Wednesday, 12 December 2012

Yatra

Vidhiyude niyogam ariyatha sancharikal nammal,
Perariya dikukalileku naam eruvarum veendum yaatrayaai,
Enkilum yatra njaan chodikilaa ninodorikalum,
Ninn nishwasathin gandham njan marakillorikalum....

Marikilla enn sneham ninakaayi omane..
Enkilum uttaramilatha aa chodyam ente manasine neetunu...
Iniyum ee yatrayil ninne kandumutuvathennu njaan ninne..

Veendum nin arikil oru nimisham njan kothikunu,
Veendum nin kannil njan enne kaanuvaan kothikunu,
Inithaa dukhabharathaal enn kannukal nirayunu,
Nin sameepyathinaayi enn hridayam kothikkunu....

Marikilla enn sneham ninakaayi omane..
Enkilum uttaramilatha aa chodyam ente manasine neetunu...
Iniyum ee yatrayil ninne kandumutuvathennu njaan ninne..

Enn manassil njan aa manthram othunu,
Ariyoo enn priya sakhi...
Vidhiyude noolizhakalil verpirikaan kazhiyatha kaanikal aakunu naam,

Marikilla enn sneham ninakaayi omane..
Enkilum uttaramilatha aa chodyam ente manasine neetunu...
Iniyum ee yatrayil ninne kandumutuvathennu njaan ninne..


Marikilla enn sneham ninakaayi omane,
Maripuvathu aa kalathe nammal maatram,
Kaalathinte edukalil nizhalukalaayi nammal anganne....

Thursday, 24 May 2012

പഞ്ചാരക്കാടിന്‍ തണലത്തു എപിസോഡ് 7: മദ്യം സാക്ഷി

സമയം: രാത്രി 7 മണി
രംഗം: കോളെജിനു പിന്നിലെ ഒരു വാടകവീട്

 തന്‍റെ  ‍ദുഃഖത്തില്‍  പങ്കു ചേരാനും തന്നെ സാന്ത്വനിപിക്കാനും സന്മനസ്സുണ്ടാവും എന്ന് കരുതിയ എല്ലാരെയും ‍വിജയന്‍  വിളിച്ചിരുന്നു... തേനിച്ച കൂടില്‍ ഈച്ച പറ്റുന്നത് പോലെ വെള്ളമടി എന്ന് കേട്ടപാതി കേള്‍ക്കാത്തപാതി  കുറെ എണ്ണം സമാധാനിപ്പിക്കാനായിഓടിയെത്തി.. തന്‍റെ  അരഞ്ഞാണം വരെ വില്ക്കേണ്ടി വരുമോ എന്ന് വിജയന്‍ ഒന്ന് സംശയിച്ചു...  കാലത്ത് സ്വര്‍ണം  വിറ്റിട്ട് എന്ത്‌ ‍കിട്ടാന്‍ ? അങ്ങനെ തന്റെ തന്‍റെ ബൈക്കില്‍ചേട്ടന്‍ ‍ അടിച്ചു തന്ന പെട്രോള്‍ ഊറ്റി വിട്ടു പരിപാടി നടത്താന്‍ ‍ തീരുമാനമായി .. അങ്ങനെ കിട്ടിയ കാശും കൊടുത്തു തിമ്മയ്യയും "rep"ഇനെയും "സാധനംമേടിക്കാന്വിട്ടു.. പോയിട്ട് ഒരു മണിക്കൂര്‍ ആയി.. കാണാനില്ല.. അതിന്റെ tensionil ആയിരുന്നു ബാക്കിയുള്ളവര്‍.  പക്ഷെ അവര്‍ തന്‍റെ നൊമ്പരം നെഞ്ചില്‍ ഏറ്റി ദുഖിതരായി ഇരിക്കുന്നതായി വിജയന് തോന്നി.. വെള്ളമടി പ്ലാന്‍ അല്ലെ ക്ലാസ്സിലെ "neat" പയ്യന്മാര്‍ ‍ ഒന്നും ഉണ്ടാവില്ല എന്ന് കരുതിയ വിജയന് തെറ്റി.. Workshopകഴിഞ്ഞു  പരിപാടിയെ കുറിച്ച്  അറിഞ്ഞപ്പോ  ആദ്യം തന്റെയടുത്തോടി എത്തിയത്  ഹരിശങ്കര്‍ ആയിരുന്നു...

