‍,ഹരിശങ്കര്‍ തുടങ്ങിയവര്‍ അപകടനിലയില്‍ അല്ല. ആകകൂടെ പേടിക്കേണ്ടത് ആ പവിത്രനെ മാത്രം. പെണ്‍പിള്ളേരെ കാണുമ്പോള്‍ അവന്റെ ഒരു ആളാകല്‍. അവന്‍ ചിലപ്പോള്‍ എനിക്ക് പണിയുണ്ടാക്കും. തരുണ്‍ അപ്പുറത്തെ ബെഞ്ചില്‍ ഇരിക്കുന്ന പവിത്രനെ നോക്കി. അവന്‍ പെന്‍സില്‍ പോയെന്നും പറഞ്ഞു ബെഞ്ചിന്റെ അടിയില്‍ എന്തോ തിരയുന്നു. ഇവന്റെ പെന്‍സില്‍ ഒരു ദിവസം പത്തു പ്രാവശ്യം എങ്കിലും താഴെ വീഴുന്നുണ്ടല്ലോ..തരുണ്‍ ഓര്‍ത്തു". എന്നിട്ട് തരുണ്‍ താന്‍ എപ്പോഴും ഇരിക്കുന്നത് പോലെ ഒരു 5 ലിറ്റര്‍ എയര്‍ വലിച്ചു കയറ്റി മസില്‍ പിടിച്ചു ഇരുന്നു.

മേക്കനിക്കില്‍ നിന്ന് ഹയര്‍ ഓപ്ഷൻ കിട്ടി വന്ന ജോനസും വിജയനും ഒരുമിച്ചാണ് ക്ലാസ്സില്‍ കയറിയത്. വിജയന്‍ വന്ന പാടെ ബാക്ക്ബെഞ്ചില്‍ തന്നെ പോയി നിഖിലിന്റെയും സജിത്നാഥിന്റെയും കൂടെ ഇരിപ്പായി. ജോനാസ് ചുറ്റും നോക്കി. അതാ തന്റെ കൂടെ ലയോയില്‍ പഠിച്ച ഷണ്ണനും രാഹുലും. ജോനാസ് സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ചെന്നു. അവര്‍ ഇരുന്ന ബെഞ്ചില്‍ ഒരാള്‍ക്ക്‌ കൂടി സ്ഥലം ഉണ്ടായിരുന്നെങ്കിലും രാഹുല്‍ പാവം ജോനസിനെ സുമേഷിന്റെയും സജിത്കുമാറിന്റെയും നടുക്ക് പിടിച്ചിരുത്തി. എന്നിട്ട് എന്റെ കൂടെ ഇരുന്നാല്‍ നിനക്ക് ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റില്ലെന്നും ഇവരുടെ കൂടെയായാല്‍ നല്ലവണ്ണം പഠിച്ചു മാര്‍ക്ക്‌ മേടിക്കമെന്നും പറഞ്ഞു ജോനസിനെ വിശ്വസിപ്പിച്ചു. രാഹുലിന്റെ ചതി മനസ്സിലാക്കാന്‍ പാവം ജോനസിനു അല്‍പ സമയം അവിടെ ഇരിക്കേണ്ടി വന്നു. ഒടുവില്‍ വെറുത്തു ജോനാസ് പയ്യെ ബാക്ക് ബെഞ്ചില്‍ വിജയന്‍റെ ഒപ്പം കൂടി. പക്ഷെ എന്തിനാണ് രാഹുല്‍ തന്നെ അവിടെ നിന്നും മാറ്റിയത് എന്ന് എത്രെ ചിന്തിച്ചിട്ടും ജോനസിനു മനസ്സിലായില്ല. (അതിനു ജോനസിനു കുറച്ചു കൂടി കാത്തിരിക്കേണ്ടി വന്നു)


വിജയന്‍. വിജയന്‍ ഒരു സംഭവം തന്നെ ആയിരുന്നു. ഒരു കട്ടകൂതറ സംഭവം.കള്ളുകുടിയോ ചീട്ട്കളിയോ തുടങ്ങിയ ശീലമൊന്നുമില്ലാത്ത ഒരു പുണ്യാളന്‍.
വിജയന്‍ ഇതിനു മുന്‍പ് മെക്കാനിക്കല്‍ ഡിപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു. ഹയര്‍ ഓപ്ഷൻ കിട്ടിയപ്പോള്‍ ജോനസിന്റെ കൂടെ Applied ഇലോട്ടു വന്നതാണ്. കാണാന്‍ ഒരു പ്രോസ്ടിട്ടൂറ്റിവ് ലുക്ക്‌(executive ലുക്ക്‌) ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് വിജയന് ഉടനെ തന്നെ ഒരു പേരും കിട്ടി- മെസ്സിലെ പണിക്കാരന്‍.
ഇത്രേം സല്‍സ്വഭാവം ഒക്കെ ഉണ്ടായിട്ടും വിജയന് ഒരു പ്രശ്നമുണ്ടായിരുന്നു - ആരെങ്കിലും അവനെ വെല്ലു വിളിച്ചാല്‍ പിന്നെ അത് ചെയ്തില്ലെങ്കില്‍ ആശാന് ഉറക്കം വരത്തില്ല ( ഈ സ്വഭാവം തന്നെ ആണ് അവന്റെ ജീവിതം നായ നക്കിച്ചത്!!).
ക്ലാസ്സില്‍ കയറിയ ഉടനെ വിജയന്‍ നേരെ പോയി സജിത്നാഥിന്റെ അടുത്ത് പോയി ഇരിപ്പുറപ്പിച്ചു. സജിത്നാഥ് അവനെ ഒന്ന് മൊത്തത്തില്‍ നോക്കി. "ഹും. ഓക്കേ. ക്ലാസ്സ്‌ ടോപ്പേര്‍ ആയ തന്റെ കൂടെ കൂട്ട്കൂടാന്‍ ഒന്നും ഇവന് യോഗ്യത ഇല്ല. എങ്കിലും പോട്ടെ. പാവം ഇരുന്നോട്ടെ." ഒരു മെട്രോപോളിറ്റന്‍ സിറ്റി ആയ കുണ്ടറ സിറ്റിയില്‍(കൊല്ലം,കേരള) പഠിച്ചു വളര്‍ന്ന സജിത്നാഥിനു തിരുവനന്തപുരത്തില്‍ പഠിച്ച വിജയനെ ഒക്കെ പുച്ഛ൦ ആയിരുന്നു. "കണ്‍ട്രി ഫെല്ലോവ്സ്..." സജിത്നാഥ് മനസ്സില്‍ പറഞ്ഞു. സജിത്നാഥ് ഒരു കട്ട കമല്‍ഹസ്സന്‍ ഫാന്‍ ആയിരുന്നു.(കമലും ഡയറക്ടറു൦ അല്ലാതെ ദശാവതാരം ഒന്നില്‍ കൂടുതല്‍ കണ്ട ആള്‍ സജിത്നാഥ് മാത്രം ആയിരുന്നു). അതുകൊണ്ട് തന്നെ സജിത്നാഥ് പിന്നീട് ഉലകനായകന്‍ എന്ന പേരില്‍ അറിയപെട്ടു. പിന്നീട് അത് ലോപിച്ച് ഉലകന്‍ aka ഉലക് എന്നൊക്കെ ആയി.
വിജനും ജോനസും തരുണും പവിത്രനും പൂച്ചിയും ഷണ്ണനും രാഹുലും പിന്നെ വേറെ കുറെ പത്തിരുപതു ആഭാസന്മാരും അങ്ങനെ ഇനി വരുന്ന ഹയര്‍ ഓപ്ഷൻ പെണ്‍പിള്ളേരെ കാത്തിരിപ്പായി.

ഉച്ചയ്ക്ക് ലഞ്ച് സമയം ആകാറായപ്പോള്‍ ഹയര്‍ ഓപ്ഷൻ കിട്ടിയ പെണ്‍പിള്ളേര്‍ എത്തി.

ക്ലാസ്സില്‍ പ്രണയമഴ തളിര്‍ത്തു പെയ്യുവായിരുന്നു.
ഷണ്ണന്‍ സ്വതെവെയുള്ള ഒരു ആക്രാന്തത്തോടെ വന്ന എല്ലാരേയും ഒന്ന് നോക്കി. പെട്ടന്ന് അവന്റെ കണ്ണുകള്‍ അവളില്‍ പതിഞ്ഞു. വെള്ളയില്‍ കറുത്ത പൂക്കള്‍ ഉള്ള ചുരിദാര്‍ ഇട്ട ഒരു പെണ്‍കുട്ടി. വന്നപാടെ അവള്‍ ക്ലാസ്സ്‌ മൊത്തം ഒന്ന് നോക്കുന്നു.എന്നിട്ട് എവിടെയോ രണ്ടു സെക്കന്റ്‌ തുറിച്ചു നോക്കി. എന്നിട്ട് ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ അരികില്‍ പോയി അവള്‍ ഇരുന്നു. ഷണ്ണന്‍ ആകപാടെ കുളിര്‍ കോരി ഇരിക്കുവായിരുന്നു. ചുറ്റും ആരൊക്കെയോ വന്നു വയലിന്‍ വായിക്കുന്നത് പോലെ അവനു തോന്നി. ബാക്ക്ഗ്രൌണ്ടില്‍ അവനു ഏറ്റവും ഇഷ്ടപെട്ട 'പൈന്‍ ആപ്പിള്‍ പെണ്ണെ ചോക്ലേറ്റ് പീസേ' പാട്ട് മുഴങ്ങി. താനും ആ പെണ്‍കുട്ടിയും കൂടി നെയ്യാര്‍ ഡാമിന്റെ ബണ്ടിന്റെ ചുറ്റും ഓടി നടന്നു പാട്ട് പാടി പ്രേമിക്കുന്നതൊക്കെ ഷണ്ണന്‍ സ്വപ്നം കണ്ടു.

