Saturday 6 November 2010

Oru paatira koottakolayude katha..

Based on true story * conditions apply

Appliedile കുറെ കോളേജ് കുമാരന്മാര്‍ എറണാകുളത്ത് ജോലിക്ക് വേണ്ടി അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാലം. അലഞ്ഞു തിരിഞ്ഞു എന്ന് പറയുമ്പോള്‍, ജോലിക്ക് വേണ്ടി അല്ലേലും കുറെ അലഞ്ഞു തിരിഞ്ഞു എന്നുള്ളത് സത്യമാണ്. മറൈന്‍ ഡ്രൈവ്, ബോല്‍ഗാട്ടി പാലസ് തുടങ്ങിയ പേര് കേട്ട സ്ഥലങ്ങള്‍ക്ക് ഞങ്ങളുടെ പാദ-സ്പര്‍ശത്തിന് ഇരയാവേണ്ടി വന്നു. ഈ കഥ തുടങ്ങുന്നത് വളരെ ചെറിയ ഒരു ജീവിയില്‍ നിന്നാണ്. ചെറുതാണെങ്കിലും കൊച്ചിയില്‍ മോശമല്ലാത്തൊരു പേരെടുത്ത ജീവി ആണ്. ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും, ആ ജീവി ഏതാണെന്ന്.

അങ്ങനെ കൊച്ചിയിലെ നമ്മുടെ "one night standinu" ആഥിത്യമരുളനുളള ഭാഗ്യം ലഭിച്ചത് അധ്യപകഭവനാണ്. ഈ കഥയിലെ നായകന്‍ നമ്മുടെ "സുരെയണ്ണന്‍" ആണ്. അദ്ദേഹവും നമ്മുടെ കൂടെ ജോലിക്കായി കൊച്ചിയില്‍ “അലഞ്ഞു തിരിയാന്‍” എത്തിയിരിന്നു. അദ്ദേഹത്തെ കണ്ടാല്‍ ഏതു പെണ്ണും ഒന്ന് നോക്കും, ദൂരെ എവിടെക്കെങ്ങിലും.!!! ആജനബാഹു, ആരോഗ്യ-ദ്രഡഗാത്രന്‍്, അങ്ങനെ നീളുന്നു അദ്ദേഹത്തിന്ന് വിശേഷണങ്ങള്‍. ഇതോക്കെയാണേലും ഒരു കുട്ടിയുടെ മനസ്സാണ് ആശാന്, പെരുമാറ്റവും അങ്ങിനെ തന്നെ.

ഞായറാഴ്ച്ച ആയിരിന്നു ഞങ്ങളുടെ ജോലികിട്ടാനുള്ള അഗ്നിപരീക്ഷ. ഞങ്ങളുടെ ജോലി കിട്ടാനുള്ള ആത്മാര്‍ത്ഥത കൊണ്ടും, കൊച്ചിയില്‍ അലഞ്ഞു തിരിയാനുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടും , ഞങ്ങള്‍ ശനിയാഴ്ച രാവിലെ തന്നെ എത്തി. നേരെ അദ്ധ്യാപക ഭവനിലേക്ക്. നല്ല ഡീസെന്ടായ(decent) സാധാരണക്കാര്‍ക്ക് വേണ്ടി ഉള്ള ഒരു lodge ആയിരിന്നു അത്. അത് കൊണ്ട് തന്നെ കൊതുകും ധാരാളം ഉണ്ടായിരിന്നു. അങ്ങിനെ ശനിയാഴ്ചത്തെ ജോലി തിരയലിനു ശേഷം രാത്രി 8.൦൦ മണിയോടെ ഞങ്ങള്‍ റൂമില്‍ തിരിച്ചെത്തി.

സുരെയണ്ണന്‍ നാട്ടില്‍ നിന്ന് വന്നപ്പോഴേ രണ്ടു കേട്ട് ചീട്ടും കൊണ്ടുവന്നിരിന്നു. എവിടെ പോയാലും underwear മറന്നാലും അവന്‍ ചീട്ടു മറക്കില്ല. കുളിക്കാനും മേലുകഴുകാനും ഒന്നും സമയം കളയാതെ സുരെയണ്ണന്‍ ചീട്ടെടുട്ടു നിരത്തി. ഒരു വെല്ലുവിളിയും കൂടെ, “ഈ റൂമിലുള്ള ഓരോ ജീവിക്കും ഞാന്‍ കുണുക്കു കെട്ടിയിരിക്കും, ഇതു സത്യം സത്യം സത്യം!!”