"അളിയാ.. നിന്നെ അവള്‍ തേച്ചു അല്ലെ സുമെഷിനിട്ടൊരു മുട്ടന്‍ മുട്ടന്‍ പണി കൊടുക്കണം"
ആത്മാര്‍ഥമായ   സ്നേഹത്തിനു  മുന്നില്‍  വിജയന്‍റെ കണ്ണുകള്‍‍ നിറഞ്ഞു.. അത് ഹരിശങ്കര്‍ ‍ കാണാതിരിക്കാന്‍‍ അവന്‍ മുഖം തിരിച്ചു നിന്നു... പിന്നില്‍ ‍ നിന്നുംവിളിച്ചു കൊണ്ട് ഹരിശങ്കര്‍ തുടര്‍ന്നു "അപ്പൊഎവിടെ വച്ചാ പരിപാടി?"
"rep ഇന്റെ വീട്ടില്‍.." എന്ന് മാത്രം വിജയന്‍ വിജയന്‍ പറഞ്ഞു.. 
പിന്നാലെ മോസ്കിഅജീന്ദ്രന്‍, പൂച്ചി , തരുണ്‍, ഷണ്ണന്‍... എന്നിവരും അതെ രെജിസ്റ്ററില്‍ ‍ ഹാജര്‍‍ വെച്ച് വൈകിട്ട് വീട്ടില്‍‍ എത്തിക്കൊള്ളാം  എന്ന് പറഞ്ഞു പോയി..
അങ്ങനെ നിന്ന വിജയന്  മുന്നില്‍‍ അപ്പോള്‍ തൃഷയും വന്നെത്തി..
"ഞാന്‍ അറിഞ്ഞു.."
"എന്ത്?"
"കുമാരി.."
"ഉം.."
"ഇഷ്ടമായിരുന്നു അല്ലെ?"
"ആണ്.."
"പക്ഷെ അവള്ക്കു.."
"അവള്ക്കു അവളുടെ ഇഷ്ടങ്ങള്‍.. എനിക്കെന്റ്റെയും.. എന്നെകിലും ചിലപ്പോള്‍  രണ്ടും ഒന്നായേക്കാം .."
"ഇനിയിപ്പോ.."
"ഇനിയിപ്പോ ഒന്നുമില്ല.."
"അല്ല വൈകിട്ടെന്തോ..."
"ഇന്ന് ഫുട്ബോള്‍ കളിയോന്നുമില്ല.."
"അപ്പൊ വൈകിട്ടെന്താ പരിപാടി....??"
വിജയന്‍റെ  മനസ്സില്‍ ‍ പൊടുന്നനെ ഒരു സംശയം.. ഇനിയിപ്പോ ഇവളും വെള്ളമടി..??? യേ... അവന്‍ ‍ അവനോടു തന്നെ പറഞ്ഞു..
"വൈകിട്ടൊന്നുമില്ല... ഒരു combined study ഉണ്ട്.."
"അല്ല ഞാനും..."
"ദൂരെ ഒരിടത്ത് വെച്ചാ... മാത്രമല്ല കഴിയുമ്പോ ഒരുപാടു താമസിക്കും.. മിക്ക്കവരും night out ആയിരിക്കും..." അവളെ ഒഴിവാക്കാനായി തന്നെ വിജയന്‍ പറഞ്ഞു 
ത്രിശ മനസ്സില്‍ ‍ എന്തോ കണക്കു കൂട്ടി...
"എന്നാ ശരി നിങ്ങള്‍‍ പടിച്ചോളു... പിന്നെയെപ്പോഴെങ്കിലും എനിക്കും കൂടി സൗകര്യമുള്ള രീതിയില്‍‍ combined study നടത്തുമ്പോള്‍‍ എന്നെ വിളിച്ചാല്‍‍ മതിഎന്നുംപറഞ്ഞവള്‍‍ ലേഡീസ്  ഹോസ്റ്റല്‍ അരികിലെപഞ്ചാരക്കാട്‌ ലക്ഷ്യം വെച്ച് നടന്നു ...
അവള്‍ നടന്നകലന്നുതും നോക്കി ജയന്‍ അല്‍പ  നേരം നിന്നു.  അവളെന്തോ അര്‍ത്ഥം വെച്ച് സംസാരിച്ചതാണോ? അതോ തനിക്കു തോന്നിയതാണോയേ.. അവള്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചു കാണാന്‍ വഴിയില്ല എന്ന് സ്വയം ബോധിപ്പിച്ചു  വിജയന്‍ ‍ rep  ഇന്റെ വീട്ടിലേക്കു വെച്ച് പിടിച്ചു..