പൂച്ചിയുടെ കണ്ണ് പുതുതായി വന്ന മൂന്നു പെണ്‍പിള്ളേരില്‍ ഉടക്കി. അതില്‍ ഒരാള്‍ ക്രിസ്ത്യന്‍ ആണെന്ന് പൂച്ചിക്കു ഉറപ്പായിരുന്നു. കാരണം ഏകദേശം ഒരു ആയിരത്തി അഞ്ഞൂറ് രൂപയുടെ മെഴുകുതിരിയെങ്കിലും പൂച്ചി ഇതിനായി ജില്ലയിലെ വിവിധ പള്ളികളില്‍ നേര്‍ന്നിരുന്നു. പൂച്ചിയുടെ നേച്ച വെറുതെ ആയില്ല. മൂന്നു പേരില്‍ ഒരാള്‍ ഒരു ക്രിസ്ത്യന്‍ തന്നെ ആയിരുന്നു . തൃഷ ഉലഹന്നാന്‍ വര്‍ഗീസ്. പുള്ളിക്കാരത്തിയുടെ രൂപവും വസ്ത്രധാരണവും കണ്ടു ഇത് ആണാണോ അതോ പെണ്ണാണോ എന്ന് പൂച്ചിക്ക് ഒരു സംശയം ഉണ്ടായെങ്കിലും വേളാങ്കണ്ണി മാതാവ് തന്നെ കൈ വെടിയില്ല എന്ന് ഉറപ്പുണ്ടായിരുന്ന പൂച്ചി അത് പെണ്ണ് തന്നെ എന്ന് ഉറപ്പിച്ചു.
പൂച്ചി തൃഷയെ തന്നെ നോക്കി സ്വപ്നങ്ങളുടെ കോട്ട പണിതുയര്‍ത്തി. ഒരുമിച്ചു പള്ളിയില്‍ പോകുന്നതും കുറുബാന സ്വീകരിക്കുന്നതും പൂച്ചിയുടെ പകല്കിനാവുകളിലൂടെ കടന്നു പോയി. ഇനി വേറെ ഒരു നസ്രാണിയും ഇവളെ നോക്കാന്‍ പാടില്ല. അതിനു എന്ത് ചെയ്യാം. പൂച്ചി ആലോചിച്ചു . ക്ലാസ്സിലെ ബാക്കി നസ്രാണികളെ കൂലിക്ക് ആളെ വെച്ച് തല്ലിക്കുന്നത്‌ തൊട്ടു തൃഷയുടെ മുഖത്ത് ആസിഡ് ഒഴിച്ച് വിക്രിതമാക്കുന്നത് വരെയുള്ള ചിന്തകള്‍ പൂച്ചിയുടെ മനസ്സില്‍കൂടി കടന്നു പോയി. സ്വതവേ സാഡിസ്റ്റ് സിനിമകള്‍ മാത്രം കാണുന്ന പൂച്ചി അതെല്ലാം ആലോചിച്ചു മനസ്സില്‍ ചിരിച്ചു..ബുഹബുഹ ബുഹ ഹഹഹ ..
പൂച്ചിയുടെ മനസ്സില്‍ തന്റെ ഏറ്റവും ഫേവറൈററ് ആയ പാട്ടു സീന്‍ കടന്നു പോയി.

http://www.youtube.com/watch?v=BE8F9DKkm6g&NR=1

ഇതിനി ആരോടെങ്കിലും പറയണമല്ലോ...പൂച്ചിക്ക് അല്ലെങ്കിലും രഹസ്യം ഒന്നും മനസ്സില്‍ വെയ്ക്കാന്‍ കഴിവില്ല. "ആരോട് പറയും." പൂച്ചി ഇടത്തോട്ട് നോക്കി. അവിടെ നാരായണന്‍ തൃഷയെ നോക്കി വെള്ളമിറക്കി ഇരിക്കുന്നു. "ഇവനോട് പറഞ്ഞാലോ. ഇല്ലെങ്കില്‍ വേണ്ട. ബെസ്റ്റ് പാര്‍ട്ടി ആണ്. ഇവനോടൊക്കെ പറയുന്നതിനേക്കാള്‍ നല്ലത് ഒരു ക്ലാസ്സ്‌ ബ്ലോഗ്‌ ഉണ്ടാക്കി അതില്‍ ഇത് പോസ്റ്റ്‌ ചെയ്തിട്ട് അതിന്റെ ലിങ്ക് ക്ലാസ്സിലെ മെയില്‍ഗ്രൂപിലോട്ടു അയച്ചു കൊടുക്കുന്നതാ.. വൃത്തികെട്ട ശവം!!." പൂച്ചി മനസ്സില്‍ പറഞ്ഞു. പൂച്ചി തന്നെ തറച്ചു നോക്കുന്നത് കണ്ട നാരായണന്‍ പൂച്ചിയുടെ നേരെ തിരിഞ്ഞു. എന്ന്നിട്ടു ചോദിച്ചു "വല്ലോം പറഞ്ഞായിരുന്നോ? "..."ഹേയ..ഇല്ല" ..പൂച്ചി അവനെ നോക്കി വെറുതെ ഒന്ന് ചിരിച്ചു. തിരിച്ചു ചിരിച്ചെന്നു വരുത്തി നാരായണന്‍ തന്റെ ജോലിയില്‍ വ്യാപ്രിതനായി. പിന്നെ ആരോട് പറയും ? പൂച്ചി വലത്തോട്ട് നോക്കി. വലതുഭാഗത്ത്‌ തരുണ്‍ ചന്ദ്രന്‍ ഇരുന്നു എല്ലാവരെയും നിരീക്ഷിക്കുവാണ്. ങാ...ഇവനോട് പറയാം. ഇവനാകുമ്പോള്‍ ആരോടും പറയത്തില്ല. (പൂച്ചി ആകപാടെ ഈ കാര്യം തരുണിന്റെ അടുത്ത് മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. പിനീട് അന്ന് വൈകിട്ട് പൂച്ചി കോളേജ് ബസ്‌ കയറും മുന്‍പ് ഈ കഥ ക്ലാസ്സില്‍ മാത്രമല്ല കോളേജ് മൊത്തം പാട്ടായി!!)

ആ സമയത്താണ് ഷണ്ണന്റെ മനസ്സിനെ ഉലച്ചു കൊണ്ട് വെള്ളച്ചുരിധരിട്ട ആ പെണ്‍കുട്ടി ക്ലാസ്സില്‍ കയറി വന്നത്. ഷണ്ണന്റെ മനസ്സ് കീഴടക്കിയതോടൊപ്പം അവള്‍ ജോനസിന്റെയും വിജയന്റെയും മനസ്സില്‍ കൂടി 11 KV യുടെ ലൈന്‍ വലിച്ചു.

ഇത്രേം നാള്‍ ബോയ്സ് സ്കൂളില്‍ പഠിച്ച ജോനസ് ആദ്യമായി ആയിരുന്നു മിക്സഡ്‌ ക്ലാസ്സില്‍ പഠിക്കുന്നെ. ഇത്രേം നാള്‍ ട്യുന് ക്ലാസ്സില്‍ ഒന്നും ജോനാസ് പെണ്‍പിള്ളേരുടെ മുഖത്ത് പോലും നോക്കിയിട്ടില്ലയിരുന്നു(വേറെ പലയിടത്തും ആയിരുന്നു നോട്ടം എന്നുള്ള സ്ഥിരം ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല ). ആദ്യമായിട്ടായിരുന്നു ജോനസിനു ഒരു പെണ്‍കുട്ടിയെ കണ്ടു ഒരു ഇത് തോന്നുന്നേ.(ഒരു ഇതില്ലേ..ലത്). ജോനാസ് കൌതുകത്തോടെ അവന്റെ ആ വെള്ളച്ചുരിധാരിനെ നോക്കി ഇരുന്നു. ആ ചുരിധാരിലെ പൂക്കളുടെ കറുപ്പും അവളുടെ കണ്ണുകളുടെ കളറും ഒന്നാണെന്ന് അവനു തോന്നി. അവളെ നോക്കിയിരുന്നപ്പോള്‍ ഒരു ഇളംകാറ്റു അടിച്ചതായി ജോനസിനു തോന്നി. ആ ഇളംകാറ്റില്‍ ആ പെണ്‍കുട്ടിയുടെ മുടിയിഴകള്‍ അലസമായി പാറിനടന്നു.
എല്ലുംകൂടത്തിനു തൊലി വെച്ചത് പോലുള്ള ജോനസിനു താന്‍ ആ ഇളംകാറ്റത്ത്‌ പറന്നു പോകുന്നതായി തോന്നി. കാറ്റത്ത്‌ പറന്നു പോകാതിരിക്കാന്‍ ജോനാസ് ടസ്കിന്റെ സൈഡില്‍ പിടിച്ചിരുന്നു.