ഇതു കേട്ട പാടെ "ഉലകന്‍" ആ വെല്ലു വിളി ഏറ്റെടുത്തു. അങ്ങനെ ഉലകനും സുരെയണ്ണനും, പിന്നെ ചില സഹവാസികളും കൂടെ രൂക്ഷമായ ചീട്ട് കളിയില്‍ മുഴുകി.

കളി തുടങ്ങി എതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞിട്ടേ ഉള്ളു. ചീട്ട് കളിക്കുമ്പോള്‍ ആരും Disturb ചെയ്യുന്നത് സുരെയണ്ണന് അത്ര ഇഷ്ടമുള്ള കാര്യമല്ല. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരെയണ്ണന്‍ ചെവി, മൂക്ക്, കൈ-വിരല്‍, തുടങ്ങി ഒട്ടു മിക്കവാറും അവയവങ്ങളില്‍ കുണുക്കു കെട്ടി കഴിഞ്ഞിരുന്നു. പക്ഷെ അതിന്‍റെ അഹങ്കാരമൊന്നും മൂപ്പര്‍ക്കില്ല.

അടുത്തെവിടെ കുണുക്കു കെട്ടുമെന്ന ഗാഡമായ ആലോചനയില്‍ ഇരിക്കുമ്പോഴാണ് കുറെ ലോക്കല്‍ കൊതുകുകള്‍ സുരെയണ്ണന്‍റെ രണ്ടു ചെവിക്കു ചുറ്റും വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിരിന്നു. കുണുക്കുന്‍റെ ഭാരം താങ്ങനാവാതിരുന്ന സുരെയണ്ണന് കൊതുകിന്‍റെ മൂളല്‍ അസഹനീയമായി തോന്നി. ഉടനെ ഒരു Comment, “ മൈ** കൊതു”.

ഉടനെ ഉലകന്‍ പറഞ്ഞു, “അളിയാ, കൊതുകിനെ കൊല്ലാന്‍ ഒരു എളുപ്പ വഴിയുണ്ട്, സോപ്പ് പതപ്പിച്ചു വെച്ചാല്‍ മതി കൊതുക് അതില്‍ വന്നിരുന്നു ചത്തോളും”. ഇതു കേട്ട പാതി, കേള്‍ക്കാത്ത പാതി, സുരെയണ്ണന്‍ നേരെ ബാത്രൂമിലേക്ക് ഓടി. സുരെയണ്ണന്‍റെ ടീമലുള്ളവര്‍ ആശ്വാസ നെടുവെര്‍പ്പെട്ടു, കുറച്ചു നേരത്തേക്ക് കുനുക്കുകളില്ലാത്ത ഒരു രാത്രി അവര്‍ സ്വപ്നം കണ്ടു.

ബാത്‌റൂമില്‍ ആകെ കോലാഹലം, പെട്ടെന്ന് ഒരു കാട്ടാളനെ പോലെ അലറി വിളിച്ചു കൊണ്ട് സുരെയണ്ണന്‍ പുറത്തേക്ക്. സോപ്പ് പതയില്‍ കുളിച്ചായിരുന്നു സുരെയണ്ണന്‍റെ നില്‍പ്പ്. ഒരു കീറിയ ചുവന്ന underwear ഒഴിച്ചാല്‍ പറയത്തക്ക മറ്റു വസ്ത്രങ്ങളൊന്നും ശരീരത്തിലില്ല. അടിമുതല്‍ മുടി വേറെ ഒരു ഇഞ്ച് കനത്തില്‍ സോപ്പ് പത. ഇതെങ്ങനെയെന്നു ഞങ്ങള്‍ അദ്ഭുത പെട്ടു. സോപ്പ് തീര്‍ന്നോ എന്ന് ഉലകന്‍ ആശംഗ പെട്ടു. ചന്ദ്രിക സോപും വിയര്‍പ്പും കലര്‍ന്ന രൂക്ഷ ഗന്ധം മുറിയിലെങ്ങും പരന്നു, എല്ലാരും മൂക്ക് പൊത്തി.

സുരെയണ്ണന്‍ കൊതുക്കളെ വെല്ലുവിളിച്ചു ,”തന്തയ്ക്ക് പിറന്നവനനെങ്കില്‍ മുന്നോട്ടു വാടാ”. പിന്നെയും എന്തോക്കെയോ പുലഭ്യം പറഞ്ഞു കൊണ്ട് സുരെയണ്ണന്‍ രണ്ടു കൈയും വീശി മുറിയില്‍ അങ്ങുമിങ്ങും നടന്നു. ഉലകന്‍ ഒരു ആന പാപ്പാന്‍റെ വൈദഗ്ധ്യത്തോടെ കൂടുതല്‍ കൊതുകുകളുള്ള സ്ഥലത്തേക്ക് സുരെയണ്ണനെ മേച്ചു നടന്ന്നു. സോപ്പ് പത കേറി സുരെയണ്ണന്‍റെ കാഴ്ച നഷ്ടപ്പെട്ടു എന്ന് തോന്നുന്നു, ഉലകന്‍റെ തലയില്‍ ഇടതു കൈ കൊണ്ടോരടി. ഇതു മനപ്പൂര്‍വമാനെന്നു കരുതി സുരെയണ്ണന് പണി കൊടുക്കാന്‍ തന്നെ ഉലകന്‍ തീരുമാനിച്ചു.