അവിടെ എത്തിയപ്പോള്‍ ‍ ഒരുത്സവത്തിനുള്ള ആളുണ്ട്.. ആരൊക്കെയോ ചീട്ടു മേടിക്കാന്‍ ‍ പോയിട്ടുണ്ട്.. touchings മേടിക്കാന്‍‍ മറ്റൊരു ഗ്രൂപും.. വെള്ളം അടിക്കാത്തവര്‍ക്ക്   വേണ്ടിയാവും രണ്ടു കവര്‍‍ പാലുമായാണ്  മോസ്കി സ്ഥലത്തെത്തിയത് .. മുറ്റത്തു നിന്ന് കൊണ്ട് മാടന്‍ ‍ മറ്റാരുടെയോ ഫോണില്‍  സാധനം മേടിക്കാന്‍ ‍ പോയവരോട് mix ചെയ്യാന്‍ ‍ മേടികേണ്ട സാധനങ്ങളും ഓള്ഡ്‌ ടോഗെന്നും ബ്ലാക്ക്‌ മോന്ക്  എന്നും ഒക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു... വെള്ളമടി എന്നല്ലാതെ എന്തിനാണെന്നോ  ആരുടെ പ്ലാന്‍ ‍ ആണെന്നോ ഒന്നും മാടനോട് ആരും പറഞ്ഞില്ല... മാടന്‍ ‍ ചോദിച്ചതുമില്ല.. വലിയ ആള്‍കൂട്ടം  കണ്ടു തന്റെ quota കുറഞ്ഞു പോകുമോ എന്നാലോചിച്ചു  നിക്കുമ്പോഴാണ് വിജയന്‍ കയറി വന്നത്.. മാടനു കലി സഹിക്കാനായില്ല..  ഇവനും കൂടെ ഉണ്ടെങ്കില്‍ ഒന്നും കിട്ടൂല്ല... 
"ഓസിനു വെള്ളമടിക്കാന്‍  കിട്ടുമെന്ന് കേട്ടാല്‍  ഓരോരുത്തന്മാര്‍ കേറി വന്നോളും... ഒരുളുപ്പുമില്ലാതെ.." ആരോടെന്നില്ലാതെ മാടന്‍ ‍ പറഞ്ഞു..
ബാക്കിയുള്ളവന്മാരെ കുറിച്ചാവും എന്ന് കരുതി വിജയന്‍ mind ചെയ്തില്ല.. ഇവനും ഓസിനു തന്നെ അല്ലെ അടിക്കുന്നത്.. പിന്നെന്തിനാ.. എന്തേലും ആവട്ടെ..
"അങ്ങനങ്ങ്  പോയാലോ.. നില്ക്കണംനിനക്കെന്താ ഇവിടെ കാര്യം.."
അപ്പൊ വിജയന്‍ ഏകദേശം കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടി.. "ഞാനിവിടെ ഇന്നത്തെ.. വെള്ളമടി..."
"കേട്ട ഉടനെ ഇങ്ങു പോന്നു അല്ലെ.."
"അതായതു.. ഞാനാണ്..."
"അതെ നീ തന്നെയാണ് ഓസിനു കുടിക്കുന്നവരെ മുഴുവന്‍ ‍ വിളിച്ചു വരുത്തുന്നത്.. " മാടനു അമര്‍ഷം  അടക്കാന്‍ ‍ ആയില്ല...
"പക്ഷെ..."
"ഒന്നും മിണ്ടണ്ട കേറി പൊക്കോ.. നിന്നെയൊന്നും.. " പുച്ഛത്തോടെ വിജയനെ അടിമുടി നോക്കിയിട്ട് മാടന്‍ പറഞ്ഞു " പോ, പോ.."
വിജയന് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു... പൊട്ടി തെറിക്കണം എന്നുണ്ടായിരുന്നു .. പക്ഷെ അവന്‍റെ ശൂരത്വത്തിന്റെ  account balance negative ആയിരുന്നു .. വെള്ളമടിച്ചു recharge ചെയ്തിട്ട് വേണം... മാടന്റെ പേര് ‍  മനസ്സില്‍  കുറിച്ചിട്ടു കൊണ്ട്  വിജയന്‍ ‍ വീട്ടിനുള്ളിലേക്ക് കയറി...

സാധനം മേടിക്കാന്‍ ‍ പോയവരെ ഏഴര ആയിട്ടും കാണാഞ്ഞപ്പോള്‍  അന്വേഷിക്കാന്‍ ‍ ആരെ വിടും എന്നായി വിജയന്‍റെ  ആലോചന .. സ്വയം ഒരു കിടിലം മാനേജര്‍ ‍ ആയി മനസ്സില്‍ ‍ കണ്ടിരുന്ന പവിത്രന്‍ ‍ alias പാവോ ഇനെ ഈ പണി ഏല്പിക്കാം. പക്ഷെ മര്യാദക്ക്  പറഞ്ഞാല്‍‍ നടക്കില്ല.. അത് കൊണ്ട് വിജയന്‍ ‍ പാവോയുടെ അടുത്ത് ചെന്നിരുന്നു ആത്മഗതം പറഞ്ഞു.. "അവന്മാരെ കാണുന്നില്ലല്ലോ.."
പാവോ ഉടനെ തന്നെ ഏറ്റുപിടിച്ചു.. "ഞാന്‍ അപ്പഴേ പറഞ്ഞതാ അവന്മാരെ വിടണ്ടഞാന്‍ ‍ പോയി മേടിച്ചു വരാമെന്ന്.."
ആര്എപ്പോ? workshop കഴിഞ്ഞു തിരിച്ചെത്തി വെള്ളമടി തുടങ്ങുമ്പോ വിളിച്ചാല്‍ ‍ മതിയെന്ന് പറഞ്ഞു കിടന്നുറങ്ങിയ  ആശാന്‍ ‍ ഇപ്പൊഴാണ്  പൊങ്ങിയത് .. വിജയന്‍ ഓര്‍ത്തു പക്ഷെ ആവശ്യക്കാരന് ഔചിത്യമില്ലല്ലോ എന്ന്സ്വയം ഓര്‍മിപ്പിച്ചു കൊണ്ടു തുടര്‍ന്നു.. "ഞാന്‍ ‍ അവന്മാരോട് പറഞ്ഞതാ നീ  മേടിച്ചാലേ ‌ശെരിയാവൂ  എന്ന് . ഇനിയിപ്പോ എന്താ ചെയ്യുക.. എവനെയെങ്കിലും അന്വേഷിക്കാന്‍‍ വിടാമെന്ന് വെച്ചാല്‍ ‍ അവന്മാരെയും കൂടികിട്ടാതാവുംഇന്നീ പരിപാടിയൊന്നും നടക്കാന്‍‍ പോണില്ല.."
ഓസിനു കിട്ടുമെന്ന് കരുതിയ വെള്ളമടി മിസ്സ്‌ ആകുന്നത്  ഓര്‍ത്തപ്പോ  പാവോയ്ക്ക് സഹിച്ചില്ല.. "അളിയാ ഞാന്‍ ‍ പോയി അവന്മാരെ കണ്ടുപിടിചോണ്ട് വരാം.. ഇവന്മാര്‍ക്കൊന്നും proper ആയിട്ട് communicate ചെയ്യാനോ work delegate   ചെയ്യാനോ അറിയില്ല.. എല്ലാത്തിനും ഞാന്‍‍ തന്നെ വേണമെന്ന് വെച്ചാല്‍.."
"ശെരിയാ അളിയാ നീ ഇല്ലായിരുന്നെങ്കില്‍‍..."
 കിട്ടിയ ego-boost  ഉം  നെഞ്ജിലെറി ആരുടെയോ ബൈക്കും കടം വാങ്ങി  പവിത്രന്‍ ‍  നേരത്തെ  പോയ organisation committe  യെ  തേടി  ഇറങ്ങി..