ആ വന്ന പെണ്‍കുട്ടി വന്നപാടെ എവിടെയോ 2 സെക്കന്റ്‌ തുറിച്ചു നോക്കി. എനിട്ട്‌ ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ ഒപ്പം പോയി ഇരുന്നു.
ജോനസിന്റെ ചിന്തകളുടെ ബാക്ക്ഗ്രൗണ്ടില്‍ അവന്റെ ഫേവറൈററ് പാട്ടായ രാത്രി ശുഭരാത്രി ഓടി വന്നു.
http://www.youtube.com/watch?v=jvki2gYKjd8

വിജയന് ആ പെണ്‍കുട്ടിയില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. താന്‍ ഇത്രേം നാള്‍ സ്വപ്നത്തില്‍ കണ്ട പോലെ തന്നെ.
വിജയന് ചുറ്റും ലോകം ഒന്ന് മന്ദഗതിയില്‍ ആയതു പോലെ തോന്നി...വിജയന്‍ നിഖിലിനെ നോക്കി..നിഖില്‍ എങ്ങോട്ട് തുറിച്ചു നോക്കി ഇരിപ്പാണ്. ക്ലാസ്സില്‍ എല്ലാവരുടെയും നീക്കങ്ങള്‍ മന്ദിച്ചിട്ടുണ്ട്. ഇനി ഇതാണോ പ്രണയം. വിജയന് സംശയമായി.
അവളെ കണ്ട നിമിഷം തന്റെ ഹൃദയത്തിന്റെ സ്പന്ദനം ഒരു നിമിഷം നിന്നതായി വിജയന് തോന്നി. ഹൃദയം അവളുടെ പേര് മന്ത്രിക്കുനതായി അവനു തോന്നി. അവളുടെ പേരെന്താണാവോ? തനിക്കു ഒരു സ്തെതെസ്കോപ് ഉണ്ടായിരുന്നെങ്കില്‍ അത് ഹൃദയത്തില്‍ ചേര്‍ത്ത് വെച്ച് ഹൃദയം പറയുന്ന പേര് കേള്‍ക്കാമായിരുന്നു.
താന്‍ 18 വര്‍ഷം കാത്തിരുന്ന പെണ്‍കുട്ടി ആണോ ഇതു? ഇവളെ കണ്ടപ്പോള്‍ തനിക്കെന്താണ്‌ ഇങ്ങനെ ഒരു മാറ്റം? എന്താണ് സംഭവിക്കുന്നത്‌? "ഇനി ഇന്നലത്തെ കഞ്ചാവിന്റെ ഹാങ്ങ്‌ഓവര്‍ വല്ലതും ആണോ? ഛെ. അതൊന്നും ആയിരിക്കില്ല...ഞാന്‍ ആദ്യമായിട്ടൊന്നുമല്ലല്ലോ" ...
വിജയന് തന്റെ ബ്ക്ക്ഗ്രൂണ്ടില്‍ തന്റെ ഫേവറൈററ് പാട്ടായ സുട്ടും മിഴി സൂദരെ മുഴങ്ങി കേട്ടു(പിന്നീട് ഈ പാട്ട് തന്റെ വെള്ള ചുരിദാര്‍ പെണ്‍കുട്ടിയുടെയും ഫേവറൈററ് ആണെന്ന് അറിഞ്ഞപ്പോള്‍ വിജയന് സന്തോഷം കൊണ്ടു മരിച്ചാല്‍ മതിയെന്നായി. ഈ സമയത്ത് വിജയന്‍റെ തേപ്പു സഹിക്കാന്‍ വയ്യാതെ വേറെ പലരുടെയും ആഗ്രഹം അത് തന്നെ ആയിരുന്നു!! )

സുമെഷിന്റെയും ശ്രെദ്ധ ആകര്‍ഷിച്ചത് ആ വെള്ളചുരിദാര്‍ തന്നെ ആയിരുന്നു. "അച്ഛാ ഹേ". സുമേഷ് പറഞ്ഞത് അല്പം ഉറക്കെ ആയി പോയി. "എന്ത്...അച്ഛനോ? " അടുത്ത് ഇരുന്ന SK ചോദിച്ചു."നോ ..നതിംഗ്.."സുമേഷ് പറഞ്ഞു. SK നോട്സ് എഴുതുന്നത്‌ തുടര്‍ന്നു. "കോപ്പന്‍ തന്നെ..." സുമേഷ് SK യെ നോക്കി ചിന്തിച്ചു.
ഡല്‍ഹിയിലെ പൂജയെ പോലെ തന്നെ ഉണ്ട്. ഒരു കൈ നോക്കികളയാം.
ഇവള്‍ക്ക് ഹിന്ദി അറിയാമോ എന്തോ. ഇല്ലെങ്കില്‍ ഇനി ഇവള്‍ക്ക് വേണ്ടി മലയാളം പഠിക്കേണ്ടി വരുമല്ലോ..
ക്ലാസ്സില്‍ കേറി വന്ന ആ പെണ്‍കുട്ടി തന്നെ നോക്കുന്നതായി സുമേഷിനു തോന്നി. സുമേഷിനു സന്തോഷമായി. എന്നിട്ട് അവള്‍ ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ അരികില്‍ പോയി ഇരുന്നു.
സുമേഷ് അപ്പോള്‍ ഒരു ഹിന്ദി പാട്ടിന്റെ ഈണത്തില്‍ ഒഴുകി നടക്കുകയായിരുന്നു ..."സൊ സാല്‍ പെഹലെ.." കുമാരി. അതായിരുന്നു ആ വെള്ളചുരിധാരിന്റെ പേര്.

ക്ലാസ്സിലുള്ളവരുടെ ഈ ഭാവവ്യത്യാസം നിരീക്ഷിച്ചുകൊണ്ടു തരുണ്‍ ചിന്താകുലനായി. "ഇവള്‍ എനിക്ക് പണി ഉണ്ടാക്കും. ഇനി ഈ വായിനോക്കികള്‍ക്ക് പാര വെയ്ക്കണമല്ലോ". തരുണ്‍ ചുറ്റും നോക്കി. ആരെ വെച്ച് ഇവന്മാരുടെ കൂതറപ്രേമം കൊളമാക്കാം?...ക്ലാസ്സിലെ സംഭവങ്ങള്‍ ഒന്നും ശ്രെദ്ധിക്കാതെ നോട്സ് എഴുതുന്ന ആ വെളുത്തുരുണ്ട പയ്യന്‍ തരുണിന്റെ ശ്രെദ്ധ ആകര്‍ഷിച്ചു...ഇവന്‍ തന്നെ ഇതിനു പറ്റിയ ആള്‍...

തുടരും
അടുത്ത എപിസോട്:

തരുണിന്റെ കൌടില്യതന്ത്രങ്ങള്‍ക്ക് ഇരയായ ആ നിഷ്കളങ്കനായ പയ്യന്‍ ആര്??

കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ചു പിന്നീട് തിരുവനന്തപുരം നഗരത്തില്‍ വന്നു അഞ്ചു ചെറുപ്പക്കാരുടെ ജീവിതം നശിപ്പിച്ച ഒരു നിഷ്കളങ്കയായ പെണ്‍കൊടിയുടെ കരളലിയിപ്പിക്കുന്ന കദനകഥ...CET യിലെ പഞ്ചാരകാട്ടിലെ മരത്തണലില്‍ ഇപ്പോഴും ഇളം കാറ്റില്‍ കേള്‍ക്കാവുന്ന ഒരു മലയാളം-ഹിന്ദി-തമിഴ്-ലാറ്റിന്‍ പ്രണയകാവ്യം... ആരും തിരിച്ചറിയാത്ത appliedile ക്രൂരനായ തരുണ്‍ എന്ന ആ വില്ലന്റെ ഇരയായ ഒരുപറ്റം ചെറുപ്പക്കാരുടെ കണ്ണീര്‍ വീണു നനഞ്ഞ ജീവിതസത്യം...

എപിസോട് 5 :കുമാരീസംഭവം അഥവാ കുമാരി ഒരു സംഭവം തന്നെ!!

കാത്തിരുന്നു വായിക്കുക..ഈ ബ്ലോഗില്‍.