ഉലകന്‍ സൂത്രത്തില്‍ കാഴ്ച ഇല്ലാത്ത സുരെയണ്ണനെ റൂമിന് പുറത്തേക്ക് നയിച്ചു. അധ്യാപക ഭവനിലെ എതാണ്ട് എല്ലാ കൊതുകുകളെയും സുരെയണ്ണന്‍ വലയില്‍ വിഴ്ത്തി. അധ്യാപക് ഭവനിലുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന മറ്റു അന്തേവാസികള്‍ സുരെയണ്ണനെ കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു. അപ്പോഴേക്കും പത എല്ലാം നഷ്ടപ്പെട്ട് ഒരു പച്ച മനുഷ്യനായി മാറിയിരുന്നു സുരെയണ്ണന്‍. പെട്ടെന്ന് കാഴ്ചയും അതോടൊപ്പം പരിസര ബോധംവും വീണ്ടു കിട്ടിയ സുരെയണ്ണന്‍ സ്വന്തം റൂമിലേക്ക്‌ അര്‍ദ്ധനഗ്നനായി തിരിച്ചോടി. അപ്പോഴും ഉലകന്‍ ഇടനാഴിയില്‍ നിന്നും ഉറക്കെ പൊട്ടി ചിരിക്കുന്നുന്ടാര്യിരുന്നു. ഉലകനോടൊപ്പം ഞങ്ങളും കൂടി.

റൂമില്‍ തിരിച്ചെത്തിയ സുരെയണ്ണന്‍ ഒന്ന് കുളിച്ചുവെന്നു വരുത്തി, വീണ്ടും കളിക്കാനായി കുനുക്കലെല്ലാം തിരിച്ചു വെക്കാന്‍ തുടങ്ങി, എല്ലാം തിരിച്ചു വെക്കാന്‍ എതാണ്ട് അഞ്ചു മിനുടോളം എടുത്തു. മറ്റു കളിക്കാര്‍ക്ക്‌ കളി തുടരാന്‍ താല്പര്യമില്ലായിരുന്നു, അവര്‍ ഉറക്കം നടിച്ചു. ഉലകന്‍ സുരെയന്നനെ ആശ്വസിപിച്ചു, “കുഴപ്പമില്ല നമുക്ക് നാളെ രാവിലെ കളി തുടരാം, കുനുക്കൊന്നും ഊരണ്ട”. സുരെയണ്ണന്‍ കുനുക്കുകളോട് കൂടി തന്നെ കട്ടിലിലേക്ക് ചാന്നു.

ആ രാത്രി ആരും കൊതുകുകടി എല്ക്കാതെ സുഖമായി ഉറങ്ങി. പിറ്റേന് രാവിലെ കാണുന്നവരെല്ലാം സുരെയന്നാണ് നന്ദി പറഞ്ഞു. ഞങ്ങള്‍ അന്ന് തന്നെ അവിടുന്ന് സ്ഥാലം വിറ്റെങ്കിലും അധ്യാപക ഭവനില്‍ പിന്നെ കൊതുകുകള്‍ കയരിയിടില്ല എന്നാണ് കേട്ട് കേള്‍വി. സുരെയണ്ണന്‍റെ ഒരു കാര്യം!!

നോട്ട്: അന്ന് ആ റൂമിലുണ്ടായിരുന്ന ആരും ടെസ്റ്റ്‌ പാസ്സായില്ല. കൊച്ചിയില്‍ വന്നാല്‍ ഒരു കൊതുക് കടിയെങ്കിലും കൊല്ലാതെ ടെസ്റ്റ്‌ പാസ്‌ ആകില്ല എന്നാണ് ശാസ്ത്രം.

- Aj, Inq

6 comments:

  1. appom surenananannu nammalude joli theripicha kapaalikan......:P

    ReplyDelete
  2. അദ്ദേഹത്തെ കണ്ടാല്‍ ഏതു പെണ്ണും ഒന്ന് നോക്കും, ദൂരെ എവിടെക്കെങ്ങിലും.!!!

    class dialogue!!

    ReplyDelete