സമയം എട്ടു മണിഒരു ഓട്ടോ വന്നു വീടിനു മുന്നില്‍ ‍ ബ്രേക്കിട്ടു  നിന്നു.. ഓട്ടോയില്‍ ‍ നിന്നും പാവോ ചാടിയിറങ്ങി.. "ആരെങ്കിലും ഇങ്ങോട്ടൊന്നു വന്ന്   എന്നെയൊന്നു സഹായിച്ചേ.. എന്നെ കൊണ്ട്  ഒറ്റയ്ക്ക്  പറ്റില്ല.."
കേട്ട ഉടനെ ആക്രാന്തം പിടിച്ച നാരായണന്‍ ചാടിയെഴുന്നേറ്റു .. കൂട്ടിന്നു ഹരിയെയും വിളിച്ചു "ദേണ്ടെടാ അവന് ഒറ്റയ്ക്ക്  എടുക്കാന്‍ പറ്റാത്തത്രയും മദ്യവും മേടിച്ചു കൊണ്ട്   നമ്മുടെ സ്വന്തം പവിത്രന്‍ ‍ എത്തിയിരിക്കുന്നു.. " രണ്ടുപേരും മുറ്റത്തേക്ക് ചാടിയിറങ്ങി..
auto യുടെ അടുതെതിയപ്പോ പവിത്രന്‍ ‍ auto ക്കാരനുമായി  സംസാരിച്ചു കൊണ്ട് നിക്കുന്നു..  rep ഉം  തിമ്മയ്യയും  ഓടോയ്ക്കുള്ളില്‍ ‍  ഇരിപ്പുണ്ട്...നാരായണന്‍ ‍ അതിനിടയില്‍  കൂടി ഇടിച്ചു കേറി ഓടോയ്ക്കുള്ളില്‍ തല ഇട്ടുനോക്കി.. കവര്‍ ‍ ഒന്നും കാണുന്നില്ലല്ലോ.. ഹരിയും ഓട്ടോയ്ക്കടുത്തു മണം പിടിച്ചു നില്പുണ്ട്.. 
"സാധനമെവിടെ?" നാരായണന്‍ ‍ പവിത്രനോട് ചോദിച്ചു.. 
"നില്ലടെ.." എന്ന് പറഞ്ഞു പവിത്രന്‍ ‍ ഓട്ടോക്കാരനോട്  സംസാരം തുടര്‍ന്നു.. "അകത്തളത്   നിന്നും ഇവിടം വരെ വരാന്‍ ഇത്രയും കാശാവില്ലല്ലോ  ചേട്ടാ.. എല്ലാ വെള്ളിയാഴ്ചയും നമ്മള്‍‍ വരുന്നതാണല്ലോ.. മുപ്പതു രൂപ തരും.." 
സാധനത്തിന്‍റെ  മണവും പിടിച്ചു ഓട്ടോയ്ക്ക്  അകത്തു എത്തിയ ഹരി കണ്ടത് അടിച്ചു കോണ് തിരഞ്ഞു മുഖത്തൊരു പുഞ്ചിരിയും ഒട്ടിപിടിപ്പിച്ചി രിക്കുന്ന rep അളിയനും കൂടെ തിമ്മയ്യ യും...
"സാധനം..?"
കേട്ട  പാടെ rep  ഇന്‍റെ  മുഖത്തൊരു ചിരി വിടര്‍ന്നു.. ചിരിച്ചു വയറൊന്നു  തടവിക്കൊണ്ട്  ആശാന്‍ പറഞ്ഞു "നല്ല item ആയിരുന്നു.. സ്മൂത്ത്‌ .. "
തിമ്മയ്യയും കൂടെ ചേര്‍‍ന്നു  " സ്മൂത്ത്‌.."
"എന്നിട്ട് സാധനം എവിടെ?" സസ്പെന്‍സ് സഹിക്കാന്‍ കഴിയാതെ ഹരി ചോദിച്ചു
"സ്മൂത്ത്‌.." തിമ്മയ്യ 
"സ്മൂത്തായത് കൊണ്ട് എത്ര എണ്ണം അടിച്ചു എന്ന്‍ ഓരോര്‍മയുമില്ല .. BDF ഉം കൂടി ആയപ്പോ.." rep
"BDF ..." തിമ്മയ്യ. തിമ്മയ്യയുടെ ശിരസ്സ്‌ ഒരു undamped oscillation pattern ഇല്‍  ആയിരുന്നു. മുഖത്തിന്‌ മുന്നില്‍ ചൂണ്ടു വിരല്‍ കൊണ്ടവന്‍ എന്തൊക്കെയോ വരയ്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവന്റെ oscillation ഒന്ന് നന്നായി dampen ചെയ്താലോ എന്ന്  നാരായണന്‍ ഒന്നാലോചിച്ചു. 
"Control പോയി അളിയാ.. അടിച്ചു കോണ് തിരിഞ്ഞിരിന്നപ്പോഴാ പവിത്രന്‍ ‍ എത്തിയത്.."   rep
"പവിത്രന്‍‍.." വീണ്ടും തിമ്മയ്യ.
"അവനില്ലായിരുന്നെങ്കില്‍‍ .." പവിത്രനെ നോക്കി " അളിയാ നീയാണ ളിയാ യധാര്‍ത്ഥ സുഹൃത്ത്.. "
"മതി മതി ഇറങ്ങു.. " എന്ന് പറഞ്ഞു പവിത്രന്‍  അവനെ പിടിച്ചിറക്കാന്‍ ‍ തുടങ്ങി..
"നീയാണളി .."
അളിയാ എന്ന് വിളിച്ചു തീരുന്നതിനു മുന്പ് തന്നെ ഒരു അസല്‍ വാളു എടുത്തു അങ്ങോട്ട്‌ വീശി rep. നാരായണനും ഹരിയും ചാടി ഓടി രക്ഷപെട്ടു.. പാവം പവോയുടെ പാന്റിലും  ചെരുപ്പിലും മുഴുവന്‍ ‍  വാളിന്‍റെ വിശദാംശങ്ങള്‍ ‍ പറ്റിപിടിച്ചിരുന്നു..
"മുപ്പ തു രൂപ തന്നാ  മതി പക്ഷെ ഓട്ടോ കഴുകി തരണം " കാശിന്‍റെ  കാര്യത്തില്‍ ഓട്ടോക്കാരന്‍ ‍ ഒരു ധാരണയിലെത്തി..

