Saturday, 14 February 2009

ഹ്റ്ദയത്തിലൊട്ടിക്കുന്ന ബാന്‍‌ഡ് എയിഡ്

നീ എനിക്കു മറ്റെന്തിനെക്കാളും, മറ്റാരെക്കാളും വലിയ കൂട്ടുകാരനാണെന്ന് മനോഹരമായി പുഞ്ചിരിച്ചു കൊണ്ടു മൊഴിഞ്, അതു മാത്രമാണെന്നും, അതിനെക്കാള്‍ കൂടുതലൊന്നുമല്ലെന്നും ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച്,അവള്‍ നടന്നകന്ന നിമിഷം തൊട്ടേ നെടുകെ പൊട്ടിയ ഹ്റ്ദയവും പൊത്തിപ്പിടിച്ച് മനസ്സിനിള്ളിലെവിടെയോ താന്‍ തന്നെ പണിഞ്ഞ ഇരുട്ടു മുറിക്കുള്ളില്‍ അവന്‍ ഇരിക്കാന്‍ തുടങ്ങിയിരുന്നു.

അഞ്ചാറാഴ്ചകള്‍ക്ക് ശേഷം അവന്റെ കൂട്ടുകാര്‍ അവനെ പിടിച്ചെഴുന്നേല്പ്പിച്ച് കൈപിടിച്ച് നടത്തിക്കാന്‍ തുടങ്ങിയ നാളുകളിലൊന്നില്‍ തന്റെ ഹ്റ്ദയത്തില്‍ നിന്നിപ്പോഴും വേദനയുടെ തീരശ്മികള്‍ ഉടലെടുക്കുന്നുണ്ടെന്ന് അവന്‍ പരാതി പരഞപ്പോള്‍ കൂട്ടുകാരിലൊരാള്‍ അവന്റെ ഹ്റ്ദയത്തിന്റെ ഭിത്തിക്കുമേല്‍ ഒരു ബാന്‍‌ഡ് എയിഡ് ഒട്ടിച്ചുവച്ചു.

അങ്ങനെ ബാന്‍‌ഡ് എയിഡ് നല്‍കിയ ക്റ്ത്രിമ സുരക്ഷാബോദത്തിന്റെ ഉറപ്പുമായി നടക്കാന്‍ തുടങ്ങി അധികനാള്‍ കഴിയും മുന്‍പേ തന്റെ ഹ്റ്ദയ ഭിത്തിക്കുമേല്‍ ഒട്ടിച്ച ബാന്‍‌ഡ് എയിഡിന്റെ അരികുകള്‍ ഹ്റ്ദയ ഭിത്തിയില്‍ നിന്നും വേര്‍പ്പെടാന്‍ കടുത്ത പരിശ്രമം നടത്തി വരുന്ന്നത് അവനറിയുന്നത്.

ബാന്‍‌ഡ് എയിഡിന്റെ വശങ്ങളില്‍ തന്റേതല്ലാത്ത ഉണങ്ങിയ രക്തക്കറകള്‍ കാണുക കൂടി ചെയ്തതോടെ ഒരു ഞെട്ടലോടെ ആ ബാന്‍‌ഡ് എയിഡ് മറ്റൊരുത്തന്റെ പൊട്ടിയ ഹ്റ്ദയത്തിനെ കൂട്ടിച്ചേര്‍ക്കാന്‍ ഒട്ടിച്ച്, അതിന്റെ ലക്ഷ്യം പൂര്‍‌ണമായി നിറവേറ്റപ്പെടും മുന്‍പു പറിചെടുത്താണ്‌ തന്റെ ഹ്റ്ദയത്തിന്മേല്‍ വച്ചുകെട്ടപ്പെട്ടതെന്നവന്‍ മനസ്സിലാക്കി.

ഉറക്കമില്ലാതിരുന്ന ഒരു പാടു രാത്രികള്‍ക്ക് ശേഷം,ആ രാത്റി, പൊട്ടിയ ഹ്റിദയങ്ങള്‍ കൂട്ടി ഒട്ടിക്കുന്ന ബാന്‍‌ഡ് എയിഡിന്‌ ഒടുക്കത്തെ ഡിമാന്‍‌ഡാണെന്ന് മനസ്സിലാക്കിയ ആ രാത്റി, അവന്‍ സുഖമായുറങ്ങി.



കുറിപ്പ്:
1) ഈ കഥ ഇതെഴുതിയ ആളുടെ കിറുക്കന്‍ വിചാരങ്ങള്‍ മാത്രമാണ്‌.
2) ഇതു ഫെബ്രുവരി 14-ന് പോസ്റ്റ് ചെയ്യപ്പെട്ടതു തികച്ചും യാദ്റ്ശ്ചികമാന്ണ്.

3 comments:

  1. നീ എനിക്കു മറ്റെന്തിനെക്കാളും, മറ്റാരെക്കാളും വലിയ കൂട്ടുകാരനാണെന്ന് മനോഹരമായി പുഞ്ചിരിച്ചു കൊണ്ടു മൊഴിഞ്, അതു മാത്രമാണെന്നും, അതിനെക്കാള്‍ കൂടുതലൊന്നുമല്ലെന്നും ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച്,അവള്‍ നടന്നകന്ന നിമിഷം തൊട്ടേ നെടുകെ പൊട്ടിയ ഹ്റ്ദയവും പൊത്തിപ്പിടിച്ച് മനസ്സിനിള്ളിലെവിടെയോ താന്‍ തന്നെ പണിഞ്ഞ ഇരുട്ടു മുറിക്കുള്ളില്‍ അവന്‍ ഇരിക്കാന്‍ തുടങ്ങിയിരുന്നു.

    :((

    arada ninte hridayam vedanippiche? kurippu ezhuti rakshapedamennu karutio? ;)

    ReplyDelete
  2. ¥ÄßÎçÈÞÙø¢... èÕA¢ ÎáÙNÆí Ì×àùßæa ÕÞAáµZ ³VJá çÉÞµáKá.

    RµÈcçµ Èßæa µHáµ{ßW ÈßKÞÃá ¥ùßÕßæa ¦ÆcæJ µßøâ ®æa dÙíÆÏæJ ºá¢ÌߺîÄí. ¦ ÉâÕí Èà ®Lá æºÏñá?Q

    R¯Äá ÉâÕí?Q

    Rµ¿á¢ æºÎMá ÈßùÎáU øµñ ÕVÃÎÞVK ¦ ÉâÕíQ

    R§dÄ Äß¿áAæMGí ¥çÈb×ßAáKæÄLßÈá?Q

    RºÕßGß ¥øºîá µ{æEÞ ®KùßÏÞX çÕIß ÄæKQ

    R¥øºîá µÜæECßæÜLí?Q

    R²KáÎßÜï ®æa dÙíÆÏÎÞÏßøáKá ¥ÄíQ

    ReplyDelete
  3. This comment has been removed by the author.

    ReplyDelete