Monday, 12 September 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 3 : ഹയര്‍ ഓപ്ഷന്‍ വന്നപ്പോള്‍ - ഭാഗം ഒന്ന്

ഫ്രന്റ്‌ ബെഞ്ചില്‍ ഇരുന്നു കൊണ്ട് തിരിഞ്ഞു നോക്കിയവര്‍ ആരൊക്കെ? അതിന്റെ ഉത്തരം കിട്ടണമെങ്കില്‍ നമ്മള്‍ ഒരുപാട് ദൂരം താണ്ടണം.. കാലത്തിലും ദൂരത്തിലും. നമ്മള്‍ പോകുന്നത് അങ്ങകലെ മണല്‍ ആരാണ്യങ്ങളുടെ നാട്ടിലേക്കാണ്...

വര്‍ഷങ്ങള്‍ക്കു മുന്‍പ്..
നല്ല ജോലി തേടി മലയാളികള്‍ സൌദിയിലും ദുബൈയിലും പോയിരുന്ന കാലം.. ആ കാലത്തെ മറ്റ് ചെറുപ്പക്കാരെ പോലെ കുടുമ്പം കര കേറ്റാനും സ്വന്തമായി ഒരുപാട് കായികള്‍ കിട്ടുന്ന ഒരു ജോലി നേടാനുമായി ഒരു ബ്രാഹ്മണ യുവാവും ആ നാട്ടിലെത്തി. ഒറ്റ നോട്ടത്തില്‍ സല്‍സ്വഭാവി സുമുഖന്‍. അവന്‍ അവിടെ ഒരു ഷെയ്ക്കിന് കീഴില്‍ ജോലി കിട്ടി. വൈകാതെ മിടുക്കനായ അവനെ കൂടാതെ വയ്യ എന്നാ അവസ്ഥയായി ഷെയ്ക്കിന്. എന്നാല്‍ അവന്റെ മിടുക്കില്‍ വീണത്‌ ഷെയ്ക്ക് മാത്രമായിരുന്നില്ല... ഷെയ്ക്കിന്റെ മൂത്ത മോള്‍ ലൈലയും അവനും തമ്മില്‍ വളര്‍ന്ന പ്രണയം തിര്‍ച്ചറിയാന്‍ ഷെയ്ക്ക് വൈകി. അറിഞ്ഞ ഉടനെ ജോലി തെറിച്ചു. ലൈലയുടെ നിക്കാഹു ഉറപ്പിച്ചു. തലേ ദിവസം മതില്‍ ചാടിയെതിയ കഥ നായകനൊപ്പം തിരിച്ചു മതില്‍ ചാടുമ്പോള്‍ ലൈലയും ഉണ്ടായിരുന്നു. അറിഞ്ഞ പാടെ ഷേയ്ക് തോക്കുമെടുത്ത് പുറകെ പാഞ്ഞു. ഷെയ്ക്കിന്റെ കൊട്ടാരത്തിന് മുന്നിലെ ഇടവഴിയിലെ വളവില്‍ വെച്ചവര്‍ പിടിക്കപെട്ടു... ഷെയ്ക്ക് തോക്ക് തോളിലെക്കുയര്‍ത്തി ഉന്നം പിടിച്ചു.. നിറയൊഴിച്ചു. പക്ഷെ വെടി കൊണ്ടത്‌ ബഹളം കേട്ട് ഓടി വന്ന ലൈലയുടെ സ്വന്തം പട്ടിക്കു. അവന്‍ സ്വന്തം ജീവന്‍ കൊടുത്തു അവരെ രക്ഷിക്കുകയായിരുന്നു. സ്വന്തം മോള് വേലി ചാടിയതരിഞ്ഞിട്ടും അനങ്ങാതെ ഷെയ്ക്ക് അവന്റെ മരണം താങ്ങാനാവാതെ ബോധം കേട്ട് വീണു. ആ തക്കം നോക്കി കമിതാക്കള്‍ സ്ഥലം കാലിയാക്കി. അവര്‍ നാട്ടിലെത്തി പേര് മാറി സ്വസ്ഥമായി ഒരു ജീവിതം ആരംഭിച്ചു. അവര്‍ക്ക് ജനിച്ച ആദ്യത്തെ മോന് ഷെയ്ക്കിന്റെ ഓര്‍മയ്ക്കായി ഷെയ്ക്കിന്റെ പേരും ഇതിനൊക്കെ കാരണമായ ആ പാവം നാല്‍ക്കാലി സുഹ്രത്തിന്റെ പേരും പിന്നെ കഥാനായകന്റെ പേരും ചേര്‍ത്ത് "ഷെയ്ക്ക് മുഹമ്മദ്‌ ജിമ്മി ഭക്തവത്സലന്‍" എന്ന നാമധേയവും നല്‍കി... പിന്നീട് സ്കൂളില്‍ വിട്ടു തുടങ്ങിയപ്പോള്‍ മനസ്സിലായി ഈ പേരും കൊണ്ട് നടന്നാല്‍ ഉണ്ടായേക്കാവുന്ന സാമൂഹിക പ്രശ്നങ്ങളെ പറ്റി. അങ്ങനെ പേര് മാറ്റി ഹരിശങ്കര്‍ B.V. എന്നാക്കി. B.V. for ഭക്തവത്സലന്‍ . ആ ഓമന പുത്രനാണ് നമ്മുടെ ഫ്രന്റ്‌ ബെഞ്ചില്‍ ഇരിക്കുന്ന ഒരാള്‍...

കൂടെ ഇരിക്കുന്നവന്‍ പേടിയോടെ ആണ് തിരിഞ്ഞു നോക്കിയിരുന്നത്. മുട്ട് കൂട്ടിയിടിക്കുന്നുണ്ട്. വിളറി വെളുത്ത് വിയര്തിരിക്കയാണ് ആശാന്‍. ഈശ്വരാ.. ഏഴു പെന്പില്ലെരുണ്ടല്ലോ ക്ലാസ്സില്‍. ദൈവമേ നീ എനിക്ക് അളവില്‍ കൂടുതല്‍ ബുദ്ധിയും ഗ്ലാമറും നല്‍കി എന്നെ ശപിച്ചു... ഇപ്പോള്‍ പെന്പില്ലേറെ പേടിച്ചു വഴിയെ നടക്കാന്‍ വയ്യ, വീടിലെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പേടി, അവരുടെ മുഖത്ത് നോക്കാന്‍ തന്നെ പേടിയാണ്. ഇനി ഇവിടത്തെ സീനിയര്‍ ചേച്ചിമാരുടെ ശല്യം കൂടി ആകുമ്പോള്‍ പൂര്‍ത്തിയാകും... സ്വന്തം വിധിയെ പഴിച്ചു കൊണ്ട് ക്ലാസ്സിലെ സ്ത്രീജനങ്ങള്‍ക് മുഖം കൊടുക്കാതെ അജീന്ദ്രന്‍ ഒതുങ്ങിയിരുന്നു. ഈ പേടി കാരണമില്ലതെയല്ല. പക്ഷെ പുള്ളിക്കാരന്‍ വിചാരിച്ചിരുന്നതല്ല കാരണഗല്‍ എന്ന് മാത്രം. പണ്ട് ആര്യ സെന്‍ട്രല്‍ ജയിലില്‍ പഠിച്ചിരുന്ന കാലത്ത് ഏതോ കലവാസന്യില്ലാത്ത പെണ്ണ് എങ്ങനെയോ ഈ ബുദ്ധിജീവിയെ കണ്ടു പ്രണയ ലോലിതയായി. പിന്നെ ഡൌട്ട് ചോദിയ്ക്കാന്‍ എന്ന പേരിലും ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും സ്കൂള്‍ ഉണ്ടോ എന്ന് ചോദിക്കാനും മറ്റും സ്ഥിരമായി അവനെ വിളിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ ശല്യം സഹിക്കാനാവാതെ അവന്‍ അവളുടെ വീട്ടുകാരെ വിളിച്ചുപദേശിച്ചു... ഇങ്ങനെയാണോ മകളെ വളര്‍ത്തുന്നത്? ഒരു പയ്യന് കുറച്ചു ബുദ്ധിയും ഗ്ലാമറും ഉണ്ടെന്നു കരുതി ജീവിക്കാന്‍ വിടില്ല എന്ന് പറഞ്ഞാല്‍.. ഇതൊന്നുമറിയാതെ വിളിച്ച അവള്‍ക്കും കൊടുത്തു പത്തു തെറി... പ്രാണനാഥന്‍ ഉപേക്ഷിച്ചത് താങ്ങാനാവാതെ അവള്‍ ഇന്നും ഏതോ ഭ്രാന്താശുപത്രിയിലെ ഇരുളടഞ്ഞ മുറിയില്‍ അജീന്ദ്രനായി കാത്തു കിടക്കുന്നു... എന്ന് കരുതാന്‍ വയ്യ, വേറേതെങ്കിലും മണ്ടന്റെ പുറകെ പാഞ്ഞിട്ടുണ്ടാവും.