ബാക്കിയുള്ളവരും  കൂടിയെത്തി രണ്ടെന്നതിനെയും താങ്ങിയെടുത്ത് തിണ്ണയില്‍ ‍ കിടത്തി.. പാവോ സംഭവത്തിന്‍റെ  വിശദ വിവരങ്ങള്‍ ‍ പുറത്തു വിട്ടു.. സാധനം വാങ്ങാന്‍ ‍ പോയ അളിയന്മാര്‍ ‍.. ഒരു starter course സ്മാള്‍ ‍ അടിക്കാന്‍ ‍ ബാറില്‍ ‍ കയറിയത് മാത്രമേ അവര്‍ക്ക്  ഓര്‍മയുള്ളൂ .. പാവോ അവിടെ എത്തുമ്പോ രണ്ടെണ്ണവും ബോധത്തിന്‍റെയും  അബോധവസ്തയുടെയും ഇടയിലുള്ള നൂല്പാല ത്തില്‍ ‍ ഊഞ്ഞാല്‍ ‍ കെട്ടി ആടിക്കൊണ്ടിരിക്കുകയായിരുന്നു.. ബില്‍ ‍ വന്നപ്പോ സാധനം മേടിക്കാനുള്ള കാശും പാവോയുടെ കയ്യിലുണ്ടായിരുന്ന കാശും കൊടുക്കേണ്ടി വന്നു...
ചുരുക്കത്തില്‍ ‍   പറഞ്ഞാല്‍ .. Program Cancelled... വെള്ളമടി നടക്കില്ല.. 
"ആരെങ്കിലും വെള്ളമെടുക്ക് .. ഓട്ടോ കഴുകണം.. " എന്നും പറഞ്ഞു പാവോ വീടിനുള്ളിലേക്ക് കയറി ഒരു കൈലിയും ഉടുത്തു തിരിച്ചിറങ്ങി.. തിരിച്ചിറങ്ങിയപ്പോ തിങ്ങി നിറഞ്ഞു നിന്നിരുന്ന മുറ്റത്ത്‌ ആളില്ല.. എല്ലാര്‍ ക്കും പെട്ടന്നെന്തോക്കെയോ ‍അത്യാവശ്യങ്ങള്‍... ഹോം വര്‍ക്ക്‌ ചെയ്യാനുണ്ടെന്നോ .. വീട്ടില്‍‍ നിന്നും വിളിച്ചെന്നോ.. അമ്പലത്തില്‍ ‍ പോണമെന്നോ.. ഉറക്കം വരുന്നെന്നോ എന്നൊക്കെ പിറുപിറുത്തു കൊണ്ട് മിക്കവരും സ്ഥലം കാലിയാക്കി..
ബക്കറ്റില്‍‍ വെള്ളമെടുത്തു കൊടുത്തിട്ട്  ഹരിയും..
അങ്ങനെ പാവോ ഒറ്റയ്ക്ക് ഓട്ടോ കഴുകിക്കൊണ്ട് നിക്കുന്നത് കണ്ടപ്പോള്‍ ‍ സഹിക്കാതെ മാടനും അവന്‍റെ  അടുതെത്തി.. ശരീരം അനങ്ങാതെ അവനെ എങ്ങനെ സഹായിക്കാം എന്നായി  മാടന്‍റെ  ആലോചന..
"ദാ ഇവിടെ വൃത്തിയായിട്ടില്ല.. " മാടന്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്   ‍ പാവോയോടു പറഞ്ഞു..
പാവോ പല്ല് ഞെരിച്ചു..
"ദെ ഇവിടെയും.."
"ഒന്ന് കേറി പോകുന്നുണ്ടോ.." പാവോ ആക്രോശിച്ചു
"നിനക്ക്  ഒറ്റയ്ക്കു  ചെയ്യുന്നതാണിഷ്ടമെങ്കില്‍‍  പറഞ്ഞാ പോരെ.. ചൂടാവുന്നതെന്തിനു.."