Attendance എടുക്കുന്ന സമയം ആയി. ഓരോരുത്തരായി ഹാജര്‍ ചൊല്ലി. റോള് നമ്പര്‍ 12.. എവിടെന്നോ ഒരു കാറ്റടിച്ച പോലെ ഒരു ശബ്ദം... റോള് നമ്പര്‍ 12... എവിടെന്നോ വീണ്ടും കാറ്റിന്റെ ശബ്ദം.. സ്ശ്ശ്ഷ് . എവിടെന്നോ ചിലങ്കയുടെയും ശബ്ദം അവിടെക്കൊഴുകിയെത്തി... നിശബ്ദത.. എല്ലാരുടെയും മനസ്സില്‍ ഒരേ ചോദ്യം " ദൈവമേ ഇവന്മാര്‍ റിസര്‍വേഷന്‍ കൊടുത്തു കൊടുത്തു യക്ഷികള്‍ക്കും റിസര്‍വേഷന്‍ കൊടുത്തു തുടങ്ങിയോ?". അളിയാ യക്ഷികള്‍ പൊതുവേ ഐറ്റം ആയിരിക്കും എന്ന് ഹരികൃഷ്ണന്‍ ബി ഡോട്ട് വി ഡോട്ട് അടുത്തിരുന്ന അജീന്ദ്രനോട് അടക്കം പറഞ്ഞു. അജീന്ദ്രന്‍ ആരോടെന്നില്ലാതെ പറഞ്ഞു " തൃപ്തിയായി..യക്ഷികളുടെ കുറവും കൂടെ ഉണ്ടായിരുന്നുള്ളു". പൂചി ആലോച്ചനയിലാഴ്ന്നു യക്ഷി ക്രിസ്ത്യന്‍ ആയിരുക്കുമോ? എങ്കില്‍ തന്നെ Catholic ആയിരിക്കുമോ അതോ ഇനി Protestant ആയിരിക്കുമോ?. പൊതുവേ ആഭരണങ്ങള്‍ അനിയാതതിനാല്‍ പെന്തക്കോസ്ത് ആവാനാണ് സാധ്യത എന്ന് അവന്‍ മനസ്സില്‍ കുറിച്ചിട്ടു.

"യക്ഷികല്‍ക്കെന്താ കൊമ്പുണ്ടോ? അവര്‍ക്കെന്താ മര്യാദ പാലിച്ചാല്‍? ആ ചിലങ്കയോക്കെ ഒന്നുരി വെച്ചിട്ട് ക്ലാസ്സ്ല്‍ വന്നുടെ? ബാക്കിയുള്ളവര്‍ ഇവിടെ പഠിക്കാന്‍ തന്നെയല്ലേ വരുന്നത്?", എന്നും മറ്റും സജിത്കുമാര്‍ പുലമ്പി. "Maybe their autonomy and affluence has allowed them to avail an acquiescence to accessorize in gay abandon." സുന്ദരനും വിട്ടു കൊടുത്തില്ല. "യക്ഷിയോം കോ ഹിന്ദി മാലൂം ഹായ് ക്യാ?", പല ഭാഷകളിലായുള്ള conversation തുടര്‍ന്ന് കൊണ്ട് സുമേഷ് ചോദിച്ചു. അന്നേ 'ലട്കി' പെണ്ണ് ആയിരിക്കണം, ഹിന്ദിയും കൂടി അറിയാമെങ്കില്‍ കൊള്ളാം എന്ന കണ്ടിഷന്‍
മാത്രമേ ഉണ്ടായിരുന്നുള്ളു, സ്വഭാവം ഒരു പ്രശ്നമായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

"പ്രേതങ്ങള്‍ തറയില്‍ തൊടാതെ ഒഴുകിയാണ് നടക്കാറു എന്ന് കേട്ടിട്ടുണ്ട്. അപ്പൊ കാലുണ്ടാവുമോ?" എന്നായിരുന്നു പവിത്രന്റെ സംശയം. സംശയം തീര്‍ക്കാനായി AS ഇനെ തിരഞ്ഞപ്പോള്‍ അതാ അവന്‍ കൈയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കവറുമായി യക്ഷിയെ തപ്പുന്ന്.
" എന്തിനാ പ്ലാസ്റ്റിക്‌ കവര്‍?" പാവോ ആരാഞ്ഞു.
"അല്ല ഈ യക്ഷികള്‍ പൊതുവേ വന്നാണ്. മുഖം മാത്രമേ വിക്രുതമാവാന്‍ സാധ്യതയുള്ളൂ.. അങ്ങനാനെങ്കില്‍ ഒരു മുന്‍കരുതലായി ആണ് ഈ പ്ലാസ്റ്റിക്‌ കവര്‍.. ". പവോയുടെ മനസ്സില്‍ നാരായണനോടുള്ള ബഹുമാനം മൊട്ടിട്ടു.
" അല്ല പ്ലാസ്റ്റിക്‌ കവര്‍ എവിടെന്നോപ്പിച്ചു?"
" യക്ഷികളല്ലേ.. എപ്പോ എവിടെ എങ്ങനെ വരുമെന്നാര്‍ക്കാ അറിയുക.. അത് കൊണ്ട് ഞാന്‍ എപ്പോഴും ഒരു കവര്‍ കൂടെ കരുതാറുണ്ട്‌. " ബഹുമാനം വളരന്നു. പവോയുടെ മനസ്സില്‍ നാരായണന്‍ പ്രതിഷ്ടയായി.
എവിടെ എവിടെ അന്ന് ചോദിച്ചു കൊണ്ട് നിഖില്‍ ഗണപതി ക്ലാസിനു ചുറ്റും ഒരു ഭ്രാന്തനെ പോലെ ഓടി.. വളര്‍ന്നു കിടന്ന കേശഭാരം ആ കാഴ്ച പൂര്‍ത്തിയാക്കി.

രാഹുല്‍ ശിനോയുടെ ചിരി ക്ലാസ്സില്‍ മുഴങ്ങി.. ഷണ്ണന്‍ നാണത്തോടെ ചിലങ്കകള്‍ ഊരി മാറ്റി. ഡാന്‍സ് ക്ലാസ്സ്‌ കഴിഞ്ഞു ചിലങ്ക അഴിച്ചു മാറ്റാന്‍ ഷണ്ണന്‍ മറന്നിരുന്നു. കൂടെ കൂടെ ചമ്മിയ ഭാവത്തില്‍ " തൈര്... തൈര്..." എന്ന് പറയുന്നുണ്ടായിരുന്നു. ആഭാസവും തെറിയും എല്ലാം ഒരു പുത്തന്‍ അനുഭവമായിരുന്ന ഷണ്ണന്‍ കോളേജില്‍ നിന്നാദ്യമായി പഠിച്ച തെറിയായിരുന്നു "തൈര്". നിത്യോപയോഗ സാധനമായ തൈര് എങ്ങനെ ഒരു തെറിയായി മാറി എന്നൊന്നും ഷണ്ണന്‍ ആലോചിച്ചില്ല. താന്‍ പഠിച്ച വാക്കിലെ spelling mistake മനസ്സിലാക്കാന്‍ ഷണ്ണന്‍ പിന്നെയും അനേകം നാളുകള്‍ വേണ്ടി വന്നു.. ആദ്യ കാലങ്ങളില്‍ ഇങ്ങനെ എപ്പോഴും തന്റെ ഇഷ്ട ഭക്ഷണമായ "തൈര്, തൈര്" എന്ന് ഷണ്ണന്‍ പറഞ്ഞു കൊണ്ട് നടന്നതാണ് ജിമ്മിയും ശന്നനും തമ്മിലുള്ള സുഹുര്ത് ബന്ധത്തിന്റെ തുടക്കം എന്ന് വിശ്വസിച്ചു വരുന്നു. "ശ്ശ്ശ്ശ്...". ഇപ്പോഴും ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് ആര്‍ക്കും പിടി കിട്ടിയിട്ടില്ല.. എല്ലാരുടെയും തിരച്ചില്‍ അവസാനിപിച്ചു കൊണ്ട് ഒരു നാലാം ക്ലാസ്സിലെ കുട്ടിയോളം പൊക്കമുള്ള ഒരുത്തന്‍ ബെഞ്ചിന്റെ മുകളില്‍ കേറി നിന്ന് അത്റെണ്ടാന്‍സ് കൊടുത്തു. പുള്ളിക്കാരന്റെ അത്റെണ്ടാന്‍സ് നേടാനുള്ള ശ്രമങ്ങളായിരുന്നു ആശരിരിയായ ആ ശബ്ദം. പൊക്കം കൂടിയ ബെന്ച്ചുകളെയും സഹപാടികളെയും പ്രാകി കൊണ്ട് മോഹ്സിന്‍ എസ പ്രഭു വീണ്ടും സ്ഥാനമുറപ്പിച്ചു.ആ എളിയ വ്യക്തിക്ക് പില്കാലങ്ങളില്‍ സ്വന്തം ശരീര ഖടനയോടും ആരോഗ്യസ്ഥിതിയോടും കൂടുതല്‍ ഉതകുന്ന മോസ്കി എന്നാ നാമധേയം അടിച്ചു കിട്ടി.