മാന്യന്മാരുടെ ഗ്രൂപ്പ്‌ ആയ "S" ഗ്രൂപ്പ്‌ പ്രതിനിധീകരിച്ചെത്തിയ ശുക്കൂര്‍ ‍ പാവോയ്ക്ക് കമ്പനി നല്കി..
"നല്ല നാറ്റമുണ്ടല്ലെ ?"
പാവോ അവനെയൊന്നു സൂക്ഷിച്ചു നോക്കി..
"Dettol ഉപയോഗിച്ച് തന്നെ കഴുകണ ത്?"
"ഉവ്വാ.. ടെട്ടോള്‍ ഇട്ടു കഴുകി  perfume അടിച്ചു powder ഇടിച്ചു വിടാം.."
"എയ്യ്.. ‍powder വേണ്ട.."
അവനവിടെ നില്‍പില്ല   എന്ന് സ്വയം ധരിപിച്ചു പാവോ പണി തുടര്‍ന്നു..
"ഉടനെ കഴിയുമോ?"
"ഇല്ലെങ്കില്‍‍?"
"പെട്ടെന്ന് തീര്ക്കാന്‍‍ നോക്ക് "
കയ്യിലുണ്ടായിരുന്ന  തുണി ബക്കെറ്റി ല്‍ ഇട്ടു തിരിഞ്ഞു നിന്ന്  പാവോ ചോദിച്ചു "എന്തിനാ?"
"അല്ല എന്നെയൊന്നു ബസ്‌ സ്റ്റോപ്പ്‌ വരെ വിടാന്‍‍.."
പാവോക്ക് അരിശം അടക്കാനായില്ല.. "ഇവിടുന്നു 5  മിനിറ്റ് നടന്നാല്‍ ‍ എത്തുന്ന ബസ്‌ സ്റ്റോപ്പില്‍‍  തമ്പുരാനേ ഇതൊക്കെ കഴുകി കഴിഞ്ഞിട്ട് ഞാന്‍ ‍ കൊണ്ട് വിടണം അല്ലെ?"
"അയ്യേ  ബസ്‌ സ്റ്റോപ്പ്‌ അല്ല... മണ്ടന്‍റെ  കാര്യം.. എന്‍റെ  വീടിനടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍.. കിഴക്കേകോട്ട കഴിഞ്ഞു ഒരു  അഞ്ചു കിലോ മീറ്റര്‍ ‍ പോയാ  മതി.."
"സാറിന്‍റെ  വീട്ടില്‍ ‍ കൊണ്ട് വിടണ്ടേ??"
"അത് വേണ്ട.. നിന്‍റെ  മണം അടിച്ചാല്‍ ‍ അവര്‍ ‍ ചിലപ്പോ നീ ഒരു കുടിയന്‍ ‍ ആണെന്ന് മനസ്സിലാക്കിയാലോ?"
"@$#$%%$$%^$%^%^&;^&" പാവോയുടെ കുരു പൊട്ടി...
എല്ലാം കേട്ട് കഴിഞ്ഞിട്ട് ശുക്കൂര്‍‍ "അല്ല നിനക്ക് പറ്റില്ലെങ്കില്‍‍ ഞാന്‍‍ തനിയെ പോയ്ക്കോളം.." എന്നും പറഞ്ഞു  കൊണ്ട് സ്ഥലം കാലിയാക്കി..

ശുക്കൂര്‍ ‍  പോയതിനു പിന്നാലെ ഒരുത്തന്‍ ‍ കയറി വരുന്നു.. ശുക്കൂര്‍ ‍ തിരിച്ചു വരുന്നതാവും എന്ന് കരുതി പാവോ തന്‍റെ  ഓര്‍മയിലുള്ള ഏറ്റവും നല്ല കോഴിക്കോടന്‍‍ തെറികള്‍ ‍ ഓര്‍ത്തെടുത്തു..
പക്ഷെ നടന്നടുക്കുന്നവന്  ചുറ്റും ഒരു ദിവ്യ  പ്രഭാവം!! പാവോ ഒന്ന്  കൂടി സൂക്ഷിച്ചു നോക്കി.. ദിവ്യപ്രഭാവം അല്ല  Diffraction Pattern...
വന്നത് ജോനാസ് ആയിരുന്നു.. വിജയന്‍ ‍ അന്തം വിട്ടു നോക്കി.. മാന്യന്മാരില്‍ ‍ മാന്യന്‍ എന്ന് സ്വയം അവകാശപ്പെടുന്ന  ഇവന്‍ ‍ എന്താ ഇവിടെതന്നെ ഇനിയും വെറുതെ വിടാന്‍ ‍ ഇവനുഷമില്ലേ..ഇവനുദേഷമില്ലേ?
"നീ എന്താ ഇവിടെ?" വിജയന്‍ ‍ ചോദിച്ചു 
"നമ്മള്‍ ‍ തമ്മില്‍ ‍ പാര വെച്ചും കുതികാല്‍ ‍ വെട്ടിയും നടന്നിട്ടെന്തായിഒരു വരുത്തന്‍ ‍ നമ്മുടെ പെണ്ണിനേയും കൊണ്ട് പോയി.. ഇപ്പോഴും വൈകിയിട്ടില്ല.. ഇനിയെങ്കിലും നമ്മള്‍ ബുദ്ധിപൂര്‍വ്വം നീങ്ങിയാല്‍ ‍ ഇനിയും നമുക്ക്chance ഉണ്ട്..  പക്ഷെ നമ്മള്‍ ‍ ഒത്തു നീങ്ങണം.. ആദ്യം അവനെ ഒതുക്കണം അതിനു ശേഷമാവാം നമ്മള്‍ ‍ തമ്മിലുള്ള അംഗം.. "
ഇവന്‍ ‍ പറയുന്നതില്‍ ‍ കാര്യമുണ്ട്.. അങ്ങനെ ഒരു ദിവസം കൊണ്ടൊന്നും ഒരു പെണ്ണിനെ വളച്ചു pocket ഇല്‍ ആക്കാന്‍ പറ്റൂല്ല.. tuition പോയി  ആയാലും താനും ഹിന്ദി പഠിക്കുംആദ്യം അവനെ..  സുമേഷിനെ ഒതുക്കണം..അതിനു ഒരുമിച്ചു നീങ്ങുന്നതാണ് ബുദ്ധി.. തന്‍റെ ബുദ്ധിയും ജോനസിന്‍റെ  ശക്തിയും ഉണ്ടെങ്കില്‍‍... അവനെ ഒതുക്കിയിട്ടാവാം  നീര്‍ ക്കോലിയെ തുരത്തുന്നത്..

"കൊടളിയാ കൈഎന്നും പറഞ്ഞു കൊണ്ട് തരുണ്‍‍ ചാടി വീണു വിജയന്‍റെ   കൈ പിടിച്ചു ജോനസിന്‍റെ  കൈയ്യില്‍ ‍ വെച്ചു..
അവര്‍ തമ്മില്‍ ആശ്ലേഷിച്ചു.. നമ്മുടെ രാഷ്ട്രീയക്കാരുടെ പോലെ ആത്മാര്‍ത്ഥ സ്നേഹത്തിന്‍റെയും പരസ്പര വിശ്വാസത്തിന്‍റെയും പ്രതീകമായ ഒരു ഒത്തുചേരല്‍‍..
"അവരെ നമ്മള്‍ പിരിക്കും.. പിരിച്ചിട്ടു നമ്മള്‍ ഒരുമിച്ചു പോയി ലൊയോള പള്ളിയില്‍ നൂറ്റിയൊന്ന്  മെഴുകുതിരികള്‍ കത്തിച്ചു വെക്കും " ജോനാസ് ആണയിട്ടു.
ഇവന്മാര്‍ ‍ ഒരുമിച്ചു നില്ക്കുകയാണെങ്കില്‍ ‍ സുമെഷിനെയും കുമാരിയെയും തല്ലി പിരിക്കാം.. പഴി ഇവന്മാര്‍ ‍ സന്തോഷത്തോടെ ചുമന്നോളും.. പിന്നെ ഇവന്മാര്‍‍ തമ്മില്‍ ‍ തല്ലി പിരിഞ്ഞോളും.. അപ്പോഴും ചാണ ക്യതന്ത്രങ്ങള്‍ മെനയുകയായിരുന്നു തരുണ്‍‍..