അങ്ങനെ ഇരിക്കവേ ഹയര്‍ ഓപ്ഷന്‍ കാലം അടുതെത്തി. ക്രിസ്ത്യാനി പെണ്പില്ലെരെ ക്ലാസ്സില്‍ കിട്ടുന്നതിനായി പൂച്ചി ദിവസവും മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു, മെഴുകുതിരികള്‍ നേര്‍ന്നു, alternate ദിവസങ്ങളില്‍ കുളിയും തുടങ്ങി. എന്തിനേറെ പറയുന്നു ഭങ്ങിക്കൂടുതല് ആയി അതിര്‍ വിട്ടു വളര്‍ന്നു നിന്നിരുന്ന മുന്പല്ലുകല്ക് വലിച്ചുകെട്ടി ഒരു വേലിയും സ്ഥാപിച്ചു. ഷണ്ണന്‍ ഡാന്‍സ് ക്ലാസ്സുകളില്‍ മുടങ്ങാതെ പോയി . എ എസ പ്ലാസ്റ്റിക്‌ കവ്റുകലുമായി കാത്തിരിപ്പ് തുടര്‍ന്ന്. അജീന്ദ്രന്റെ മുട്ടിടിപ്പ് കുറഞ്ഞു.പാവോ എല്ലാ പെന്പില്ലെരുടെയും ചെരുപ്പ് പരിശോദിച്ചു പോന്നു. നിഖില്‍ ഗണപതി പുതുതായി വരാന്‍ പോകുന്നവരെ കുറിച്ചൊന്നും ആലോചിച്ചില്ല. കണ്ടു വെച്ച പെണ്‍കൊടി ഈ ക്ലാസ്സില്‍ തന്നെ ഉണ്ട്.

അങ്ങനെ ഹയര്‍ ഓപ്ഷന്‍ ദിവസം എത്തി. എല്ലാരും ഉറ്റു നോക്കിയിരുന്ന ദിവസം. ഫസ്റ്റ് ഹൌര്‍ പകുതി കഴിഞ്ഞപ്പോള്‍ Class Advisor ഹയര്‍ ഓപ്ഷനകാറുമായി എത്തി.. അജീന്ദ്രന്‍ ഞെട്ടി.. ഈശ്വര.. ഇതല്ലേ.. മറക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്ന പലതും തലയിലൂടെ മിന്നല്‍ വേഗത്തില്‍ flashback അടിച്ചു.. ഇല്ല, എനിക്കിനി ജീവിക്കണ്ട എന്ന് പറഞ്ഞു കൊണ്ട് അവന്‍ ക്ലാസ്സിന്റെ സൈഡിലെ ജനാല ഉന്നം വെച്ച് നടന്നു.. എന്തോ അപാകത 'മണത' ഹരി കൂടെ പൊയ്. ഹരിയെ തടയാനായി നിഖിലും കൂടെകൂടി.

തുടരും

ഹയര്‍ ഓപ്ഷന്‍ കാരുടെ ഇടയില്‍ ഏതു മുഖമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ അജീഷിനെ പ്രേരിപ്പിച്ചത്? അജീഷിനെ രക്ഷിക്കാന്‍ ഹരി എല്യാസ് ജിമ്മിക്കാവുമോ? ജിമ്മ്യെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നിഖില്‍ ഗാനപതിക്കാകുമോ? പൂച്ചിയുടെ സ്വപ്‌നങ്ങള്‍ പൂവണിയുമോ?
കാത്തിരിക്കുക.. ഇതേ ബ്ലോഗില്‍... എന്നെങ്കിലും ഒരു ദിവസം... ഏതെങ്കിലും ഒരു സമയം..

Disclaimer : All characters and events depicted in this story are fictitious. Any similarity to actual persons, living, dead or somewhere in between, is purely coincidental.

ബ്ലോഗ്‌ വായിക്കുന്ന യക്ഷികളുടെ പ്രത്യേക ശ്രദ്ധക്ക്: നിങ്ങള്‍ക്കായി നാരായണന്‍ ഇന്നും കാത്തിരിക്കുന്നു. ബന്ധപെടെണ്ട നമ്പര്‍: 9922552255.

Monday, 5 September 2011

പഞ്ചാരക്കാടിന്‍ തണലത്ത്... Episode 2

2005 ഓഗസ്റ്റ്‌ 4 ....CET applied Electronics and instrumentation 2005 -2009 ബാച്ച്....


ഫസ്റ്റ് ഡേ ഫസ്റ്റ് ക്ലാസ്സ്‌...എല്ലാവരും സ്വയം ക്ലാസിനു മുന്‍പില്‍ പോയി introduce ചെയ്യുകയാണ്..

"ഛെ..ക്ലാസ്സില്‍ ഒരൊറ്റ നസ്രാണി പെങ്കൊച്ചു പോലും ഇല്ലല്ലോ ...." നീരജ് മാര്‍കോസ് പുത്തന്‍പുരയ്ക്കല്‍ ആത്മഗതം കൊണ്ടു.(CET യില്‍ ചേര്‍ന്ന് കഴിഞ്ഞു രണ്ടാം മാസം മുതല്‍ അവന്‍ പൂച്ചി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്..പൂച്ചിക്ക് ആ കഥ പറയാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടും ലേഖകര്‍ക്ക് എതിരെ വധഭീഷണി മുഴക്കിയതിനാലും ആ കഥ ഇവിടെ പറയുന്നില്ല)." പത്തു വര്‍ഷം ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ 50 :2 ratio യില്‍ പഠിച്ചിട്ടു ഇവിടെ വന്നു ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ സെറ്റ് ചെയ്തു 4 വര്‍ഷം jolly ആക്കാംഎന്നുള്ള പ്ലാന്‍ പൊളിഞ്ഞല്ലോ...ഇതിനേക്കാള്‍ നല്ലത് പണ്ട് വീട്ടുക്കാര്‍ പറഞ്ഞത് പോലെ പള്ളിയിലെ അച്ഛന്‍ ആകാന്‍ പോയാ മതിയായിരുന്നു!!" പൂച്ചി ചുറ്റും നോക്കി..എല്ലാം തന്നെ പോലെ നിരാശര്‍ തന്നെ.."പള്ളിയിലെ ബൈബിള്‍ ക്വിസില്‍ സ്ഥിരം ഒന്നാമതായിരുന്ന അവനെ അല്ലാതെ ആരെ നസ്രാണി പെണ്‍പിള്ളേര്‍ പ്രേമിക്കും? ഒരു കാമുകനില്‍ നിന്ന് ഒരു നസ്രാണി പെണ്‍കുട്ടി അതൊക്കെയല്ലേ പ്രതീക്ഷിക്കുന്നത്(ഇതൊന്നും അല്ല അവര്‍ക്ക് വേണ്ടത് എന്ന് മനസ്സിലാക്കാന്‍ കക്ഷിക്ക് അധികനാള്‍ വേണ്ടി വന്നില്ല..) എന്നൊക്കെയായിരുന്നു ചിന്ത. അത് കൊണ്ട് ഏതൊരു നസ്രാണി പെണ്ണ് വന്നാലും ഫസ്റ്റ് പ്രേഫെരെന്‍സ് എനിക്ക് തന്നെ, ബാക്കിയുള്ളവര്‍ വൈറ്റിംഗ് ലിസ്റ്റില്‍. ബുഹഹഹ ബുഹ ബുഹ ബുഅഹഹഹഹ..." പൂച്ചി മനസ്സില്‍ അട്ടഹസിച്ചു.

"ഉം..ആ പൊക്കം കുറഞ്ഞ പെണ്ണ് കൊള്ളാമല്ലോ ...തുളസി മുരളിദാസ്‌ ...ഒരു കൈ നോക്കി കളയാം..." പവിത്രന്‍ മനസ്സില്‍ പറഞ്ഞു. (ഈ പവിത്രന്‍ പിന്നീട് സ്വയം ഉണ്ടാക്കി പ്രചരിപ്പിച്ച പവോ(Pavo ) എന്നുള്ള പേരില്‍ അറിയപെട്ടു). "തുളസി പവിത്രന്‍...എന്ത് ചേര്‍ച്ച...കോഴിക്കോടന്‍ ഹല്‍വയും പാരഗണി(കോഴിക്കോട്ടെ പവോയുടെ favourite ഹോട്ടല്‍)ലെ ചിക്കന്‍ കറിയും പോലെ.."
"ഇനി ഇന്റെര്‍വല്ലില്‍ പോയി അവളുടെ ചെരുപ്പ് നോക്കണം.കൊള്ളാമെങ്കില്‍ പിന്നെ ഇത് തന്നെ ഉറപ്പിക്കാമല്ലോ ..(പവോ എന്തിനാണ് പെണ്‍പിള്ളേരുടെ ചെരുപ്പ് നോക്കിയിരുന്നതെന്ന് പിന്നീടുള്ള എപിസോഡുകളില്‍ മനസ്സിലാകും) .അച്ഛനും അമ്മയും ഇനീഷൃലും surname ഉം ഒന്നും വെയ്ക്കാത്തത്‌ കൊണ്ടു പവിത്രന് initial ഒന്നും ഉണ്ടായിരുന്നില്ല. പണ്ട് സ്കൂളില്‍ ഓരോരുത്തര്‍ ചോദിക്കുമ്പോഴും മനോധര്‍മം പോലെ പവിത്രന്‍ നായര്‍, പവിത്രന്‍ സര്‍ക്കാര്‍ ,പവിത്രന്‍ ഘോ൪പഡേ, പവിത്രന്‍ ചാക്കോച്ചി, പവിത്രന്‍ മന്നാടിയാര്‍ എന്നൊക്കെ വെച്ച് കാച്ചിയിരുന്നെങ്കിലും ഇനി റാഗ്ഗിംഗിന് സീനിയേഴ്സ് ചോദിക്കുമ്പോള്‍ എന്ത് ഇനീഷൃൽ പറയും എന്നുള്ള ടെന്‍നില്‍ പവിത്രന്‍ മുഴുകി...

അങ്ങനെ പവിത്രന്‍ ചെരുപ്പ് കാണാനുള്ള പദ്ധതികള്‍ മനസ്സില്‍ ഇടവേ അതാ ഒരുത്തന്‍ കിതച്ചു കൊണ്ട് കേറി വരുന്നു... കേറി വന്ന പാടെ ക്ലാസ്സ്‌ മൊത്തമായി ഒന്ന് നിരീക്ഷിക്കുന്നു.. മുഖത്ത് ഒരു തെളിച്ചം, ഒരു പ്രകാശം... വന്നിരുന്നത് പവിത്രന്റെ അടുത്ത്... കൈകള്‍ തമ്മില്‍ ഉരച്ചു കൊണ്ട് അവന്‍ പറയുന്നുണ്ടായിരുന്നു " ഹമ്പടാ.. ഹയ്യട ഹയ്യ.." എന്തുകൊണ്ടോ ആഹ്ലാദ തിമിര്‍പ്പിലായിരുന്നു മൂപ്പര്‍. പത്താം ക്ലാസ്സ്‌ വരെ പഠിച്ചത് ബോയ്സ് സ്കൂളില്‍. എങ്ങനെയും പെണ്‍പിള്ളേരോടൊപ്പം പഠിക്കണം എന്നാ ആഗ്രഹവുമായി സ്കൂള്‍ മാറി ചെന്ന മിക്സെഡ് സ്കൂളില്‍ താന്‍ പഠിച്ച ക്ലാസ്സ്‌ മാത്രം ബോയ്സ് ഒണ്‍ലി. പാപി ചെല്ലുന്നിടം പാതാളമെന്നല്ലാതെ എന്ത് പറയാന്‍? ആദ്യമായി പെണ്‍കുട്ടികളോടൊപ്പം പഠിക്കാന്‍ പോവുകയാണ്.. അത് തുറന്നു തന്നെക്കാവുന്ന അവസരങ്ങള്‍ ഓര്‍ത്തു നാരായണന്‍ എ എസ് വെള്ളമൂറി.. പവിത്രന്‍ തുറിച്ചു നോക്കിയപ്പോള്‍ പതുക്കെ ഊരിയ വെള്ളം തുടച്ചു കളഞ്ഞു. ശബ്ദം താഴ്ത്തി അവന്‍ പവിത്രനോട് ചോദിച്ചു " പെണ്‍പിള്ളേരൊക്കെ സ്വയം പരിചയപെടുത്തി കഴിഞ്ഞോ?". പവിത്രന്‍ യെസ് മൂളി. " ഛെ മിസ്സ്‌ ആയല്ലോ". " ആ പൊക്കം കുറഞ്ഞ പെണ്ണിന്റെ പേരെന്താ?" തുളസിയെ ഉദ്ദേശിച്ചാണ് ചോദ്യം. പവിത്രന്‍ പേര് പറഞ്ഞു കൊടുത്തു. " കൊള്ളാമല്ലേ?". ഇവനെ സൂക്ഷിക്കണം എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് പവിത്രന്‍ ഒന്ന് മൂളുക മാത്രം ചെയ്തു.

ക്ലാസ്സിലെ ഏഴു പെണ്‍കുട്ടികളെയും ഒന്ന് സ്കാന്‍ ചെയ്തിട്ട് സുമേഷ് ആലോചിച്ചു ..."മുച്ഛേ കേലിയേ ഏക് പെങ്കൊച്ചു ഭി നഹി ഹേ ക്യാ?"(ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്നതിനാല്‍ സുമേഷ് ചിന്തിക്കുന്നത് ഹിന്ദിയില്‍ ഒക്കെ ആയിരുന്നു!! )...ഹിന്ദി അറിയാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ ഇത് transalate ചെയ്യാന്‍ എനിക്ക് സൗകര്യം ഇല്ല...സുമേഷിന്റെ ലട്കി നൂറു മീറ്റര്‍ അകലെ വേറെ ഒരു ക്ലാസ്സില്‍ ഇരിക്കുവായിരുന്നു. വിധി അല്ലെങ്കില്‍ കേരള എന്ട്രന്‍സ് കമ്മീഷന്‍ അവരെ അടുത്ത ഒരു മാസത്തിന്നുള്ളില്‍ ഒരേ ക്ലാസ്സില്‍ ആക്കി..


"എന്തൂന്നിത് ....ഇത് ലൊയോള ക്ലാസ്സ്‌ പോലെ മരുഭൂമി ആണല്ലോ ..."ഷൈജു കണ്ണന്‍ അടുത്തിരുന്ന രാഹുല്‍ സീ ഷിനോയുടെ അടുത്ത് പറഞ്ഞു.


"ഹും .." രാഹുല്‍ ശരി വച്ചു.(രാഹുലിന്റെ കഥകള്‍ ഇനി വരും എപിസോടുകളില്‍...)


ഷൈജു കണ്ണന്‍ പിന്നീട് സ്വന്തം ഇമേജ് മാറ്റാന്‍ വേണ്ടി ഷൈജുവണ്ണൻ എന്ന പേര് സ്വയം അവരോധിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വിജയന്‍ ഇടപെട്ടു അത് ഷണ്ണന്‍ എന്നാക്കി ലോപിപ്പിച്ചു ...വിളിക്കാന്‍ എളുപ്പവും രൂപത്തില്‍ സാമ്യവും ഉള്ളത് കൊണ്ടു ആ പേര് പിന്നീട് സ്ഥിരമായി .


"രെഷ്മി പഴയത് പോലെ തന്നെ ...ഒരു മാറ്റവും ഇല്ല..." കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടു കഷ്ടപ്പെട്ട് വളര്‍ത്തിയ മുടി കൈ കൊണ്ടു ഒന്ന് ഒതുക്കിക്കൊണ്ട് നിഖില്‍ ഗണപതി ആലോചിച്ചു (ഈ കഥ മനസ്സിലായില്ലെങ്കില്‍ കുഴപ്പമില്ല.. flashback ഇനിയുള്ള എപിസോഡുകളില്‍ വരും).


"ഇപ്പൊ തന്നെ 45 മിനുട്ട്സു ആയി ...ഇനി എപ്പോഴാ Basic Electronics Engineering തുടങ്ങുന്നേ? ഇവര്‍ക്കൊക്കെ ഈ പേരും സ്ഥലവും ഒക്കെ അറിഞ്ഞിട്ടു എന്തിനാ ...കോളേജില്‍ വന്നത് പേര് പഠിക്കാനൊന്നും അല്ലല്ലോ. " സജിത്കുമാര്‍ കൃഷ്ണകുമാര്‍ അടുത്തിരുന്ന സുന്ദരന്റെ അടുത്ത് പറഞ്ഞു.
"ക്ലാസ്സിലെ പിള്ളേരെ കണ്ടിട്ട് ആരും നമ്മളെ പോലെ matured അല്ലെന്നു തോന്നുന്നു ..." സുന്ദരന്‍ സജിത്തിന്റെ അടുത്ത് അടക്കം പറഞ്ഞു ..

സജിത്കുമാര്‍ പിന്നീട് SK ,SK#$%^ എന്നൊകെയുള്ള പേരില്‍ നാല് വര്‍ഷം എല്ലാവരുടെയും ചീത്തവിളി കേട്ടു. പിന്നീട് സുന്ദരന്‍, സജിത്കുമാര്‍, സുകേശന്‍(സുകേഷ്ജി), ഷുക്കൂര്‍(സര്‍ക്കീട്ട്, മൈ*** ടുഡേ) എന്നുള്ള നാല് താരങ്ങള്‍ S ഗ്രൂപ്പ്‌ എന്ന പേരില്‍ ക്ലാസ്സിനെ വെറുപ്പിച്ചു തുടങ്ങി..

ക്ലാസ്സിലുള്ള ബാക്കി 58 പേരുടെയും ഭാവപ്രകടനങ്ങള്‍ നോക്കികൊണ്ട് രണ്ടു പേര്‍ ഫ്രണ്ട് ബെഞ്ചില്‍ തന്നെ ഉണ്ടായിരുന്നു...

തുടരും

അടുത്ത എപ്പിസോട് ...ഹയ്യർ ഓപ്ഷൻ വന്നപ്പോള്‍...
Disclaimer : All characters and events depicted in this story are fictitious. Any similarity to actual persons, living, dead or somewhere in between, is purely coincidental.

Saturday, 27 August 2011

പഞ്ചാരക്കാടിന്‍ തണലത്ത്... Episode 1

Vision was blurred, he could make out only vague shapes and silhouettes. `Where am I?’, he thought, `How did I reach here?’. His head was still throbbing, his hands were tied behind his back, legs and torso tied to a chair to prevent him from escaping, a redundant precaution he thought, he dint have any energy to attempt an escape. ‘What do these men want from me?’, he couldn’t make any sense of it. He dint have any information that people would consider worth torturing to get. Never had At any point in his life any information worth half a penny. So why now and what for? He looked up and saw the two hooded figures were discussing something in a low voice. He tried to cry out loud hoping someone would hear him and come with help, but all that came out was a pitiful whine, his mouth covered with plaster. This seemed to attract the attention of one of the hooded figures. He came over.

The tall figure looked down at the little bugger who was causing them more trouble than he was worth. He wondered how it had reached this stage. This was not meant to be like this. The other guy joined him. He was furious. “എന്താടാ മരമാക്ക്രി കിടന്നു മോങ്ങുന്നെ? നിന്നോടല്ലേ ഒരു ശബ്ദം പോലും ഉണ്ടാക്കിപോകരുതെന്നു പറഞ്ഞത്…”, ഇത് കേട്ട ഉടനെ കെട്ടി വെച്ചിരുന്നവന്‍ ഒരു മോങ്ങലും കൂടി പാസ്‌ ആക്കി. “ഇവനെകൊണ്ട് വലിയ ശല്യമായല്ലോ, ഞാന്‍ അപ്പോഴേ പറഞ്ഞതാ ഈ വയ്യാവേലി വലിച്ചു തലയില്‍ വെയ്ക്കണ്ട എന്ന്… കേട്ടില്ല. അനുഭവിച്ചോ..”. “ അവന്റെ പുളിച്ച തമാശ കേള്‍ക്കാന്‍ വയ്യാതോണ്ട പിടിച്ചു വാ ഒട്ടിച്ചു വെച്ചത്, എന്നാലും സമാധാനം തരില്ലന്നു വെച്ചാ… സുന്ദരാ, ഞാന്‍ പത്തു വരെ എണ്ണും അതിനുള്ളില്‍ നിന്‍റെ മോങ്ങല്‍ നിര്‍ത്തിയിലെങ്കില്‍ ആണ്.. ഒന്ന്‍…, രണ്ട്…”.

‘What the hell did they want? They were speaking his native tongue. Weirder still their voices sounded familiar. That set the alarm bells ringing in his head. People who dint know him well enough, he could handle. There were limits which they would be reluctant to cross. But people who knew him well enough… They would not think twice before hitting him to a pulp. But they were wrong if they thought their simple countdown warnings and mind-games were going to work with him. He stared at them with contempt.’

“നാലു…, അഞ്ചു…”

‘പണി പാളുമെന്നാ തോനുന്നത്, അവനൊരനക്കമില്ലെന്നു മാത്രമല്ല പരമ പുച്ഛത്തോടെ കിടന്നു മോങ്ങുന്നു’.

“ആറു…, ഏഴു…”

മോങ്ങല്‍ നിന്നു. ഭാവം മാറി. സുന്ദരന്‍ സൈലന്‍റ്റ് ആയി.

“ഇനി പറ.. പറയുന്നതാ നിനക്ക് നല്ലത്.. എന്തായാലും നിന്നെക്കൊണ്ടു നമ്മള്‍ പറയിക്കും. നേരത്തെ പറഞ്ഞാല്‍ നമ്മുടെ കൈക്ക് പണി കുറയ്ക്കാം. പറ മോനെ…”

“ങ്.. മ്ഫ്..ങ് ..”

“എടേ അവന്‍റെ വായിലെ പ്ലാസ്റ്റെര്‍ ഊരിയിട്ട് ചോദിക്കടെ… അല്ലാതെ അവന്‍ എങ്ങനെ പറയാനാ..”

“അത് വേണോ? അവനെ കൊണ്ടെഴുതിച്ചാ പോരെ?”

“എത്ര പെട്ടന്ന് തീരുന്നോ അത്രെയും പെട്ടെന്നിവിടെന്നു രക്ഷപെടാമല്ലോ ..”

“ശരി, തുറക്ക്‌.. സുന്ദരാ, ആവശ്യമില്ലാതെ നീ ഒരു വാക്ക് മിണ്ടിയാല്‍… വീണ്ടും നീ എന്നെ കൊണ്ടെണ്ണിക്കരുത് ..”

വായിലൊട്ടിച്ചിരുന്ന പ്ലാസെറ്റ്ര്‍ മാറിയ ഉടനെ സുന്ദരന്‍, “This is absolutely atrocious, appalling, awful…”.”ഒട്ടിക്ക്.. നിന്നോട് ഞാന്‍ പറഞ്ഞോ ആവശ്യമില്ലാതെ ബഹളമുണ്ടാക്കരുതെന്നു? ഒരു ചാന്‍സ് കൂടെ തരും..” വീണ്ടും “Abominable, the way you treat an altruist like me… If I had an antonym it would be you..”

“ഒന്ന് നിര്‍തടെയ് നിന്‍റെ ഡിക്ഷനറി…”

“You cannot allay or assuage me in this matter. You will be held accountable for the ailments afflicted on me… My anger will not abate. You cannot begin to apprehend the anguish or agony I have been subjected to.”

“ഫാ… അവന്‍റെ ഒരു ഇന്ഗ്രീസ്… GRE എഴുതാന്‍ വേണ്ടി പഠിച്ച vocabulary card മോന്‍ ഇത് വരെ B എത്തിയില്ല അല്ലെ?”

പറയെടാ.. എന്ത് കൊണ്ട് കുമാരിയും സുമേഷും പിരിഞ്ഞു?

എന്ത് കൊണ്ട് മെസ്സിലെ പണിക്കാരന്‍ വിജയന്‍ ക്ലാസിനു മുന്നില്‍ വെച്ച് ഹൃദയം തുറന്നിട്ടും അവള്‍ മൈന്‍ഡ് ചെയ്തില്ല?

എന്ത് കൊണ്ട് ആജാനബാഹുവായ ജോനാസ് സ്വന്തം ആഗ്രഹങ്ങള്‍ ത്യജിച്ചു?

നിഖില്‍ ഗണപതിയുടെ മനസ്സറിയാന്‍ എന്തേ രശ്മിക്ക് സാധിച്ചില്ല?

എല്ലാത്തിനും നീ ഉത്തരം പറഞ്ഞെ മതിയാവൂ..

ഷണ്ണന്‍ വാങ്ങിയ സാരി എന്തേ കുമാരി സ്വീകരിച്ചില്ല?

ഇതിനെല്ലാം നീ സമാധാനം പറഞ്ഞു തന്നെ ആവണം...

ഉം.. തുടങ്ങിക്കോ..

"ഇതൊക്കെ പെണ്ണുങ്ങളോട് നേരെ നിന്നു ഇത് വരെ സംസാരിച്ചിട്ടില്ലാത്ത നിങ്ങള്‍ അറിഞ്ഞിട്ടെന്തിനാ..."

ഒരു നിമിഷം സ്തംബിച്ചു നിന്ന മുഖംമൂടികള്‍ അത് വലിച്ചു ഊരിക്കൊണ്ട്.. അപ്പൊ നിനക്ക് മനസ്സിലായി നമ്മള്‍ ആരാണെന്നു..

തിമാ ജോണ്‍ കുരിശിങ്കലും ബോസേട്ടനും...

അപ്പൊ ചോദിച്ചതിനു ഉത്തരം പറഞ്ഞില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നും നിനക്കറിയാം...

ഒന്ന് , രണ്ട്...

"ഹും.."

മൂന്നു,നാല്...

"ഹില്ല..."

അഞ്ചു ,ആറ് ...

"പണ്ട്, പണ്ട്... വര്‍ഷങ്ങള്‍ക്കു മുന്‍പ്... അവര്‍ ആദ്യമായി തമ്മില്‍ കണ്ട ദിവസം... അവിടെന്നാണ് എല്ലാത്തിന്റെയും തുടക്കം..."


തുടരും...


Disclaimer : All characters and events depicted in this story are fictitious. Any similarity to actual persons, living, dead or somewhere in between, is purely coincidental.