പാവോക്ക്  സന്തോഷമായി..  നശിച്ച ദിവസത്തില്‍ ‍ എന്തെങ്കിലും നല്ലത് സംഭവിച്ചല്ലോ.. "സന്തോഷമായളിയാ.. വെള്ളമടിക്കില്ലെങ്കിലും നീ വന്നല്ലോ.. അതാണെടാ സ്നേഹം.."
"അതിനു വെള്ളമടി ഇല്ലല്ലോ.. കാശു മുഴുവന്‍ ‍ ലവന്മാര്‍‍ കുടിച്ചു തീര്‍ത്തില്ലേ.." വിജയന്‍ സങ്കടം അടക്കാനായില്ല.
"അങ്ങനെ തോറ്റു ‍പിന്മാരുന്നവന്‍  അല്ല  പാവോ.." 
ഇവന്‍ ‍ സ്വന്തം കയ്യിന്നു കാശിട്ടു ബാക്കിയുള്ളവര്‍ക്ക് എന്തെങ്കിലും മേടിച്ചു കൊടുക്കാന്‍ ‍ പോവുന്നെന്നോഅസംഭവ്യം..
 "അവന്മാരുടെ ബില്‍ ‍ അവന്മാരുടെ പറ്റില്‍ ‍ എഴുതിച്ചു നമ്മുടെ കാശിനു സാധനം മേടിച്ചു അവിടെ വച്ചിട്ടാ ഞാന്‍ ‍ വന്നിരിക്കുന്നത്.. ഇനി ആരെങ്കിലും പോയി എടുത്താല്‍ ‍ മതി.. ഓസിനു വെള്ളമടിക്കാന്‍ ‍ വന്നവന്മാരെ ഓടിക്കാന്‍ വേണ്ടിയല്ലേ ഞാന്‍ ഒരു നമ്പര്‍ ‍ ഇറക്കിയത്.."
ഇത് കേട്ട മാടനു സന്തോഷം സഹിക്കാന്‍ ആയില്ല. "എന്‍റെ പൊന്നളിയാ..." എന്നും വിളിച്ചു കൊണ്ട് ചാടിവീണ് പാവോയെ ചുംബനങ്ങള്‍ കൊണ്ട് മൂടി..
"അടിപൊളി ഐടിയ അളിയാ.."
ഇവന്‍ എന്തായാലും മാനേജര്‍ ‍ ആവേണ്ടവന്‍ ‍ തന്നെ എന്നെല്ലാവരും മനസ്സില്‍ ഓര്‍ത്തു..

ഓടിപോയി ഡ്രസ്സ്‌ മാറി സാധനം എടുക്കാന്‍ ‍ പോകാന്‍ ‍ ഇറങ്ങിയ മാടനെ  തടഞ്ഞു നിര്‍ത്തി ജോനാസ് പറഞ്ഞു "ദാ കുറച്ചു കാശുണ്ട്.. കുറച്ചു ആപ്പിയും കൂടി വാങ്ങിക്കോ.." ആ  കാലഘട്ടത്തില്‍  ജോനസിനു ആപിയയിരുന്നു ലഹരി...

തുടരും 

വെള്ളമടിച്ചു ബോധം നശിക്കുമ്പോള്‍ ആരുടെയൊക്കെ രഹസ്യങ്ങള്‍ ആണ് പുറത്തു വരാന്‍ പോകുന്നത്  ? ആരുടെയൊക്കെ ജീവിതമാണ്  മാറിമറിയാന്‍
പോകുന്നത്?

ആ  വീട്ടില്‍ തളം  കെട്ടി  കിടന്നിരുന്ന  അന്ധകാരത്തില്‍ അവരെ പതിയിരുന്ന  ആപത്തെന്ത്  ?

ഷണ്ണന്‍റെ  capacity എത്ര?

touchings തീര്‍ന്നപ്പോല്‍ പകരം മാടന്‍ ഉപയോഗിച്ചതെന്ത് ?

താജ്  മഹലിന്റെ ഉയരം എത്ര?

ഇതെല്ലാം അറിയാന്‍ കാത്തിരുന്നു വായിക്കുക..  ബ്ലോക്ക്ബസ്റ്റര്‍   സുപ്പര്‍ഹിറ്റ്  എപിസോഡ് ..

മദ്യം സാക്ഷി Part 2: Brandy ദുഖമാണ്  ഉണ്ണീ... Whisky അല്ലോ സുഖപ്രദം...   

Disclaimer: All the characters and events depicted in this story are fictitious and have no relation whatsoever to anyone living or dead. But you already knew that dint you?

Wednesday, 18 April 2012

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ...

One beautiful song... Awesome lyrics... Brilliant Rendition by Unni Menon.
For those who love this song,
For those who have heard this song long back but had forgotten,
For those who are listening to this for the first time...

http://www.youtube.com/watch?v=lhZiR20hYP8&feature=related

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരു വേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല..
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരു വേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല..
എങ്കിലും എങ്ങനെ നീ അറിഞ്ഞു,
എന്‍റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്‌, സുഗന്ധം പരത്തുന്നതായ് നിനക്കായ്‌..
പറയൂ നീ പറയൂ... പറയൂ നീ പറയൂ...
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരു വേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല..

അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല,
നിറ നീല രാവിലെ ഏകാന്തതയില്‍ നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞു..
എന്‍ നിനവെന്നും നിന്‍ നിനവ് അറിയുന്നതായ്, നിന്നെ തഴുകുന്നതായ്‌..
ഒരു ചെമ്പനീര്‍...

തനിയെ തെളിഞ്ഞ രാഗമാം, ശ്രീരാഗം ഒരു മാത്ര നീ ഒത്തു ഞാന്‍ മൂളിയില്ല,
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും നിന്‍ മൃദു മേനി ഒന്ന് തലോടിയില്ല,
എങ്കിലും നീ അറിഞ്ഞു..
എന്‍ മനമെന്നും നിന്‍ മനം അറിയുന്നതായി, നിന്നെ പുണരുന്നതായ്...

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരു വേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല..
എങ്കിലും എങ്ങനെ നീ അറിഞ്ഞു,
എന്‍റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്‌, സുഗന്ധം പരത്തുന്നതായ് നിനക്കായ്‌..
പറയൂ നീ പറയൂ... പറയൂ നീ പറയൂ...
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരു വേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല..